E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:00 AM IST

Facebook
Twitter
Google Plus
Youtube

More in Parayathe Vayya

സ്വജനപക്ഷപാതം! ആരുണ്ടിവിടെ ചോദിക്കാൻ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സ്വജനപക്ഷപാതം, അഴിമതി എന്നൊക്കെ കേട്ടാല്‍ ഇപ്പോള്‍ ഞരമ്പുകളില്‍ ചോര തിളയ്ക്കുന്നതാര്‍ക്കാണ്? 100 ദിവസം കഴിയുമ്പോഴേക്കും സി.പി.എമ്മും ഇടതുമുന്നണിയും സ്വജനപക്ഷപാതമെന്നു കേള്‍ക്കുമ്പോള്‍, പതുങ്ങേണ്ടി വന്നത് എന്തുകൊണ്ടാണ്?ആദ്യം ശരിയാക്കുന്നത് സ്വന്തം ബന്ധുക്കളുടെ കാര്യമായിരിക്കുമെന്ന് ഈ മുന്നണിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലുണ്ടായിരുന്നില്ല. പക്ഷേ വ്യവസായവകുപ്പില്‍ ഇപ്പോള്‍ അടിയന്തരപരിഗണന ബന്ധുക്കള്‍ക്കു തന്നെയാണ്. ആശയക്കുഴപ്പമുണ്ടാകരുത്, പാര്‍ട്ടി ബന്ധുക്കള്‍ക്കല്ല, നേതാക്കളുടെ ബന്ധുക്കള്‍ക്ക്. 

പൊതുമേഖലയെക്കുറിച്ചുള്ള വലിയ ഉല്‍ക്കണ്ഠകളുമായി തിരഞ്ഞെടുപ്പു കാലത്ത് ജനങ്ങളോടു വിലപിച്ച ഇടതുമുന്നണി സര്‍ക്കാരില്‍ നിന്ന് ഇത്രവേഗം ഇതു പ്രതീക്ഷിച്ചതല്ല. പൊതുമേഖലാസ്ഥാപനങ്ങളെക്കുറിച്ചുള്ള ആധിയേക്കാള്‍ വലുതാണ് ബന്ധുക്കളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയെന്ന് ആദ്യം തെളിയിച്ചത് വ്യവസായമന്ത്രി ഇ.പി.ജയരാജന്‍ തന്നെ. ഭാര്യാസഹോദരിയും കണ്ണൂര്‍ എം.പിയുമായ പി.കെ.ശ്രീമതിയുടെ മകനെയാണ് സ്വന്തം വകുപ്പിനു കീഴിലെ ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍പ്രൈസസ് മാനേജിങ് ഡയറക്ടറായി നിയമിച്ചത്. കര്‍ശന നിബന്ധനകളോടെ അപേക്ഷ ക്ഷണിച്ച തസ്തികയാണിത്. പക്ഷേ അടിസ്ഥാനയോഗ്യതകള്‍ പോലുമില്ലാത്ത പി.കെ.സുധീറിന്റെ നിയമനത്തെക്കുറിച്ചുയര്‍ന്ന ആദ്യചോദ്യത്തോട് വ്യവസായമന്ത്രിയുടെ പ്രതികരണം ഇങ്ങനെ. 

വ്യവസായമന്ത്രിയുടെ കുടുംബസ്വത്തിനെക്കുറിച്ചായിരുന്നില്ല ചോദ്യം. കേരളത്തിന്റെ പൊതുമുതല്‍ ഉപയോഗിച്ചു നടത്തുന്ന ഒരു പൊതുസ്ഥാപനത്തിന്റെ തലപ്പത്തേക്ക് യോഗ്യതയില്ലാത്ത സ്വന്തം ബന്ധുവിനെ നിയമിച്ചതെങ്ങനെയെന്നാണ്. 

പതിവു ശക്തിപ്രകടനത്തില്‍ ഒതുങ്ങുന്നതല്ലെന്ന വിമര്‍ശനങ്ങളെന്ന് തിരിച്ചറിഞ്ഞ മുഖ്യമന്ത്രി പക്ഷേ തുറന്നു സമ്മതിച്ചു. 

