E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

പതാക ഉയര്‍ത്താന്‍ ഭഗവത് ജി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഈ വാരം തുടങ്ങിയത് സ്വാതന്ത്ര്യ ദിനവുമായിട്ടാണ്. ഇക്കൊല്ലവും ആഗസ്റ്റ് പതിനഞ്ചിനു തന്നെയാണല്ലോ സ്വാതന്ത്ര്യ ദിനം എന്നാലോചിച്ച് അല്‍ഭുതം പ്രകടിപ്പിച്ചതും, വിവാഹിതരാണ് എന്ന കാരണത്താല്‍ സ്വാതന്ത്ര്യ ദിനാശംസ നിരസിച്ചവരും ധാരാളമുണ്ടായി. ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനത്തില്‍ ഏറ്റവും സന്തോഷം തോന്നിയത് ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭഗവത് കേരളത്തില്‍ വന്ന് ദേശീയ പതാക ഉയര്‍ത്തിയത് കണ്ടാണ്. പാലക്കാട് ഒരു സ്കൂളാണ് അദ്ദേഹം അതിനു തിരഞ്ഞെടുത്തത്. സര്‍ക്കാര്‍ സ്കൂളില്‍ ഒരു സംഘടനാ തലവന് പതാക ഉയര്‍ത്താമോ എന്നൊക്കെ ചിലര്‍ സംശയിച്ചു. പാലക്കാട് ജില്ലാ കലക്ടര്‍ക്ക് വരെ എതിര്‍പ്പുണ്ടായിരുന്നു. ഈ കേന്ദ്രസര്‍ക്കാരെന്നു പറയുന്ന സാധനം രാജ്യത്തെ ഭരിക്കുമ്പോള്‍, ആ സര്‍ക്കാരിനെ ഭരിക്കുന്നത് ആര്‍ എസ് എസാണെന്ന് അറിയാത്ത സാധുക്കളാണവര്‍. ആര്‍ എസ് എസ് എന്നു പറഞ്ഞാല്‍ ആ അര്‍ഥത്തില്‍ സര്‍ക്കാരിന്റെ സര്‍ക്കാരാണ്. 

ഇതിനു ശേഷം പ്രതിഞ്ജയൊക്കെ ചൊല്ലുന്ന കേട്ടപ്പോ, ഈ മോഹന്‍ ഭഗവത് ശരിക്കും മലയാളിയാണോ എന്നു പോലും സംശയിച്ചു. കൃത്യമായി മലയാളം വാചകങ്ങള്‍ക്കനുസരിച്ച് ചുണ്ടൊക്കെ ചലിപ്പിച്ചു 

ഇതില്‍ സന്തോഷമെന്താണെന്നു വച്ചാല്‍ ആര്‍ എസ് എസുകാര്‍ ഇന്ത്യയുടെ ദേശീയ പതാകയെ ആദരിച്ചു എന്നതാണ്. 47ലെ ആഗസ്റ്റ് 15നും 56ലെ ജനുവരി 26നും ശേഷം 2002ല്‍ മാത്രമാണ് ആര്‍എസ്എസ് ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തിയിട്ടുള്ളത്. സ്വകാര്യ വ്യക്തികള്‍ക്ക് പതാകയുയര്‍ത്താനുള്ള നിയമമില്ലായിരുന്നു എന്നതാണ് ന്യായം. പക്ഷേ, കഴിഞ്ഞ വര്‍ഷം വരെ ഇതേ മോഹന്‍ ഭഗവത് അംബദ്ക്കറെയും കൂട്ടുപിടിച്ച് പറഞ്ഞത് കാവിക്കൊടി ദേശീയ പതാകയാക്കണമായിരുന്നു എന്നാണ്. നാഗ്പൂരിലെ ആര്‍ എസ് എസ് ആപ്പിസില്‍ ദേശീയ പതാക ഉയര്‍ത്തിയവരെ പൊലീസിനെ വിട്ട് പിടിപ്പിച്ച ചരിത്രവുമുണ്ട്. ഇപ്പോ ഈ തൃവര്‍ണ പതാക സ്നേഹം തുടങ്ങുമ്പോള്‍ ഒന്നു സൂക്ഷിച്ചോണം. സ്വാതന്ത്ര്യ സമരത്തെയും ആര്‍എസ്എസ് അങ്ങ് സ്വന്തമാക്കാന്‍ എല്ലാ സാധ്യതയുമുണ്ട്. ആ സമരം നടന്ന കാലത്ത് പരിസരത്തു കൂടി പോലും പോയിട്ടില്ലാത്ത ടീംസാണ് 

സ്വച്ഛ ഭാരത് വഴി ഗാന്ധിയെയും ദളിത് സ്നേഹം വഴി അംബദ്ക്കരെയും ഒക്കെ സ്വന്തമാക്കിയ സ്ഥിതിക്ക് സ്വാതന്ത്യസമരത്തെ മാത്രമായി വിട്ടുകളയേണ്ട കാര്യമില്ല. നിലവില്‍ രാജ്യസ്നേഹത്തിന്റെ മൊത്തക്കച്ചവടവും ചില്ലറക്കച്ചവടവും നടത്തുന്ന നിലക്ക് ആളുകളങ്ങ് വിശ്വസിക്കുകയും ചെയ്യും 

സ്വാതന്ത്ര്യ സമരത്തിന് അവകാശികള്‍ വേറെയുമുണ്ട്. അങ്ങനെ എല്ലാം സംഘികള്‍ കൊണ്ടുപോയാല്‍ ശരിയാവില്ലല്ലോ 

സോവിയറ്റ് യൂണിയനും ഹിറ്റ്ലറുടെ ജര്‍മനിയും ആദ്യം ഭായി ഭായി ആയിരുന്നു. ഹിറ്റ്ലര്‍ ഫ്രോഡു പണി കാണിച്ച് സോവിയറ്റ് യൂണിയന്‍ ആക്രമിച്ചപ്പഴാണ് കമ്യൂണിസ്റ്റുകാര്‍ക്ക് ജര്‍മനിയെയും ഫാസിസത്തെയുമൊക്കെ എതിര്‍ക്കാന്‍ തോന്നിയത്. അങ്ങനെ അവര്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടന്റെ കൂട്ടാളികളായി. സോവിയറ്റ് യൂണിയന്റെ ചങ്ങാതിയായ ബ്രിട്ടന്‍ ഒരു യുദ്ധമൊക്കെ ചെയ്യുമ്പോള്‍ നമ്മളിന്ത്യാക്കാര്‍ അവര്‍ക്കെതിരെ സ്വാതന്ത്ര്യ സമരമൊക്കെ നടത്തണോ എന്ന് ടെന്‍ഷനടിച്ച ടീംസാണ് ഈ കമ്യൂണിസ്റ്റുകാര്‍. ക്വിറ്റിന്ത്യാ സമര കാലത്തൊക്കെ എവിടായിരുന്നൂന്ന് അന്വേഷിച്ചാ ഉത്തരം കിട്ടും. പക്ഷേ പറഞ്ഞു വരുമ്പോ സ്വാതന്ത്ര്യം കമ്യൂണിസ്റ്റുകാര്‍ വാങ്ങിത്തന്നതാകും 

പാവം കോണ്‍ഗ്രസുകാര്‍. അവര്‍ക്കീ ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലുമൊന്നും വലിയ പിടിയില്ലാത്തതുകൊണ്ട് ഇതുപോലെ തര്‍ക്കിക്കാനൊന്നും വരില്ല. സ്വഭാവമൊക്കെ മാറിപ്പോയെങ്കിലും കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടി സ്വാതന്ത്ര്യ സമരത്തിനൊക്കെ ഇറങ്ങിയിട്ടുണ്ടെന്ന് പലര്‍ക്കും അറിയില്ല. ഇനി പറഞ്ഞുകൊടുത്താല്‍ തന്നെ എ കോണ്‍ഗ്രസോ ഐ കോണ്‍ഗ്രസോ എന്ന് ചോദിക്കും ഖദറിട്ടവര്‍.