gold

File photo.

സർവകാല റെക്കോഡിലേക്കുയര്‍ന്ന് സംസ്ഥാനത്തെ സ്വർണവില. പവന് 840 രൂപയും ഗ്രാമിന് 105 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 62,480 രൂപയും ഗ്രാമിന് 7,810 രൂപയുമായി. ഫെബ്രുവരി ഒന്നിന് 61,960 രൂപയായിരുന്നു ഒരു പവന്. ഇന്നലെ അത് 61,640 രൂപയായി. പിന്നാലെ ഇന്ന് 840 രൂപ ഒറ്റയടിക്ക് കൂടി.

ജനുവരി 22നു ശേഷമാണ് സ്വര്‍ണവില 60,000 രൂപ കടന്നത്. അനുദിനം ചാഞ്ചാട്ടങ്ങളുണ്ടെങ്കിലും വില ഇനിയും മുന്നോട്ടു തന്നെ കുതിക്കും എന്ന് ഉറപ്പാണ്. ഉപഭോക്താക്കളില്‍ മാത്രമല്ല, വ്യാപാരികളിലും ഇത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ENGLISH SUMMARY:

Gold prices in the state have soared to an all-time record. Today, the price of gold increased by ₹840 per sovereign and ₹105 per gram. With this hike, the price of one sovereign has reached ₹62,480, while one gram now costs ₹7,810. On February 1, the price of a sovereign was ₹61,960, which dropped to ₹61,640 yesterday. However, today it has surged by ₹840 in a single jump.