വിവാദങ്ങള്‍ക്കൊടുവില്‍ അതിവേഗം സര്‍ക്കാര്‍ ഉത്തരവിന് തിരുത്തുവന്നു. പക്ഷേ തിരുത്തേണ്ടത് ഉത്തരവാണോ, അറിഞ്ഞുകൊണ്ടു തെറ്റു വരുത്തിയവരെയാണോ എന്നാണ് ചോദ്യം. തെറ്റു പറ്റിയെന്നു പോലും സമ്മതിക്കാതെ, തൊടുന്യായങ്ങളുമായി വ്യവസായവകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് അസംബന്ധമാണ്. അസത്യം നിരത്തി ജനങ്ങളെ വെല്ലുവിളിക്കുന്നതാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍, കള്ളം പറയാന്‍ ഒരു ലജ്ജയും തോന്നാത്തവരാണോ ആ വകുപ്പ് കൈകാര്യം ചെയ്യുന്നതെന്ന്,ഈ സര്‍ക്കാരിന് നേതൃത്വം നല്‍കുന്നതെന്ന് ചോദിക്കാതിരിക്കാന്‍ വയ്യ 

മന്ത്രിയുടെ ബന്ധുവിനെ പൊതുമേഖലാസ്ഥാപനത്തിന്റെ മേധാവിയായി ചട്ടം ലംഘിച്ച് നിയമിച്ചത് ഒന്നാം തീയതി. അതേ വ്യവസായവകുപ്പ് ആറാം തീയതി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നത് ഇങ്ങനെ. ചുമതലയേറ്റെടുക്കാന്‍ സമയം ആവശ്യപ്പെട്ടതിനാല്‍ മൂന്നാം തീയതി തന്നെ നിയമനം റദ്ദാക്കിയതാണെന്ന്. പിന്നെന്താണ് സഖാവ് ഇ.പി.ജയരാജന്‍ ആറാം തീയതി ഉച്ചയ്ക്കു പാലക്കാട്ട് പറഞ്ഞത്? 

പി.കെ.സുധീറിന് യോഗ്യതകളെല്ലാമുണ്ടായിരുന്നുവെന്നും പത്രക്കുറിപ്പ് അവകാശപ്പെടുന്നുണ്ട്. ഇതേ വകുപ്പ് തന്നെ ആവശ്യപ്പെട്ട യോഗ്യതകള്‍ മറന്ന്, രേഖകളില്‍ നിലനില്‍ക്കുന്ന സത്യം മറന്ന് ഇത്തരത്തില്‍ ജനങ്ങളോട് അവകാശമുന്നയിക്കാന്‍ എങ്ങനെയാണ് ഇ.പി.ജയരാജനും സംഘത്തിനും കഴിയുന്നത്.? എന്‍ജിനീയറിങ് അല്ലെങ്കില്‍ ബിസിനസ് മാനേജ്മെന്റ് ബിരുദമാണ് റിയാബ് വഴി പുറത്തിറക്കിയ തസ്തികയിലേക്കുള്ള അപേക്ഷയില്‍ യോഗ്യതയായി അവകാശപ്പെടുന്നത്. പ്രായപരിധി 45നും 55നുമിടയില്‍ എന്നത് കര്‍ശനമല്ലെന്ന് 42കാരനായ സുധീറിനു വേണ്ടി വാദിക്കാം. പക്ഷേ പ്രവര്‍ത്തനപരിചയത്തിന് വ്യക്തമാക്കിയ മാനദണ്ഡങ്ങള്‍ മറികടന്നതിനെ എങ്ങനെ ന്യായീകരിക്കും? എന്നിട്ട് ഒടുവില്‍ വിമര്‍ശനങ്ങള്‍ ശക്തമായതോടെ നിവൃത്തിയില്ലാതെ നിയമനം റദ്ദാക്കിയപ്പോഴും വ്യവസായവകുപ്പിന്റെ ഉദാസീനമായ വിശദീകരണം ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെയാണ്. 

പി.കെ.സുധീര്‍ മാത്രമല്ല, വ്യവസായമന്ത്രിയുടെ പൊതുമേഖലാസ്നേഹം അനുഭവിച്ചറിഞ്ഞത്. ഇ.പി.ജയരാജന്റെ ജ്യേഷ്ഠന്റെ മകന്റെ ഭാര്യ, മറ്റു മുതിര്‍ന്ന സി.പി.എം. നേതാക്കളുടെ മക്കള്‍ എന്നിവരും പൊതുമേഖലയെ പുനരുദ്ധരിക്കാനുള്ള ദൗത്യം ഏറ്റെടുക്കാന്‍ പോകുകയാണ്. 

പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭരണത്തിന്റെ നേട്ടങ്ങള്‍ക്ക് അവകാശികളാണ് എന്നു പറഞ്ഞിരുന്ന പാര്‍ട്ടി, എപ്പോള്‍ മുതലാണ് നേതാക്കളുടെ ബന്ധുക്കള്‍ക്ക് ‌‌ജനങ്ങളുടെ പേരില്‍ വിഹിതം നല്‍കിത്തുടങ്ങിയത് എന്നാണ് ചോദ്യം. 

സുധീറിന്റെ നിയമനം റദ്ദാക്കിയാലും തീരുന്ന സ്വജനപക്ഷപാതമല്ല വ്യവസായമന്ത്രിയുടേതെന്ന് വ്യക്തമായ ശേഷമാണ് പാര്‍ട്ടി സെക്രട്ടറി പോലും മൗനം മുറിച്ചത്. പാര്‍ട്ടി പരിശോധിക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും വിചിത്രമായ ന്യായങ്ങള്‍ നിരത്താന്‍ ഒരു പ്രയാസവും കോടിയേരി ബാലകൃഷ്ണനുണ്ടായില്ല. 

മക്കളെ നിയമിക്കുന്നതുമാത്രമാണ് സ്വജനപക്ഷപാതമെന്നു പറഞ്ഞു വച്ച കോടിയേരിയോട് തിരിഞ്ഞു ചോദിക്കാന്‍ ധൈര്യമുള്ളവരാരും ഇപ്പോള്‍ ഇടതുമുന്നണിയില്‍ ഇല്ലേയെന്നത് ചെറിയ ചോദ്യമല്ല. അഴിമതിക്കു കൂടി പുതിയ നിര്‍വചനങ്ങളാകാം. എന്തായാലും നിലവിലെ നിയമമനുസരിച്ച് നടപടി വേണമെന്നാവശ്യപ്പെട്ട് നിയമനടപടിക്ക് തുടക്കമിട്ടു പ്രതിപക്ഷം. ജയരാജനെതിരെ കേസെടുക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്കാണ് കത്തുനല്‍കിയത്. നീതിക്കു വേണ്ടി സന്ധിയില്ലായുദ്ധം പ്രഖ്യാപിച്ച വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനും വെല്ലുവിളി തന്നെയാണ് ഈ ആവശ്യം 

ഈ പുകിലൊക്കെ നടക്കുമ്പോഴും കുലുക്കമില്ലാതെ തുടരുകയാണ് വ്യവസായമന്ത്രി. മുഖ്യമന്ത്രി കടുത്ത ഭാഷയില്‍ ശകാരിച്ചുവെന്ന വാര്‍ത്ത നിഷേധിക്കാന്‍ പോലും മിനക്കെടാത്ത ആത്മവിശ്വാസമാണ് കൈമുതല്‍ 

മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാതെയാണ് വ്യവസായവകുപ്പിലെ കുടുംബവല്‍ക്കരണം എന്നു ന്യായീകരിക്കാനാണ് ഇപ്പോള്‍ ശ്രമം. ഈ പാര്‍ട്ടിയുെട പ്രവര്‍ത്തനശൈലി അറിയാവുന്നവര്‍ എങ്ങനെയാണ് അത് വിശ്വസിക്കേണ്ടത്? ഇ.പി.ജയരാജന്‍ മാത്രമല്ല, ഭരണത്തലവനായ മുഖ്യമന്ത്രിയും ഭരണത്തില്‍ പൂര്‍ണനിയന്ത്രണം അവകാശപ്പെടുന്ന സി.പി.എമ്മും ജനങ്ങളോട് മറുപടി പറയാന്‍ ബാധ്യസ്ഥരാണ്. ജനങ്ങളുടെ നികുതിപ്പണം േനതാക്കളുെട കുടുംബത്തിലെത്തിക്കാനല്ല ഒരു സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് ഇടതുപക്ഷത്തെ ജനങ്ങള്‍ ഓര്‍മിപ്പിക്കേണ്ടി വരുന്നത് ഖേദകരമാണ്. 

പാര്‍ട്ടി മറന്നു പോയെങ്കില്‍ ചരിത്രം മറക്കാത്ത ചിലതുണ്ട്. 1957 മാര്‍ച്ച് 28ന് ഇ.എം.എസ്. പറഞ്ഞു, ​ഞാന്‍ ശ്വസിക്കുന്നതുപോലും കമ്യൂണിസം സ്ഥാപിക്കുന്നതിലേക്കുള്ള ആദ്യപടിയായിരിക്കും. അതേ ഇ.എം.എസ്. , മെയ് 8ന് നിയമസഭയില്‍ പ്രഖ്യാപിച്ചു. മന്ത്രിമാരുടെ നിലവിലുള്ള ശമ്പളം 700 രൂപയാണ്. അത് ഞങ്ങള്‍ 500 രൂപയായി ചുരുക്കുകയാണ്. കമ്യൂണിസ്റ്റ് മന്ത്രിമാര്‍ എല്ലാവരും 500 രൂപ വാങ്ങുകയുമില്ല. ജീവിക്കാന്‍ അത്യാവശ്യമുള്ളതേ ഞങ്ങള്‍ വാങ്ങുകയുള്ളൂ. നിയമസഭ കരഘോഷത്തോടെ സ്വീകരിച്ച വാക്കുകള്‍, എല്ലാ ബന്ധുക്കളെയും പൊതുപണം പററുന്ന പദവികളില്‍ ഉറപ്പിക്കാന്‍ നെട്ടോട്ടമോടുന്ന നേതാക്കള്‍, തിരക്കു കഴിഞ്ഞൊന്നു വായിച്ചു നോക്കണം. കട്ടന്‍ചായ പരിപ്പുവട സിദ്ധാന്തമുണ്ടാക്കിയ ഇ.പി.ജയരാജനു മാത്രമല്ല, പറയുന്നതും പ്രവര്‍ത്തിക്കുന്നതും ഒന്നാണെന്നുറപ്പിക്കാന്‍ പാടു പെടുന്ന പാര്‍ട്ടിക്കാകെ വിമ്മിട്ടമുണ്ടാക്കും ഈ വാക്കുകള്‍. അത്രയും ദൂരേക്ക് തിരിഞ്ഞുനോക്കാന്‍ വയ്യെങ്കില്‍, വി.എസ്. സര്‍ക്കാരിന്റെ കാലത്ത് പാര്‍ട്ടി തയാറാക്കിയ തെറ്റുതിരുത്തല്‍ രേഖയൊന്നു വായിച്ചാലും മതി. സ്വജനപക്ഷപാതം ആവര്‍ത്തിക്കാന്‍ പാടില്ലാത്ത തെറ്റെന്ന് എടുത്തു പറഞ്ഞ തെറ്റു തിരുത്തല്‍ രേഖയ്ക്കു ശേഷം 

പാലക്കാട് പ്ലീനത്തിലും ഇക്കാര്യം ഉയര്‍ന്നു വന്നതാണ്. അന്ന് ഇതേ പി.കെ.ശ്രീമതിയുടെ മരുമകളെ , പേഴ്സണല്‍ സ്റ്റാഫില്‍ ഉയര്‍ന്ന ശമ്പളത്തില്‍ നിയമിച്ചതിനെതിരെ വിമര്‍ശനം ഉയരുകയും ജാഗ്രത വേണമെന്ന് ആവശ്യമുയരുകയും ചെയ്തതാണ്. 

അതായത് അറിയാതെ പറ്റിപ്പോയ തെറ്റൊന്നുമല്ല ഇതെന്നു ചുരുക്കം. തെറ്റാണെന്നു ബോധ്യമായപ്പോള്‍ തിരുത്തിയില്ലേ എന്ന് അഭിമാനിക്കുന്നവരോട് സഹതപിക്കാനേ കഴിയൂ. ആരും കണ്ടുപിടിച്ചിരുന്നില്ലെങ്കില്‍ പൊതുമുതല്‍ വീട്ടില്‍ കൊണ്ടുപോകാമെന്നു കരുതുന്നവരുടെ ന്യായം അവര്‍ക്കു തന്നെ ആശ്വാസമാകട്ടെ. പൊതുഖജനാവിലെ പണമാണ് ശ്വാസം മുട്ടിക്കുന്നതെങ്കില്‍ ഒരു എളുപ്പവഴിയുണ്ട്. എല്ലാ മാനദണ്ഡങ്ങളും നേതാക്കളുടെ ബന്ധുക്കളുടെ യോഗ്യത അനുസരിച്ച് അങ്ങ് മാറ്റി നിശ്ചയിക്കണം. എല്ലാം ജനങ്ങള്‍ക്കു വേണ്ടിയാണെന്ന് സമാധാനിക്കാം. ആരുണ്ടിവിടെ ചോദിക്കാന്‍. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :