സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് മാനേജിങ് ഡയറക്ടര്‍ ഡോക്ടര്‍ വിജു ജേക്കബിന്റെ ആത്മകഥ സുഗന്ധ ജീവിതം കൊച്ചിയില്‍ ശശി തരൂര്‍ എംപി പ്രകാശനം ചെയ്തു. എം.വി.ശ്രേയാംസ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പുസ്തകത്തിന്റെ ആദ്യ പ്രതി പോണ്ടിച്ചേരിയിലെ ഫ്രഞ്ച് കോണ്‍സല്‍ ജനറല്‍ ലിസ ടാല്‍ബോ ഏറ്റുവാങ്ങി. ഹൈബി ഈഡന് എംപി പുസ്തകം പരിചയപ്പെടുത്തി. കൊച്ചി മേയര്‍ അഡ്വ. എം.അനില്‍കുമാര്‍ ആശംസാപ്രസംഗം നടത്തി. ഡോ വിജു ജേക്കബിന്റെ ആത്മകഥയെന്നതിനൊപ്പം സിന്തെറ്റ് കമ്പനിയുടെയും സ്ഥാപകന്‍ സി.വി.ജേക്കബിന്റെയും കഥ കൂടിയാണ് പ്രതിപാദിക്കുന്നതാണ് പുസ്തകം.