മാധ്യമരംഗത്തെ മികവിനുള്ള ഇന്‍ര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യ ചാപ്റ്ററിന്‍റെ ഐപിഐ പുരസ്ക്കാരം സമ്മാനിച്ചു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തരായ നീല്‍ മാധവും അലിഷാന്‍ ജാഫ്രിയും സുപ്രീംകോടതി അഭിഭാഷകന്‍ എഫ്.എസ്.നരിമാനില്‍ നിന്ന് പുരസ്ക്കാരം ഏറ്റുവാങ്ങി. ഇരുവര്‍ക്കും ഒരു ലക്ഷം രൂപ വീതവും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഐപിഐ ഇന്ത്യ ചെയര്‍മാന്‍ റിയാദ് മാത്യു, ജൂറി അംഗങ്ങളായ സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റീസ് മദന്‍ ബി.ലോകൂര്‍, എഴുത്തുകാരി ശോഭ ഡേ എന്നിവര്‍ പുരസ്ക്കാരദാന ചടങ്ങില്‍ പങ്കെടുത്തു
IPI award to neil madhav and alishan