മോശം കാര്യങ്ങളെക്കുറിച്ച് മാത്രമല്ല, ചില നല്ല കാര്യങ്ങളെക്കുറിച്ചും പറയാതെ വയ്യ. ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ ഒരു നികുതി നിര്‍ദേശത്തിന്റെ കാര്യമാണ് പറയുന്നത്. ജങ്ക് ഫുഡിന് ഫാറ്റ് ടാക്സ് ഏര്‍പെടുത്തിയ നടപടി എന്തുകൊണ്ടും നന്നായി. കേവലം ഒരു നികുതിനിര്‍ദേശം എന്നതിനപ്പുറം ഒരു നല്ല ആശയം കൂടിയാണ് ഫാറ്റ് ടാക്സ്.
ആരോഗ്യം മാത്രമല്ല. വ്യക്തമായ ഇടതുപക്ഷസമീപനവും ഐസക്കിന്റെ നികുതിനിര്ദേശത്തിലുണ്ട്. ധനികരില്‍ നിന്ന് കൂടുതല്‍ നികുതി പിരിച്ച് ദരിദ്രരെ സഹായിക്കാനുളള വിഭവങ്ങള്‍ കണ്ടെത്തുകയാണല്ലോ ഇടതുപക്ഷത്തിന്റെ ദൗത്യം. ആ ദൗത്യം ഏറ്റെടുക്കാന്‍ തയാറാണെന്നതിന്റെ പ്രഖ്യാപനവും ഫാറ്റ് ടാക്സിലുണ്ട്.