പിടിച്ചുകെട്ടാനാകുന്നില്ലേ പാർട്ടിക്കും ?

pva-balram-t
SHARE

അവനവനേക്കാള് വലുതൊന്നുമില്ലെന്ന് നേതാക്കള്‍ പോലും മറയില്ലാതെ തെളിയിക്കുന്ന കാലം കൂടിയാണിത്. എ.കെ.ജിക്കെതിരെ കോണ്‍ഗ്രസ് എം.എല്‍.എ വി.ടി.ബല്‍റാം നടത്തിയിരിക്കുന്ന പ്രസ്താവന ആദ്യം തെളിയിക്കുന്നത് അതാണ്. വി.ടി.ബല്റാം വലിച്ചെറിഞ്ഞുപോകുന്ന മാലിന്യം നമ്മുടെ തലയില്‍ പതിക്കാന്‍ പാടില്ല. ബല്റാമിന്റെ ചരിത്രവിരുദ്ധ, മനുഷ്യവിരുദ്ധ പ്രസ്താവന തിരുത്തിക്കിട്ടാന് നമുക്കോരോരുത്തര്ക്കും, ഓരോ കേരളീയനും അവകാശമുണ്ട്. 

നാടിനോടും വിശ്വസിച്ച മനുഷ്യരോടും ചരിത്രത്തോടും ഉത്തരവാദിത്തമുണ്ടെങ്കില്‍ എന്നല്ല, സ്വയം ഒരുത്തരവാദിത്തമുണ്ടെങ്കില്‍ താങ്കള്‍ ആ പ്രസ്താവന പിന്‍വലിക്കണം. മാപ്പു പറയണോ വേണ്ടയോ എന്നതൊക്കെ താങ്കളുടെ തിരഞ്ഞെടുപ്പാണ്. പക്ഷേ വസ്തുതാവിരുദ്ധമായ, ഒരടിസ്ഥാനത്തിലും താങ്കള്‍ക്കു തന്നെയും വിശദീകരിക്കാനാകാത്ത പ്രസ്താവന താങ്കള്‍ തിരുത്തിയേ മതിയാകൂ. ആരുടെയും വികലഭാവനകളില്‍ വിരിയുന്ന മാലിന്യങ്ങള്‍ പേറിനടക്കാനുള്ള ബാധ്യത കേരളരാഷ്ട്രീയചരിത്രത്തിനില്ല. തിരുത്തണം. ആ നീതി കേരളം അര്‍ഹിക്കുന്നുണ്ട്. രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരുടെ അവകാശമാണ് അസത്യങ്ങള്‍ തിരുത്തിക്കേള്‍ക്കുകയെന്ന നീതി 

ഈ മനോഗതിയുള്ളവരെ പേടിക്കുകയല്ലാതെ, തിരിച്ചറിയുകയല്ലാതെ നമുക്കൊന്നും ചെയ്യാനില്ല. വീണു കിട്ടുന്ന ചീമുട്ടകള്‍ പോലും രാഷ്ട്രീയവളര്‍ച്ചയിലേക്കു മുതല്‍ക്കൂട്ടാന്‍ ചര്‍മശേഷിയുള്ളവര്‍ ഇന്നത്തെ രാഷ്ട്രീയത്തില്‍ അല്‍ഭുതവുമല്ല. ഈ കാലത്തിന്റേതായ കുടിലമായ സ്വഭാവം കൊണ്ട് ഈ വിവാദമുപയോഗിക്കാന്‍ ബല്റാമിനു കഴിഞ്ഞേക്കാം. സ്വയം നേതാവായിരിക്കുന്നുവെന്നും സി.പി.എം ആക്രമണത്തിന്റെ രക്തസാക്ഷിയെന്നും മേനി നടിക്കാം. വിദ്യാഭ്യാസവും ലോകപരിചയവും വഴി നേടിയെടുക്കുന്ന അറിവുകള് എങ്ങനെ ഉപയോഗിക്കണമെന്നത് ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പാണ്. പക്ഷേ നിങ്ങള് എങ്ങനെ ചിന്തിക്കുന്നുവെന്നത് നിങ്ങളെ വെളിപ്പെടുത്തുന്നു. നിങ്ങള് ചരിത്രത്തെ എവിടെ നിന്നു കാണുന്നുവെന്നത് നിങ്ങളെ തന്നെയാണ് അടയാളപ്പെടുത്തുന്നത്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും വിമര്‍ശനത്തിന്റെയും അര്‍ഥം മാറ്റിസ്ഥാപിച്ച് ഈ തെറ്റിനെ നേരിടാന്‍ കഴിയുമെന്നത് ഒരു വ്യാമോഹം മാത്രമാണെന്ന് പറയാതെ വയ്യ 

MORE IN PARAYATHE VAYYA
SHOW MORE