dhanalakshmi

ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ നേതൃത്വത്തില്‍ ഇരുന്നൂറ്റിപ്പതിനാറ് ആദിവാസി യുവതീയുവാക്കളുടെ സമൂഹ വിവാഹം തിരുവനന്തപുരം കോവളത്ത് നടക്കും. വെങ്ങാനൂര്‍ പൗര്‍ണമിക്കാവ് ബാലത്രിപുരസുന്ദര ദേവി ക്ഷേത്രത്തില്‍ അടുത്ത തിങ്കളാഴ്ചയാണ് സമൂഹ വിവാഹം. 1500 അപേക്ഷകരില്‍ നിന്നാണ് വധൂവരന്‍മാരെ തിരഞ്ഞെടുത്തത്്. കഴിഞ്ഞ വര്‍ഷം അന്‍പത് യുവതീയുവാക്കളുടെ സമൂഹ വിവാഹം തൃശൂരില്‍ നടത്തിയിരുന്നു.  ധനലക്ഷ്മി ഗ്രൂപ്പിന്റെ നൂറാമത്തെ ബ്രാഞ്ച് തിരുവന്തപുരം കേശവദാസപുരത്ത് വെള്ളിയാഴ്ച തുറക്കുമെന്ന് കമ്പനി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോക്ടര്‍ വിബിന്‍ദാസ് കടങ്ങോട്ട് തൃശൂരില്‍ പറഞ്ഞു.

Community marriage in kovalam under the leadership of dhanalakshmi group of companies