യോഗാ ദിനാചരണത്തിന്‍റെ തുടര്‍ച്ചയായി അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി പൊതുജനങ്ങൾക്കായി സൗജന്യ യോഗ പരിശീലന വാരം സംഘടിപ്പിച്ചു. ആശുപത്രിയുടെ അനുബന്ധ സ്ഥാപനമായി മുന്നൂർപ്പിള്ളിയിൽ പ്രവർത്തിക്കുന്ന എൽ-എഫ് സൗരഭ്യയിലായിരുന്നു പരിപാടി.
അധ്യാപകർ, മുതിർന്ന പൗരന്മാർ, വിദ്യാർത്ഥികൾ, ആശുപതി ജീവനക്കാർ എന്നിവര്‍ക്കാണ് പരിശീലനം നൽകിയത്. തുടർന്നും സൗജന്യ പരിശീലന പരിപാടികൾ സംഘടിപ്പിക്കുമെന്ന് ആശുപത്രി ഡയറക്ടർ ഫാ.തോമസ് വൈക്കത്തുപറമ്പിൽ അറിയിച്ചു. യോഗ, ആയുർവേദം, പ്രകൃതിചികില്‍സ എന്നീ മൂന്നു മേഖലകളിൽ ആയിരിക്കും പരിശീലനം.