iphone-16

TOPICS COVERED

കാത്തിരിപ്പിന് വിരാമമിട്ട് ആപ്പിള്‍ ഐഫോണ്‍ 16 സീരീസ് ഇന്ന് പുറത്തിറങ്ങും. അമേരിക്കയിലെ കലിഫോര്‍ണിയയിലാണ് ലോഞ്ചിങ്.  16 സീരീസിലെ ടോപ് മോഡലിന് ഏകദേശം ഒന്നരലക്ഷം ഇന്ത്യന്‍ രൂപയ്ക്ക് മുകളില്‍ വിലവരും. 

 

അങ്ങനെ ആപ്പിള്‍ ഫാന്‍സ് കണ്ണുനട്ടിരുന്ന ദിനമിങ്ങെത്തി. ടെക് ഭീമനായ അപ്പിളിന്റെ നെക്സ്റ്റ് ജെനറേഷന്‍ സസ്പെന്‍സ് അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഐഫോണ്‍ 16 സീരിസും ആപ്പിള്‍ വാച്ച് അടക്കമുള്ള ഗാഡ്ജെറ്റുകളും ഇന്ന് ലോഞ്ച് ചെയ്യും.  ഐഫോണ്‍ 16, 16 പ്ലസ്,16 പ്രോ , 16 പ്രോ മാക്സ് എന്നിങ്ങനെ നാല് മോഡലുകള്‍ അവതരിപ്പിക്കും. എ 18 ചിപ്പ് സെറ്റിലാണ് ഐഫോണ്‍ 16 സീരീസെത്തുന്നത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഐഫോണ്‍ 16 ന് യുഎസ് മാര്‍ക്കറ്റില്‍ ഇന്ത്യന്‍ വില 67100 രൂപയും 16 പ്ലസിന് 75500 രൂപയും 16 പ്രോയ്ക്ക് 92300 രൂപയും പ്രൊമാക്സിന് 100700 രൂപയുമാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് ഇന്ത്യന്‍ വിപണിയിലെത്തുമ്പോള്‍ വില ഇതിലും കൂടും. പ്രൊമാക്സിന് ഏകദേശം ഒന്നര ലക്ഷത്തിലേറെ രൂപ വിലവരുമെന്നാണ് കണക്ക്. കാലിഫോര്‍ണിയയിലെ ആപ്പിള്‍ കുപര്‍റ്റീനോ പാര്‍ക്കില്‍ ഇന്ത്യന്‍ സമയം രാത്രി പത്തരയ്ക്കാണ് ചടങ്ങ്. ആപ്പിള്‍ എഐ ആയ ആപ്പിള്‍ ഇന്റലിജന്‍സിന്റെ വിശദാംശങ്ങളും ചടങ്ങില്‍  പുറത്തുവിടുമെന്നാണ് പ്രതീക്ഷ.

ENGLISH SUMMARY:

Apple iPhone 16 series will be released today