E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

സംവരണസമരങ്ങൾ തെരുവില്‍ കത്തിപ്പടരുമ്പോൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വീണ്ടും സംവരണ സമരങ്ങൾ തെരുവില്‍ കത്തിപ്പടരുന്നു. സമരമുഖങ്ങളെ എങ്ങനെ നേരിടണമെന്നറിയാതെ ഭരണകൂടം ആശയകുഴപ്പത്തിലാണ്. ഇന്നത്തെ പ്രക്ഷോഭകരുടെ ചൂണ്ടുവിരലിലാണ് നാളത്തെ അധികാരമെന്ന അറിവിൽ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥ. തെരുവിൽ തല്ലുന്നവരേയും തലോടേണ്ട ഗതികേട്. പ്രതിഷേധക്കാരേയും പ്രതിരോധിക്കാനിറങ്ങിയവരേയും ഒന്നോർമിപ്പിക്കാതെ വയ്യ, സംവരണം വൈകാരിക വിഷയമല്ല, വോട്ടുബാങ്കെന്ന ചീട്ടോ, സര്‍ക്കാർ ജോലിയിലേക്കുള്ള കുറുക്കുവഴിയോ അല്ല

ഭരണഘടനയിൽ തുടങ്ങാം, സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന ദുർബല വിഭാഗങ്ങളെ പ്രത്യേക പരിഗണനയോടെ മുന്നോട്ട് കൊണ്ടുവരുന്നതിനായി നിയമ നടപടികള്‍വേണമെന്ന് ഭരണഘടന അതിന്റെ നിർദേശതത്വങ്ങളിൽ പറഞ്ഞുവയ്ക്കുന്നുണ്ട്. ഈ ജനാധിപത്യ അവകാശമാണ് സംവരണമെന്ന് ലളിതമായി പറഞ്ഞുവയ്ക്കാം. അതുവഴി ജാതിയുടെ പേരിൽ സാമൂഹിക നീതിയും അവസരസമത്വവും രാഷ്ട്രീയ അധികാരവും നിഷേധിക്കപ്പെട്ട ഒരു ജനതയുടെ ഉന്നമനം നമ്മൾ ലക്ഷ്യം വച്ചു. നൂറ്റാണ്ടുകളായി മാറ്റിനിർത്തപ്പെട്ടവന്റെ സാമൂഹിക സാസ്കാരിക സാമ്പത്തിക ഉയർച്ച ഒരു രാഷട്രത്തിന്‍റെ ഉത്തരവാദിത്തം തന്നെയായിരുന്നു.

പിന്നാക്ക, അധസ്ഥിത വിഭാഗങ്ങള്‍ മുഖ്യധാരയിലെത്തിയാല്‍ സംവരണം അവസാനിപ്പിക്കാമെന്ന് നമ്മൾ കണക്കുക്കൂട്ടി. എന്നാൽ മുഖ്യധാരയിലെ മുഖങ്ങള്‍ തിരയുമ്പോൾ മനസിലാക്കുന്നത് ഏറെപ്പേരൊന്നും സംവരണമെന്ന അവകാശചിറകിലേറി ഉന്നതങ്ങളില്‍ സ്ഥാനം പിടിച്ചില്ല എന്നാണ്. ഇപ്പോഴിതാ മുന്നോക്കക്കാരും സംവരണക്കൊടിപിടിച്ച് സമരത്തെരുവിൽ കോമരം തുള്ളുന്നു

കാണുന്നതെല്ലാം കത്തിച്ച്, കുടിവെള്ളം മുട്ടിച്ച്, റോഡും റയിലും ഉപരോധിച്ച് ഒരു പ്രബലവിഭാഗം വിളയാട്ടം തുടങ്ങിയിട്ട് ദിവസങ്ങളായി. കാര്യങ്ങൾ കൈവിട്ട് കലാപമായി, നിയന്ത്രണം സൈന്യമേറ്റെടുത്തു, വെടിവെയ്പ്പില്‍ പത്തോളം പേർ കൊല്ലപ്പെട്ടു. ഒടുവിൽ സംവരണമെന്ന ആവശ്യത്തിന് സർക്കാർ തലകുനിച്ചപ്പോൾ മാത്രമാണ് കലാപം കെട്ടടങ്ങിയത്.

ഈ മുറവിളികളും മുദ്രാവാക്യങ്ങളൊന്നും ഹരിയാനയിൽ ഒതുങ്ങുന്നില്ല. ഗുജറാത്തിൽ ഹാർദിക്ക്്് പട്ടേൽ, പട്ടേൽ സമുദായത്തിനുവേണ്ടി സമരപരമ്പര തന്നെ തീർത്തു. ആന്ധ്രയിൽ കാപു വിഭാഗവും കൊണ്ടുപിടിച്ചു നടത്തി സമരകോലാഹലങ്ങൾ. യുപിഎ സർക്കാരിനെതിരെയായിരുന്നു രാജസ്ഥാനില്‍ഗുജ്ജർ വിഭാഗം കൊടിപിടിച്ചത്. അരാജകത്വമെന്ന ഒറ്റവാക്കിലൊതുക്കാമെന്ന സമരാഭാസങ്ങളുടെ നീണ്ടനിര എണ്ണിയാലൊടുങ്ങാതെ നീളുന്നു

