gold-jewellery
  • രാജ്യാന്തര സ്വര്‍ണ വില 5,000 ഡോളറിന് മുകളില്‍
  • ഗ്രാമിന് 240 രൂപയും ഒരു പവന് 1920 രൂപയും വർധിച്ചു

രാജ്യാന്തര സ്വര്‍ണ വില വീണ്ടും 5,000 ഡോളറിന് മുകളിലെത്തിയതോടെ കേരളത്തില്‍ സ്വര്‍ണ വില വര്‍ധിച്ചു. ഗ്രാമിന് 240 രൂപ വര്‍ധിച്ച് 14,640 രൂപയാണ് ഇന്നത്തെ വില. പവന് 1920 രൂപയുടെ വര്‍ധനവോടെ 1,15,680 രൂപയിലെത്തി. കഴിഞ്ഞ ദിവസം താഴേക്ക് പോയ സ്വര്‍ണ വില ബൈ ഓണ്‍ ഡിപ്പിന് പിന്നാലെ തിരികെ കയറുകയായിരുന്നു. ഇന്നലെ രണ്ടു തവണയാണ് കേരളത്തില്‍ വില കുറഞ്ഞത്. രാവിലെ പവന് 1920 രൂപയും വൈകീട്ട് 480 രൂപയും കുറഞ്ഞിരുന്നു. ജനുവരി 29 തിന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സര്‍വകാല ഉയരം. ഇന്നത്തെ വിലയില്‍ പത്തു ശതമാനം പണിക്കൂലിയില്‍ ഒരു പവന്‍റെ സ്വര്‍ണാഭരണം വാങ്ങാന്‍ 1,31,065 രൂപ വേണം. 

വ്യാഴാഴ്ചയിലെ കനത്ത ഇടിവിന് ശേഷം സ്വര്‍ണ വില തിരികെ കയറിയിരുന്നു. വ്യാഴാഴ്ച രാത്രി  4,889 ഡോളറിലേക്ക് കൂപ്പുകുത്തിയ ശേഷം  ഇന്നലെ വൈകീട്ട് 4969 ഡോളറിലെത്തിയിരുന്നു. വെള്ളിയാഴ്ച സ്വര്‍ണ വില 5041.20 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ കേരളത്തിലും വില വര്‍ധിക്കുകയായിരുന്നു. യുഎസിൽ പണപ്പെരുപ്പം പ്രതീക്ഷിച്ചതിനേക്കാളും കുറഞ്ഞതോടെ പലിശ നിരക്ക് കുറയും എന്ന പ്രതീക്ഷയാണ് സ്വർണ വില മുന്നേറാന്‍ കാരണമായത്. ഡോളര്‍ ശക്തമാകുന്നതും ഇതിന്‍റെ ചുവടുപിടിച്ച് രാജ്യാന്തര സ്വര്‍ണ വില കുറയുന്നതുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ വില താഴേക്ക് പോകാന്‍ കാരണം. എന്നാല്‍ താഴ്ന്ന വിലയില്‍ ബൈ ഓണ്‍ ഡിപ്പ് ആരംഭിച്ചതോടെ വില ഇന്നലെ വൈകീട്ട് മുതല്‍ വില തിരികെ കയറി. 

18 കാരറ്റ് ഒരു പവന് 195 രൂപയാണ് ഇന്നുണ്ടായ വര്‍ധനവ്. 95,040 രൂപയാണ് ഇന്നത്തെ വില. 19 കാരറ്റിന് 150 രൂപ വര്‍ധിച്ച് 74,000 രൂപയിലെത്തി. വെള്ളിക്ക് 10 ഗ്രാമിന് 2750 രൂപയാണ് ഇന്നത്തെ വില. 

ENGLISH SUMMARY:

Gold price rise in Kerala is a current trend due to the international gold price exceeding $5,000. This surge has led to a significant increase in gold rates across the state, with specific price hikes per gram and per pavan.