hyundai-onam

TOPICS COVERED

ഓണക്കാലത്ത്  ഉപഭോക്താക്കൾക്കായി വമ്പൻ ഓഫറുകൾ ഒരുക്കി പോപ്പുലർ ഹ്യുണ്ടായ്. പുതിയ കാർ വാങ്ങുമ്പോൾ രണ്ടരക്കോടി രൂപയുടെ ഓണസമ്മാനമാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. ഇതോടൊപ്പം പുതിയ മോഡലായ അൽകസാർ കൂടി എത്തിയതോടെ ഓണവിപണിയിൽ വലിയ മേധാവിത്വമാണ് പോപ്പുലർ ഹ്യുണ്ടായ് പ്രതീക്ഷിക്കുന്നത്.

 

70ലധികം സുരക്ഷാ ഫീച്ചറുകളുമായി അവതരിപ്പിക്കപ്പെട്ട ഹ്യുണ്ടായ് അൽകസാർ കഴിഞ്ഞ ദിവസമാണ് കേരളത്തിലെത്തിയത്. ഡിജിറ്റൽ കീ സംവിധാനത്തോടെ എത്തിയ ആദ്യ ഹ്യുണ്ടായ് മോഡലായ അൽകസാറിന് കേരള വിപണിയിലും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.  ഇതോടൊപ്പമാണ് പുതിയ ഉപഭോക്താക്കൾക്കായി പോപ്പുലർ ഹ്യുണ്ടായിയുടെ ഓണ സമ്മാനങ്ങളും. പുതിയ കാർ വാങ്ങുമ്പോൾ സ്ക്രാച്ച് എൻ്റ് വിന്നിലൂടെ രണ്ടര കോടി രൂപയുടെ സമ്മാനങ്ങളാണ് ലഭിക്കുക. കൂടാതെ 85,000 രൂപ വരെയുള്ള ആനുകൂല്യങ്ങളുമുണ്ട്.

ഏത് മോഡൽ വാഹനങ്ങളുടെയും എക്സ്ചേഞ്ച് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. അധ്യാപകർ, സർക്കാർ, കോർപ്പറേറ്റ് ജീവനക്കാർ എന്നിവർക്ക് പ്രത്യേക ഓഫറുകളും ലഭ്യമാണ്.

ENGLISH SUMMARY:

Popular Hyundai has prepared huge offers for customers during Onam