E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

ഇനിയൊരു ജന്മമുണ്ടെങ്കിൽ..

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കാലം എങ്ങോട്ടാണ് പോകുന്നത് എന്ന് നമുക്ക് സംശയമുണ്ടാക്കുന്ന കാലമാണിത്. കലണ്ടറില്‍ മാത്രമേ കാലം മാറുന്നുള്ളു. ഏതായാലും കാലത്തിന്റെ പോക്ക് മുന്നോട്ടല്ല പിന്നോട്ടാണെന്നതിന് ഒരു തെളിവു കൂടി പുറത്തു വന്നിരിക്കുന്നു. ബഹുമാനപ്പെട്ട എംപി സുരേഷ് ഗോപിയാണ് ഈ തെളിവ് തന്നിരിക്കുന്നത്. സംഗതി യോഗക്ഷേമ സഭയുടെ സമ്മേളനത്തില്‍ പ്രസംഗിക്കാന്‍ പോയതാണ് സില്‍മാ നടന്‍. അവിടെ ചെല്ലുമ്പോള്‍ അറിയാതെ ഈ കൈയടിയൊക്കെ കേട്ട് ബ്രാഹ്മണ്യത്തെ അല്‍പം പൊക്കി പറഞ്ഞു പോയാല്‍ മനസിലാക്കാം. പക്ഷേ വളരെ കരുതിക്കൂട്ടി സൂക്ഷിച്ചാണ് പറയാന്‍ പോകുന്നതെന്ന് ആദ്യമേ അതിയാന്‍ വ്യക്തമാക്കിയിരുന്നു 

ഇനി അങ്ങ് തുടങ്ങുകയാണ്. നമ്മളൊക്കെ പഠിച്ചിരിക്കുന്നത് ഈ ജാതിയിലും മതത്തിലുമൊന്നും ഒരു കാര്യവുമില്ല. അത് ഒരു തരത്തിലും മനുഷ്യന് യോഗ്യതയോ അയോഗ്യതയോ അല്ല. ഉയര്‍ന്ന ജാതി താഴ്ന്ന ജാതി എന്നൊന്നില്ല. ജനനം കൊണ്ട് മാത്രം ഏതെങ്കിലുമൊക്കെ ജാതികളിലായിപ്പോയവരാണ് നാമെന്നെല്ലാമാണല്ലോ. എന്നാലിടൊരാള്‍, വെറുമൊരാളല്ല ഒരു രാജ്യസഭാ എംപി. എന്നുവച്ചാല്‍ സകല ജാതിയിലുമുള്ളവരുടെ നികുതിപ്പണം കൊണ്ട് അലവന്‍സും ടിഎയുമൊക്കെ വാങ്ങുന്ന ഒരു മാന്യന്‍ പ്രഖ്യാപിക്കുകയാണ് പൂണൂലിട്ടവര്‍ ദൈവത്തിന് സമന്‍മാരാണെന്ന്. ബ്രാഹ്മണര്‍ എല്ലാവര്‍ക്കും മേലെയാണെന്ന് 

ഉള്ളിലെ മാലിന്യങ്ങള്‍ മറച്ചു വയ്ക്കാനുള്ള കഴിവില്ലാത്ത കൊണ്ടാണോ അതോ മനസിലെ അമേദ്യത്തെ അമൃതായി കരുതി സ്വയം അഭിമാനിക്കുന്ന കൊണ്ടാണോ എന്നറിയില്ല സുരേഷ് ഗോപി ഇങ്ങനെ വായിലൂടെ വയറിളക്കുന്നത്. മറ്റ് വിഭാഗങ്ങളോടില്ലാത്ത അളിഞ്ഞ ആരാധന ബ്രാഹ്മണരോടു തോന്നുന്ന സുരേഷ് ഗോപിക്ക് ബ്രാഹ്മണരല്ലാത്തവരോട് അതിലെ പല തട്ടുകളോട് എന്തായിരിക്കും വികാരം. എല്ലാവര്‍ക്കും ദൈവത്തിന് പൂജ ചെയ്യുന്ന ജോലിക്ക് പോകാന്‍ പറ്റില്ലല്ലോ. സുരേഷ് ഗോപിക്കും പറ്റില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് ഒരു മോഹമുണ്ട്. നമ്മള്‍ കരുതി രാജ്യസഭാ എംപിയായ ശേഷം കേന്ദ്രത്തില്‍ മന്ത്രിയാകണമെന്നായിരിക്കും അദ്ദേഹത്തിന്റെ മോഹമെന്ന്. എന്നാല്‍ അതല്ല ശരിക്കുള്ള മോഹം 

സിനിമയിലഭിനയിച്ച ഡയലോഗ് വായിച്ചു നോക്കിയപ്പോളും പുരോഗമന ചിന്തകള്‍ നാട്ടിലുണ്ടെന്ന് ഈ മഹാനടന്‍ അറിഞ്ഞിട്ടേയില്ല. എല്ലാവര്‍ക്കും ദൈവത്തെ പൂജിക്കാനുള്ള അവകാശത്തെപ്പറ്റിയൊന്നുമല്ല എംപി പറയുന്നത്. അതിനായി സ്വന്തം സ്വാധീനം ഉപയോഗിക്കാനും ഒരുക്കമല്ല 

ബിജെപിക്ക് ഇങ്ങനൊക്കെ തന്നെ വേണം. കേന്ദ്രത്തില്‍ ഇപ്പം കേരളത്തില്‍ നിന്ന് രണ്ടണ്ണമുണ്ട്. കണ്ണന്താനവും പിന്നെ ഈ ഗോപിച്ചേട്ടനും. കലക്കി. മനുഷ്യരെ ജാതി തിരിച്ചു മാത്രം കാണാന്‍ കഴിയുന്ന ഈ വികൃത മനസുകളൊക്കെ നമ്മുടെ ചെലവിലാണല്ലോ പാര്‍ലമെന്റിലിരിക്കുന്നത് എന്നാലോചിക്കുമ്പഴേ സങ്കടമുള്ളു.പൂണൂലഴിച്ചും മറക്കുട ഉപേക്ഷിച്ചും മനുഷ്യരായെന്ന് പ്രഖ്യാപിച്ചവരെ മഹാന്‍മാരെന്ന് വിളിക്കുന്ന ഈ കേരളം തന്നെയാണല്ലോ സുരേഷ് ഗോപിയുടെയും നാടെന്ന് ഓര്‍ക്കുമ്പഴാണ്. 

ഇല്ല. ഇതൊന്നും വിവാദമാകുകയേയില്ല. സുരേഷ് ഗോപി പറഞ്ഞതില്‍ എന്താ തെറ്റെന്ന് കരുതുന്ന ഒരുപാടു പേരുണ്ടാകും നാട്ടില്‍. ഒന്നു രണ്ടു ദിവസം ട്രോളു വരും. പിന്നെ എല്ലാവരും അതങ്ങ് വിടും. അതാണ് ആദ്യം പറഞ്ഞത് സുരേഷ് ഗോപിമാര്‍ക്ക് പറ്റിയ കാലമാണിതെന്ന്