klm

രാജ്യത്തെ പ്രമുഖ ധനകാര്യ സേവന ദാതാക്കളായ കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്‍റെ പുതിയ പ്രചാരണ ക്യാംപെയിൻ തയ്യാറായി. നയൻതാര  ബ്രാൻഡ് അംബാസഡറായി വന്ന ശേഷമുള്ള ആദ്യ സമ്പൂർണ ക്യാംപെയിനാണിത്. കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്‍റെ സമഗ്ര ഡിജിറ്റലൈസേഷനാണ് പ്രധാന തീം.  കെഎൽഎം ആക്സിവയുടെ എല്ലാ ഉല്‍പന്നങ്ങളും സേവനങ്ങളും ഡിജിറ്റലായി ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. കെഎൽഎം ആപ്പ് ആയിരിക്കും ഉപഭോക്താക്കൾക്കുള്ള ഗേറ്റ് വേ. അവധി ദിവസങ്ങളിലും, പ്രവൃത്തി സമയം കഴിഞ്ഞും സേവനം ലഭ്യം. പുതിയ ക്യാംപെയിൻ ബ്രാൻഡ് അംബാസിഡർ നയൻതാരയും, സിഇഒ മനോജ് രവിയും ചേർന്ന് റിലീസ് ചെയ്തു.

 
ENGLISH SUMMARY:

KLM Axiva Finvest's new campaign has begun