al-mukthadir-group

TOPICS COVERED

അല്‍ മുക്താദിര്‍ ജ്വല്ലറി ഗ്രൂപ്പിന്റെ ഗോള്‍ഡ് ബുള്ള്യന്‍ ഷോറൂം അങ്കമാലിയിലും ഇടപ്പള്ളിയിലും പ്രവര്‍ത്തനം ആരംഭിച്ചു. അല്‍ മുക്താദിര്‍ ജ്വല്ലറി ഗ്രൂപ്പിന്റെ കീഴിലുള്ള അല്‍ കബീറിലാണ് ഗോള്‍ഡ്  ബുള്ള്യൻ ബാര്‍ എക്‌സ്‌ക്ലൂസീവ് ഷോറൂം. അല്‍ മുക്താദിര്‍ ജ്വല്ലറി ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനും സി. ഇ. ഒയുമായ ഡോ. മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാമും റോജി എം ജോണ്‍ എംഎല്‍എയും ചേര്‍ന്നാണ്  ഉദ്ഘാടനം നിര്‍വഹിച്ചു. ജി.ഡി.ജെ.എം.എം.എയുടെ ആഭിമുഖ്യത്തില്‍ വെഡ്ഡിംഗ് കലക്ഷന്‍സ് ഹോള്‍സെയില്‍ മാനുഫാക്ച്ചറിംഗ് ആഭരണങ്ങളുടെ പ്രദര്‍ശനവും വില്പനമേളയും ഒരുക്കി. ചെറുകിട സ്വര്‍ണ പണിക്കാര്‍ക്കും, നിര്‍മാതാക്കള്‍ക്കും, വിതരണക്കാര്‍ക്കും തൊഴിലും തൊഴിലവസരവും നല്‍കുന്നതിനായുള്ള ജി.ഡി.ജെ.എം.എം.എ തൊഴിലുറപ്പ് പദ്ധതിയും ഇതിനോടൊപ്പം ആരംഭിച്ചു. 

 
Al Mukhtadir Gold Bullion Showroom began in Angamaly and Edappally: