wonderla
വണ്ടര്‍ലാ കൊച്ചിയില്‍ ഹൈത്രില്‍ റൈഡായ എയര്‍ റേസ് നടന്‍ അര്‍ജുന്‍ അശോകന്‍ ഉദ്ഘാടനം ചെയ്തു. എട്ട് മീറ്റര്‍ ഉയരത്തില്‍ കറങ്ങുന്ന റൈഡ് ഒരു വിമാന യാത്രയുടെ അനുഭവം ഒരുക്കുന്നു. ഒരേസമയം 24 പേര്‍ക്ക് ഈ റൈഡ് ആസ്വദിക്കാം. യൂറോപ്പില്‍ നിന്ന് ഇറക്കുമതി ചെയ്ത റൈഡില്‍ യാത്രക്കാരുടെ സുരക്ഷക്കായി അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.