ദ് ഐ ഫൗണ്ടേഷന്‍റെ കീഴിലുള്ള ഇരുപത്തിരണ്ടാമത് കണ്ണാശുപത്രി കോഴിക്കോട് പ്രവർത്തനം ആരംഭിച്ചു. എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ ആദ്യമായി സ്മൈല്‍ ചികിത്സ സ്മൈല്‍ ചികിത്സ അവതരിപ്പിക്കുന്ന സ്ഥാപനമാണ് ദ് ഐ ഫൗണ്ടേഷന്‍. ഉദ്ഘാടനത്തോടനുബന്ധിച്ച് രണ്ടുമാസത്തെ നേത്ര പരിശോധന ആശുപത്രിയില്‍ സൗജന്യമാണ്. മിതമായ നിരക്കില്‍ അത്യാധുനിക ചികില്‍സ സാധാരണക്കാരിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് ദ് ഐ ഫൗണ്ടേഷന്‍റെ മാനേജിങ് ഡയറക്ടർ ഡോ. ശ്രേയസ് രാമമൂർത്തി പറഞ്ഞു.