business

TOPICS COVERED

നെല്ലറയുടെ നാട്ടില്‍, പ്രകൃതിയുടെ മനോഹാരിതയുടെ നടുവില്‍‌ മനസിനും ശരീരത്തിനും കുളിര്‍മയേകാന്‍ മനോഹരമായൊരിടം. 'ഔ റിവോയര്‍ വെല്‍നസ് റിസോര്‍ട്ട്'. കേരളത്തിന്റെ ആതിഥേയത്വം  വരച്ചുകാട്ടി മലമ്പുഴയില്‍ സഞ്ചാരികള്‍ക്ക് ഒരു പറുദീസ. പാലക്കാട് നഗരത്തില്‍ നിന്ന് 12 കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ ഇടം. കോയമ്പത്തൂരില്‍ നിന്നാകട്ടെ, 56 കിലോമീറ്ററും.  അവധിക്കാലം ആഘോഷിക്കാം. കുടുംബാംഗങ്ങളുമായി സമയം ചിലവഴിക്കാം. ഹണിമൂണ്‍ ആഘോഷിക്കാം. എല്ലാത്തിനുമപ്പുറം, തിരക്കില്‍ നിന്നെല്ലാം മാറി അല്പ സമയം ശാന്തമായി പ്രകൃതിയെ തൊട്ടറിയാന്‍ പറ്റിയൊരിടം.

 

ഔ റിവോയര്‍ എന്ന വാക്കിന് ‘വീണ്ടും കണ്ടുമുട്ടും വരെ വിട’ എന്നാണ് അര്‍ത്ഥം. ഒരിക്കൽ വന്നവരെ വീണ്ടും അവിടെ തന്നെ എത്തിക്കാനുള്ള എന്തോ ഒരു കാന്തികശക്തി ഔ റിവോയറിനുണ്ട്. വിസ്മയങ്ങള്‍ ഒരുപാടുണ്ട് ഇവിടെ സഞ്ചാരികളെ കാത്ത്. ആംഫി തീയറ്ററുകളും സ്വിമ്മിംഗ് പൂളുകളും യോഗയും ആയുര്‍വേദ ചികിത്സയും തുടങ്ങി എല്ലാം ഒരു കുടക്കീഴില്‍ അണിയിച്ചൊരുക്കിയാണ്  രാജകീയമായി ഇവിടം നിലകൊള്ളുന്നത്.

മഴക്കലമാണ് സഞ്ചരിക്കാൻ ഏറെ അനുകൂലം. മൺസൂൺ ടൂറിസം  അനുഭവിച്ചാലേ അതിന്റെ മനോഹാരിത അറിയാനാവൂ.   കേരളീയ ശൈലിയിലുള്ള ആകർഷകമായ ഗെറ്റ് വേ, പ്രധാന കെട്ടിടം ഉൾകൊള്ളുന്ന വിശാലമായ പൂമുഖത്തേക്ക് നയിക്കുന്ന കുത്തനെയുള്ള ഒരു ഡ്രൈവ് വേയിലേക്ക് വഴി മാറുന്നു. അതിഥികളെ സ്വാഗതം ചെയ്യുന്ന ലോബിയും റിസെപ്ഷൻ ഏരിയയും, ഒരു മൾട്ടി ക്യൂസിൻ റെസ്റ്റോറന്റ്, ഒരു കോഫി ഷോപ്പ്, ബിസിനസ്‌ സെന്റർ എന്നിവയും ഉൾകൊള്ളുന്നു.

resort-1

മലമ്പുഴ മലനിരകളുടെ മടിത്തട്ടില്‍ ഇരുന്ന് യോഗ ആസ്വദിക്കുന്ന അനുഭവം എടുത്തുപറയണം. പാലക്കാട്ടെ ആയുര്‍വേദ റിസോര്‍ട്ടുകളില്‍ ഒന്നാമനെന്ന അംഗീകാരം ഔ റിവോയര്‍ വെല്‍നസ് റിസോര്‍ട്ടിന് നല്‍കുന്നു ഇവിടുത്തെ അതിഥികള്‍. കേരളത്തിലെ ആധികാരിക ആയുര്‍വേദ ചികിത്സാ പാക്കേജുകള്‍ ഇവിടുത്തെ മറ്റൊരു സവിശേഷതയാണ്.

resort-2

ശരീരത്തിനും മനസിനും ഒരുപോലെ ഉണർവേക്കാൻ, കേരളത്തിലെ ഏറ്റവും മികച്ച ആയുർവേദ ചികിത്സാ കേന്ദ്രമാണ് ഇവിടുത്തെ വൈദ്യം. പരിചയ സമ്പന്നരായ ആയുർവേദ ഡോക്ടറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക ആയുർവേദ പുനരുജ്ജീവന കേന്ദ്രം കൂടിയാണിത്. പര്‍വതകാഴ്ച്ചകള്‍ ആസ്വദിക്കാനാകുന്ന പൂള്‍ വില്ലകള്‍, പെബിള്‍ ബ്രൂക്ക്‌സ് മുറികള്‍, പ്രീമിയം ക്ലസ്റ്റര്‍ റൂമുകള്‍, സ്വാദിഷ്ടമായ ഭക്ഷണമൊരുക്കുന്ന ഊട്ടുപുര, 150 പേര്‍ക്ക് ഒരേ സമയമിരിക്കാന്‍ കഴിയുന്ന ലെ സ്പ്രിന്റ് വിരുന്നുഹാള്‍‌,  അത്യാധുനീക സൗകര്യത്തില്‍ ഒരുക്കിയിട്ടുള്ള നീന്തല്‍ക്കുളം,   റിമിനി ആംഫി തിയേറ്റര്‍,  24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാ ബ്രസീറി ദി കോഫി ഷോപ്പ്, റിസോര്‍ട്ട് ഏരിയയിലും പരിസരത്തും ഒരുക്കിയ സൈക്കിള്‍ സവാരി.. അങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത പ്രത്യേകതകള്‍ ഏറെയാണ്.  ഗംഭിരമായ മലയുടെ അടിവാരത്ത് പാഴായി കിടന്നിരുന്ന ഭൂമിയെ പച്ചപ്പിന്റെ മടിത്തട്ടാക്കിമാറ്റിയ ഒരിടം കൂടിയാണ് ഈ ലോകം എന്നുകൂടി അറിയുക. ഇനി യാത്ര വേഗത്തിലാക്കൂ, ഇവിടം നിങ്ങളെ കാത്തിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://aurevoir.co.in/

Au revoir wellness resort malampuzha palakkad: