ഗാന്ധിവധത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് പറഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. സുപ്രീംകോടതിയിലാണ് രാഹുല്‍ മുന്‍പരാമര്‍ശം തിരുത്തിയത്. ഗാന്ധിവധത്തിന് പിന്നില്‍ ആര്‍എസ്എസുമായി ബന്ധമുളളവര്‍ക്ക് പങ്കുണ്ടെന്നാണ് പറഞ്ഞത്. അല്ലാതെ ആര്‍എസ്എസ് എന്ന സംഘടനയെ ഉദ്ദ്യേശിച്ചല്ലെന്നും രാഹുലിന് വേണ്ടി ഹാജരായ അഡ്വ. കപില്‍ സിബല്‍ സുപ്രീംകോടതിയെ അറിയിച്ചു.
ആര്‍എസ്എസ് പ്രവര്ത്തകന് സമര്‍പ്പിച്ച അപകീര്‍ത്തിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്,, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നും സുപ്രീംകോടതി. ഗാന്ധിവധത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് പറഞ്ഞിട്ടില്ലെന്ന് രാഹുല്‍ ഗാന്ധിയ്ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. ആര്‍എസ്എസുമായി ബന്ധമുളള ചിലര്‍ക്ക് പങ്കുണ്ടെന്നാണ് പറഞ്ഞത്. ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്നും രാഹുല്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. രാഹുലിന്റെ വാദം ജസ്റ്റിസുമാരായ ദീപക് മിശ്ര,, ആര് .എഫ്. നരിമാന് എന്നിവരുടെ ബെഞ്ച് അംഗീകരിച്ചു. അപകീര്‍ത്തിക്കേസ് റദ്ദാക്കണമെന്ന രാഹുലിന്റെ ആവശ്യത്തില്‍ അടുത്തമാസം വാദം കേള്‍ക്കും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മഹാരാഷ്ട്രയില്‍ സംഘടിപ്പിച്ച റാലിക്കിടെയാണ് രാഹുല്‍ ഗാന്ധി വിവാദ പരാമര്‍ശം നടത്തിയത്.