E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in Parayathe Vayya

സ്ഥാനാർഥി നിർണയം സ്വയം നടത്തി ഇത്തവണയും കോൺഗ്രസ് നേതാക്കൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മണ്ഡലങ്ങളിൽ സ്വയം വാഴിച്ച് വിരാജിക്കുന്നവരിൽ മാണി മാത്രമല്ല ഉള്ളത്. മന്ത്രി കെ.ബാബു തിരഞ്ഞെടുപ്പിൽ മൽസരിക്കാമോ? പാടില്ലെന്നാണ് പാർട്ടിയിലെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ കെ.പി.വിശ്വനാഥൻ പറഞ്ഞതുവച്ച് തീരുമാനിക്കേണ്ടത്. പക്ഷേ തനിക്ക് അയോഗ്യതയില്ലെന്നാണ് ബാബുവിന്റെ പക്ഷം. സി.എൻ. ബാലകൃഷ്ണൻ മൽസരിക്കാമോ? മൽസരിക്കാം എന്നാണ് ബാലകൃഷ്ണനും പറയുന്നത്. ചുരുക്കത്തിൽ കോൺഗ്രസിലെ സ്ഥാനാർഥി നിർണയം നേതാക്കൾ ഓരോരുത്തരും സ്വയം നടത്തുന്ന രീതിക്ക് ഇത്തവണയും മാറ്റമുണ്ടാകില്ലെന്ന് ഉറപ്പ്.

അഴിമതിക്കേസുകളിൽ പെട്ടവർക്ക് സീറ്റ് കൊടുക്കരുതെന്ന് നിർദേശിക്കുന്ന ഒരു കമ്മിറ്റി റിപ്പോർട്ട് തദ്ദേശഭരണ തിരഞ്ഞെടുപ്പിന് മുമ്പ് തയാറാക്കി ഇന്ദിരാഭവനിൽ സൂക്ഷിച്ചിട്ടുണ്ട്. അത് തദ്ദേശ തിരഞ്ഞെടുപ്പിനെ മാത്രം ഉദ്ദേശിച്ചായിരുന്നോ എന്ന് കമ്മിറ്റിയുടെ അധ്യക്ഷനായിരുന്ന പാർട്ടി വൈസ് പ്രസിഡന്റ് വി.ഡി.സതീശനാണ് പറയേണ്ടത്. കോസും കൂട്ടവും പ്രാദേശിക തിരഞ്ഞെടുപ്പിലേ പ്രശ്നമാക്കേണ്ടതുള്ളൂ, നിയമസഭാ തിരഞ്ഞെടുപ്പായാൽ അതൊക്കെ കണ്ടില്ലെന്ന് നടിക്കാനേ കഴിയൂ എന്ന് തീരുമാനിക്കാതെ വയ്യ എന്നതാണ് കോൺഗ്രസ് അഭിമുഖീകരിക്കുന്ന സത്യം. മന്ത്രി കെ.ബാബുവിനെതിരേ കേസെടുക്കാൻ വിജിലൻസ് കോടതി നിർദേശിച്ചതും ബാബു രാജിവച്ചതും ഹൈക്കോടതി വിജിയലൻസ് കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തപ്പോൾ തിരിച്ചുവന്നതുമൊക്കെ ഒരു പ്രശ്നമായി കണ്ടാൽ പിന്നെ പാർട്ടിക്ക് തൃപ്പൂണിത്തുറയിൽ മൽസരിക്കാൻ ആരുണ്ട്?

വിജയസാധ്യതയാണ് കോൺഗ്രസിൽ സ്ഥാനാർഥി നിർണയത്തിൽ പ്രധാനമാനദണ്ഡം. എങ്കിൽ ഈ 101 ശതമാനം വിജയസാധ്യതയുള്ള മന്ത്രി ബാബുവല്ലാതെ മറ്റാരുണ്ട് അവിടെ മൽസരിക്കാൻ? ഇനി നാലുതവണയിൽ കൂടുതൽ മൽസരിച്ചവരെ മാറ്റിനിർത്തണമെന്ന മാനദണ്ഡം വച്ചാൽ അതിനും ഉണ്ട് ബാബുവിന് മറുപടി.

അതായത്, വിജയസാധ്യത എന്ന മാനദണ്ഡം വച്ച് തന്നേക്കാൾ യോഗ്യതയുള്ളവർ ഉണ്ടെങ്കിൽ തൃപ്പൂണിത്തുറയിൽ മൽസരിക്കട്ടെ എന്ന് ബാബു പറയുന്നു. ബാർ കോഴ വിവാദത്തിൽ ഒരു രാജിക്കിടയാക്കിയ കോടതി നിർദേശം പോലും ഏറ്റുവാങ്ങേണ്ടിവന്ന തനിക്കുള്ള വിജയ സാധ്യത അത്തരം ആരോപണങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ലാത്ത കോൺ‌ഗ്രസിലെ മറ്റാർക്കും ഇല്ലെന്ന് ആത്മവിശ്വാസത്തോടെ പറയാൻ ബാബുവിന് കഴിയുന്നു. അതിന്റെ അര്‍‍ഥമെന്താണ്?

ആറാം തവണ മൽസരത്തിന് ഇറങ്ങുമ്പോൾ തനിക്കെതിരേ ഉയർന്നിട്ടുള്ള ആരോപണം മണ്ഡലത്തിൽ ഒരുവിധത്തിലുമുള്ള അയോഗ്യതയാകില്ലെന്ന് ബാബുവിന് പറയാൻ കഴിയുന്നത് വോട്ടർമാരെക്കുറിച്ചുള്ള വിലയിരുത്തലാണ്. വോട്ടർമാർ ഈ ആരോപണമൊന്നും മുഖവിലയ്ക്കെടുക്കുന്നവരല്ല, അവരെ ഞാൻ വേണ്ടവിധം സേവിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസം. ജനാധിപത്യത്തിന്റെ വിശുദ്ധിയാണ് ഇതുവഴി സംശയത്തിലാകുന്നതെന്ന് പറയാതെവയ്യ.

തൃപ്പൂണിത്തുറയിൽ വിജയസാധ്യതയുള്ള ആളാണ് ബാബു. അതിന്റെ അർഥം മറ്റേതെങ്കിലും മണ്ഡലത്തിൽ അദ്ദേഹത്തിന് അത്രയും വിജയസാധ്യത ഇല്ല എന്നുകൂടിയാണ്. മറ്റൊരു മണ്ഡലത്തിലേക്ക് താനില്ല എന്നദ്ദേഹം പറയുന്നതിന്റെ ചുരു്്കം എന്താണ്? ആരോപണങ്ങൾ ഉയർന്നില്ല എങ്കിൽ േകരളത്തെ അഞ്ചുവർഷക്കാലം സേവിച്ച ഒരു മന്ത്രി, അതും കേരളത്തിലെ ബഹുഭൂരിപക്ഷം സ്ത്രീകൾ ഉൾപ്പെടുന്ന ജനങ്ങൾ ആവേശപൂർവം സ്വീകരിച്ചുവെന്ന് പറയുന്ന മദ്യനയം നടപ്പാക്കിയ എക്സൈസ് മന്ത്രി എന്തിന് മറ്റൊരു മണ്ഡലത്തെ ഭയക്കണം? അപ്പോൾ ആരോപണങ്ങളും കേസും അദ്ദേഹത്തിന്റെ വിജയ സാധ്യതയെ ബാധിക്കുന്ന ഘടകങ്ങൾ തന്നെയാണ്. പക്ഷേ തൃപ്പൂണിത്തുറയിലായാൽ അതൊരു പ്രശ്നമല്ല എന്നുമാത്രം.

ഇനി കേസുള്ള മറ്റൊരു മന്ത്രിയിലേക്ക് വരാം. സി.എൻ.ബാലകൃഷ്ണൻ. കൺസ്യൂമർഫെഡ് അഴിമതിയുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരേ കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവിട്ടത് ഏതാനും ദിവസം മുമ്പാണ്. പക്ഷേ സി.എൻ.ബാലകൃഷ്ണൻ തനിക്ക് മൽസരിക്കാൻ ഒരു യോഗ്യതക്കുറവും കാണുന്നില്ല.

സി.എൻ.ബാലകൃഷ്ണന് 81 വയസ് പിന്നിട്ടു. ഒറ്റത്തവണയെ മൽസരിച്ചിട്ടുള്ളെങ്കിലും ഇത്തവണ മൽസരത്തിൽ നിന്ന് സ്വയം ഒഴിഞ്ഞ് യുവാക്കൾക്ക് അവസരം നൽകുമെന്നായിരുന്നു കോൺഗ്രസിലെ പ്രതീക്ഷ. പക്ഷേ അങ്ങിനെ ഒരു തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്ന് മന്ത്രി അടിവരയിടുന്നു.

മണ്ഡലം നിലനിർത്താൻ താൻ മൽസരിക്കേണ്ടത് അത്യാവശ്യമാണെന്ന ചിന്ത മന്ത്രിക്കല്ലാതെ മറ്റാർക്കുമില്ല. അത് മറ്റുള്ളവരെക്കൊണ്ട് പറയിക്കാനേ അദ്ദേഹത്തിന്റെ വാക്കുകൾ ഉപകരിക്കൂ. മൽസരിക്കുന്നുണ്ടോയെന്ന് അന്വേഷിച്ച ഉമ്മൻചാണ്ടിയോടും രമേശ് ചെന്നിത്തലയോടും ഇല്ലായെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. കൺസ്യൂമർഫെഡ് കേസിലെ അന്വേഷണം മൽസരത്തിന് തടസമേയല്ലത്രേ.

