സാധാരണക്കാരുടെ സ്വപ്നങ്ങളോട് ഇണങ്ങി ഒരു വീട്

സാധാരണക്കാരുടെ സ്വപ്നങ്ങളോട് ഏറെ ചേർന്ന് നിൽക്കുന്ന വീട്. സൗന്ദര്യവും സൗകര്യവും ഇന്‍റീരീയർ ലക്ഷ്വറിയും എല്ലാമുള്ള ഈ വീടിന്‍റെ നിർമ്മാണ  ചെലവാകട്ടെ 30 ലക്ഷം രൂപ. യഥാർത്ഥത്തിൽ ഈ വീടിന്‍റെ നിർമ്മാണ  ചെലവ് 20 ലക്ഷം രൂപയാണ്. 10 ലക്ഷം രൂപ അധികം ചെലവാക്കിയാണ് ചുറ്റുമതിലും ലാൻഡ്സ്കേപ്പും   ഫര്‍ണിച്ചറുകളും കബോർഡുകളും ഫാൾസ് സീലിങ്ങും എല്ലാം ഒരുക്കിയത് . 

3 ബെഡ്റൂം , ലിവിങ് , ഡൈനിങ് , അടുക്കള, സിറ്റൗട്ട് , ബാൽക്കണി , അപ്പർ ലിവിങ് തുടങ്ങി എല്ലാ സൗകര്യങ്ങളും ഈ വീടിനുണ്ട്. എന്നാൽ ഇത്രയധികം സൗകര്യങ്ങളും സൗന്ദര്യവൽക്കരണവും ഒക്കെ നടത്തിയിട്ടും ചെലവ് 30 ലക്ഷം രൂപയിൽ നിർത്താൻ കഴിഞ്ഞതിന്‍റെ പ്രധാന കാരണങ്ങളിൽ ഒന്ന് ഇന്‍റർ ലോക്ക് ഇഷ്ടിക ഉപയോഗിച്ചുള്ള ഭിത്തി നിർമ്മാണവും ജിപ്സം പ്ലാസ്റ്ററിങ്ങും മരത്തിന്‍റെ കുറഞ്ഞ ഉപയോഗവുമാണ്. 

മലപ്പുറം ജില്ലയിലെ വള്ളിക്കുന്നിൽ ധർമ്മേന്ദ്ര കുമാറിനും വിനീതയ്ക്കും വേണ്ടി ഈ ബഡ്ജറ്റ് വീട്  ഡിസൈൻ ചെയ്തിരിക്കുന്നതും നിർമ്മിച്ചിരിക്കുന്നതും മലപ്പുറം ജില്ലയിലെ ചേളാരിയിലുള്ള ബിൽഡിങ്ങ് ഡിസൈനേഴ്സിലെ എൻജിനീയർ കെ വി മുരളീധരനാണ്.

കൂടുതൽ വിവരങ്ങൾക്ക്

Designer K V Muraleedharan,Building Designers,Chelari AM Towers

Chelari,Thenjippalam(PO),Malappuram (Dt)

Phone: 04942400202,Mob: 9895018990,whats up : +91-8943154034

our web page : www.buildingdesigners.in