വാരാന്ത്യം ആഘോഷമാക്കി കൊച്ചി ഫോറം മാളില്‍ മനോരമ മാക്സ് മഴവില്‍ കാര്‍ണിവല്‍. സംഗീത വിരുന്നും നൃത്തവുമായാണ് മഴവില്‍ കാര്‍ണിവല്‍ പ്രേക്ഷകര്‍ക്കായി ഒരുക്കിയത്. മലയാളിയുടെ പ്രിയപ്പെട്ട ഗായകരായ അഫ്സല്‍, അമൃത സുരേഷ് എന്നിവരുടെ സംഗീത വിരുന്ന് പ്രധാന ആകര്‍ഷണമായിരുന്നു. ഡി ഫോര്‍ ഡാന്‍സ് താരങ്ങളായ നാസിഫ് അപ്പു, വിഷ്ണു. പി.എസ്, അന്ന പ്രസാദ് എന്നിവരുടെ ചടുലമായ നൃത്ത ചുവടുകളും ശ്രദ്ധേയമായി. കൊച്ചി ഫോറം മാളിലെ പരുപാടിയില്‍ ആയിരക്കണക്കിന് കാണികളാണ് പങ്കാളികളായത്.