കെ.പി.വിശ്വനാഥൻ ഒന്നും കാണാതെയല്ല ആദ്യമേ കയറി സ്ഥാനാർഥിമോഹം ഉറക്കെ പ്രഖ്യാപിച്ചത്. പി.ടി.തോമസ്, കെ.പി.ധനപാലൻ തുടങ്ങി പലരുടെയും പേരുകൾ തന്റെ മണ്ഡലത്തിലടക്കം പറഞ്ഞുകേൾക്കുന്നത് അദ്ദേഹത്തെ അസ്വസ്ഥപ്പെടുത്താതിരിക്കില്ലല്ലോ. ഇതിന് ആദ്യമേ തടയിലാണ് പ്രധാനലക്ഷ്യം.

ഒരുവശത്ത് അഴിമതിക്കേസിൽ പെട്ടവരും പെടാത്തവരും കളത്തിൽ സ്വയമിറങ്ങിക്കളിക്കാൻ ഒരുങ്ങുമ്പോൾ ചെറുത്തുനിൽപിന്റെ സ്വരവും മറ്റൊരു ഭാഗത്ത് ഉയർന്നുകഴിഞ്ഞു. അഴിമതി ആരോപണത്തിൻമേൽ കോടതിയുടെ പരാമർശത്തിന്റെ പേരിൽ രാജിവച്ചൊഴിഞ്ഞ ആൾക്ക് അതിനുള്ള ധാർമികശേഷിയും ഉണ്ടല്ലോ.

ജയസാധ്യതയാണ് സ്ഥാനാർഥി നിർണയത്തിലെ മാനദണ്ഡമെങ്കിൽ കേസിലകപ്പെട്ട മന്ത്രിമാരും എം.എൽ.എമാരും മാറിനിൽക്കുന്നതാണ് നല്ലതെന്ന് പറയുന്നത് മുൻ മന്ത്രി കെ.പി. വിശ്വനാഥനാണ്. ഇത്തരക്കാരെ സ്ഥാനാർഥിയാക്കിയാൽ ജനങ്ങളുടെ വിശ്വാസം നേടാൻ ബുദ്ധിമുട്ടായിരിക്കും. ആരോപണ വിധേയനായ ശേഷം രണ്ട് തവണ മൽസരിച്ചപ്പോളും താൻ തോറ്റത് അനുഭവപാഠമായി ഉൾക്കൊള്ളണമെന്നും കെ.പി.വിശ്വനാഥൻ പറയുമ്പോൾ നേരത്തേ പറഞ്ഞ രണ്ടു മന്ത്രിമാർക്കും അതിൽപരം മറുപടി മറ്റെന്താണ്?

കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് സമിതി അംഗം കൂടിയാണ് കെ.പി.വിശ്വനാഥൻ. പക്ഷേ അതുകൊണ്ട് കാര്യമുണ്ടോ? സ്വന്തം മണ്ഡലങ്ങൾ എന്ന പേരിൽ ആവർത്തിച്ചാവർത്തിച്ച് മൽസരിക്കുകയും ജയിക്കുകയും ചെയ്യുമ്പോൾ വിശ്വനാഥന്റെ അനുഭവം അദ്ദേഹത്തിന്റെ മാത്രം അനുഭവമായി തള്ളിക്കളയാനാണോ പാട്?

മുൻ തിരഞ്ഞെടുപ്പിൽ ജയിച്ചതും അതുവഴി എം.എൽ.എയും മന്ത്രിയും ആയതുമാണ് ജയസാധ്യത എന്ന മാനദണ്ഡം കൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ കോൺഗ്രസിന് 38 സ്ഥാനാർഥികൾ ഇപ്പോൾ തന്നെ ആയിക്കഴിഞ്ഞു. പിന്നെ മൽസരിച്ച് തോറ്റ 44 മണ്ഡലങ്ങളിലേക്കാണോ താഴേത്തട്ടുമുതൽ അന്വേഷണവും സ്ക്രീനിങ്ങുമൊക്കെ തുടങ്ങേണ്ടത്? സ്ത്രീ, യുവജന, പുതുമുഖ പ്രാതിനിധ്യമെല്ലാം വിജയസാധ്യത കുറഞ്ഞ മണ്ഡലങ്ങളിലേക്ക് സംവരണം ചെയ്തിരിക്കുകയാണോ? ഉത്തരം പറയേണ്ടത് ആരാണെന്നുവച്ചാൽ പറയുന്നത് നന്നാകും. കൺഫ്യൂഷൻ വേണ്ടല്ലോ.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :