ലാവലിന്‍ കേസില്‍ വിധി വന്നു. വിധി എന്നുവച്ചാല്‍ കേസില്‍ പിണറായി വിജയന് പ്രതിയാണോ അല്ലയോ എന്ന് തീരുമാനിക്കുന്ന വിധി. വിധി മുഖ്യമന്ത്രിക്ക് അനുകൂലമാണ്. ഈ വിധി ഇങ്ങനെയായതുകൊണ്ട് പലര്‍ക്കും അതിന്റെ പ്രാധാന്യം പിടി കിട്ടിയില്ലെന്ന് തോന്നുന്നു. ഇതെങ്ങാനും എതിരായിരുന്നെങ്കില്‍ ദേരാ സച്ചാക്കാരു നടത്തിയതിനെക്കാള്‍ വലിയ രാഷ്ട്രീയ കലാപം സിപിഎമ്മുകാര്‍ നടത്തിയേനെ. ഏതായാലും ഇങ്ങനൊക്കെ അങ്ങ് തീര്‍ന്നു എന്നു പറഞ്ാല്‍ മതിയല്ലോ
അത് അത്ര ശരിയായ ഒരു വാദമല്ല. കാര്യം കേസ് ജയിച്ചതൊക്കെ ശരിതന്നെ. സിപിഎമ്മിനെ ആക്രമിക്കാന്‍ അതിന്റെ സെക്രട്ടറിയെ വേട്ടയാടുക എന്നു പറഞ്ഞാല്‍. ഇപ്പോഴും സിപിഎമ്മിനെ വേട്ടയാടാന്‍ ആഗ്രഹമുള്ളവരൊക്കെ നാട്ടിലുണ്ടല്ലോ. എന്നിട്ടാരും കോടിയേരി എന്ന പാര്‍ട്ടി സെക്രട്ടറിയെ മൈന്‍ഡ് ചെയ്യുന്നില്ലല്ലോ. പാവം കോടിയേരിയാണെങ്കില്‍ അങ്ങനെയെങ്കിലും ഒന്നു ശ്രദ്ധ കിട്ടിക്കോട്ടേ എന്നു വിചാരിച്ചിരിക്കുകയാണ്. ലാവലിന്‍ കേസിലൂടെ നമുക്കുള്ളൊരു സന്തോഷം എന്താണെന്ന് വച്ചാല്‍ പിണറായി വിജയനൊക്കെ ഇങ്ങനെ കോടതിയെക്കുറിച്ച് വലിയ വായില്‍ നല്ല കാര്യങ്ങള്‍ പറയുന്നത് കേള്‍ക്കുമ്പോഴാണ്. എന്തും ഇങ്ങനൊക്കെ തന്നെയായാല്‍ മതിയാര്ന്ന്
അങ്ങ് തീര്‍ത്ത് പറയാനും പാടില്ല. സിബിഐയാണ് കേസ് നടത്തുന്നത്. അവര്‍ക്ക് അപ്പീലു പോകാന്‍ ഇനീം സമയമുണ്ട്. പോയാല്‍ സുപ്രീംകോടതി എന്നൊരു കോടതി മുകളിലുണ്ട്. ഒന്നും അങ്ങനെ അങ്ങ് ഉറപ്പിക്കാന്‍ പാടില്ല
വിധിയോടെ പ്രതിപക്ഷം ചമ്മിപ്പോയെന്ന് പറഞ്ഞാല്‍ മതിയല്ലോ. അതൊന്ന് മറച്ചുവക്കാന്‍ അവര്‍ ചെറിയ പാടൊന്നുമല്ല പെട്ടത്, എന്നാല്‍ ചെന്നിത്തലയെപ്പോലുള്ളവര്‍ സന്തോഷം വന്നാലും ദുഖം വന്നാലും നില മറക്കില്ല. പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള പണിയേ മറക്കാറുള്ളു
അത് ആരെ ഉദ്ദേശിച്ചാണെന്ന് മനസിലായില്ലേ. ലാവലിന്‍ എന്നു കേള്‍ക്കുമ്പോള്‍ പിണറായയെ കഴിഞ്ഞാല്‍ പിന്നെ ഓര്മ വരുന്നത് വിഎസിന്റെ പേരാണ്. ആളിപ്പം സീനില്‍ അങ്ങനെ ആക്ടീവായി ഇല്ലെങ്കിലും കുറേ നാള് ഈ ലാവലിനും കൊണ്ട് കളിച്ചതല്ലേ. എന്തൊക്കെ ആശിച്ചതായിരിക്കും. പാവം