ജാതിയുടേയും മതത്തിന്റേയും പേരിൽ സംവരണം നൽകുന്നത് അസംതൃപ്്തിയും അസന്തുലിതാവസ്ഥയും വർധിപ്പിക്കുകയല്ലേ ചെയ്യുന്നൂള്ളൂ എന്ന് വാദിക്കുന്നവരുണ്ട്. ഈ സമരമുഖങ്ങളില്‍തീപ്പന്തമാകുന്നതും ഈ വൈകാരികതലം തന്നെയാണ്. സംവരണം സാമ്പത്തികമായ മുന്നേറ്റത്തെമാത്രമല്ല പരിഗണിക്കുന്നതെന്നും സാസ്്കാരിക അവകാശത്തിലും സാമൂഹിക അവകാശത്തിലുമാണ് അതുവേരൂന്നതെന്നും പറയാതെ വയ്യ. വിശക്കുന്ന നമ്പൂതിരിയും വിശക്കാത്ത നായാടിയും എന്നാണ് നമ്മുടെ കണ്ണിൽ തുല്യനായിട്ടുള്ളത്?

ഒരു ബ്രാഹ്മണനുള്ള ഗുണങ്ങൾ നരേന്ദ്രമോദിക്കുള്ളത് കൊണ്ട് ഞാനെന്റെ അധികാരം വച്ച് അദ്ദേഹത്തെ ബ്രാഹ്മണനാക്കുന്നുവെന്ന് സുബ്രഹ്്മണ്യസ്വാമി ട്വീറ്ററിൽ കുറിച്ചത് അടുത്തിടെയാണ്. സംവരണത്തെക്കുറിച്ച് വാദപ്രതിവാദങ്ങൾ ഉയരുന്ന കാലത്ത് സ്വാമിയുടെ കോമാളിത്തത്തിനപ്പുറം കാണാം ഈ ചുവരെഴുത്തിനെ. അതിനെ നൂലിഴകീറും മുൻപ് മോദി പലകുറി പറഞ്ഞ, കഴിഞ്ഞ ദിവസം ഒഡീഷയിലെ ബാർഗഢിലും ആവർത്തിച്ച ഒരു ഡയലോഗിലേക്ക് വരാം

ഒരു ചായക്കടക്കാരൻ പ്രധാനമന്ത്രിയായതിൽ സ്വപക്ഷത്തും അസഹിഷ്ണുതയുള്ളവരുണ്ടെന്ന് സ്വാമിയുടെ ട്വീറ്റിനെ മുൻനിർത്തി വ്യാഖ്യാനിക്കാം. അതുകൊണ്ടുതന്നെയാണ് വലിയ വിജയത്തിനപ്പുറം അധികാരത്തില്‍ അവരോധിക്കാൻ ബ്രാഹ്മണ്യവും സ്വാമി മോദിക്ക് വച്ചു നൽകുന്നത്. അന്ന് അംഗരാജ്യം കിട്ടിയ സൂതപുത്രനിൽ തുടങ്ങി ഇന്ന് മോദിവരെയുള്ളവരെ ജാതിയുടെ കണ്ണടയിൽ കാണുന്നുവരുണ്ടെന്നത് മാത്രം മതി സംവരണത്തിലൂ‍െട സ്വപ്്നം കണ്ട ഇന്ത്യ ഇനിയും അകലെയാണെന്ന് പറഞ്ഞുവയ്ക്കാൻ. സാമ്പത്തികമായി മുന്നേറാനുള്ള സാധ്യതയാണ് എന്നതിന് അപ്പുറം ജാതിയുടെ ഇരയാകാതെയുള്ള അതിജീവനം എന്ന ആശയവും സംവരണത്തില്‍ അടങ്ങിയിട്ടുണ്ടെന്ന് ഓര്‍ക്കാനുള്ള സമയമാണിത്.

മുന്നാക്ക വിഭാഗക്കാരുടെ സാമ്പത്തിക പിന്നാക്കാവസ്ഥ എങ്ങനെ മെച്ചപ്പെടുത്താമെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്ന് പറയുന്നില്ല. എന്നാല്‍ അതിന്റെ ഉത്തരം സംവരണമല്ലെന്ന് ഉറക്കെപറയാതെയും വയ്യ. ഒപ്പം സംവരണത്തെ വോട്ടാക്കുന്ന വികല വീക്ഷണവും തിരുത്തേണ്ടതുണ്ട്. പിന്നാക്കകാരെ എന്നും പിന്നില്‍ നിർത്തി അവർക്കുവേണ്ടി എന്നും സമരംചെയ്യുന്ന രാഷ്ട്രീയതന്ത്രവും അവസാനിക്കേണ്ട കാലം കഴിഞ്ഞു. രാജ്യത്തെ ബാധിക്കുന്ന അതീവപ്രധാന്യമുള്ള സാമൂഹിക പ്രശ്നമെന്ന രീതിയിൽ ഭരണാധികരികള്‍ സംവരണത്തെ കാണണം. ജാതിയാണ് ഏറ്റവും നല്ല സമരായുധമെന്നു കരുതുന്ന സംഘടനകള്‍ക്കു മുന്നില്‍ മുട്ടുമടക്കുന്ന സര്‍ക്കാര്‍ ഫലത്തില്‍ മതാടിസ്ഥാനത്തില്‍ വീണ്ടും ഇന്ത്യയെ വിഭജിക്കുകയാണെന്ന് പറയാതെ വയ്യ.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :