adani

അഞ്ചു മുതല്‍ പത്തു വര്‍ഷത്തിനുള്ളില്‍ ഏഴ് വിമാനത്താവളങ്ങളുടെ നവീകരണത്തിന് വമ്പന്‍ പദ്ധതികളുമായി അദാനി ഗ്രൂപ്പ്. 60,000 കോടിയുടെ നവീകരണ പദ്ധതികള്‍ക്കാണ് കളമൊരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ അദാനി പോര്‍ട്സിന്‍റെ നിയന്ത്രണത്തിലുള്ള വിമാനത്താവളങ്ങളുടെ ശേഷി 2040 ഓടുകൂടി മൂന്നിരട്ടിയായി വര്‍ധിക്കും.

 

മുംബൈ, അഹമ്മദാബാദ്, ലക്നൗ, മംഗളൂരു, ഗുവാഹത്തി, ജയ്പൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ നവീകരണമാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. 60000 കോടിയില്‍ 30000 കോടി ടെര്‍മിനല്‍, റണ്‍വേ, കണ്‍ട്രോള്‍ ടവറുകള്‍, വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഇടം എന്നിവയുടെ നവീകരണത്തിനും ശേഷിക്കുന്ന തുക വിമാനത്താവളവുമായി ബന്ധപ്പെട്ടുള്ള വ്യാവസായിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനായും ഉപയോഗിക്കും.

 

അതേസമയം നവി മുംബൈ വിമാനത്താവളത്തിന്‍റെ ആദ്യ ഘട്ട നവീകരണത്തിനായി നീക്കിവച്ചിട്ടുള്ള 18,000 കോടി ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് അദാനി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ കരണ്‍ അദാനി പറഞ്ഞു. ഗ്രൂപ്പ് കൈകാര്യം ചെയ്യുന്ന വിമാനത്താവളങ്ങളിലൂടെ കടന്നു പോകുന്ന യാത്രക്കാരുടെ എണ്ണം നിലവില്‍ പ്രതിവര്‍ഷം 10 മുതല്‍ 11 കോടി വരെയാണെന്നും ഇത് മൂന്നിരട്ടിയായി ഉയര്‍ത്താനാണ് ലക്ഷ്യമെന്നും ലക്നൗ വിമാനത്താവളത്തിന്‍റെ പുതിയ ടെര്‍മിനലിന്‍റെ ഉദ്ഘാടനവേദിയില്‍ കരണ്‍ പറഞ്ഞു.

 

Adani Group has plans to expand seven airports with a capital expenditure of 60,000 crore.