ഭിന്നിപ്പിന്റെ വഴി മാത്രം തേടുന്ന ബിജെപി

Thumb Image
SHARE

ഗുജറാത്തില്‍ ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിക്ക് ജയം അകലെ അല്ലായിരിക്കാം, വിധിനാളടുക്കുമ്പോള്‍ പക്ഷേ ബിജെപി വെപ്രാളത്തിലാണ്. മതവും ജാതിയും കൂടിക്കുഴഞ്ഞ ഗുജറാത്തില്‍ എപ്പോഴത്തെയും പോലെ ഹിന്ദുത്വ രാഷട്രീയമെന്ന അപകടകരമായ ആയുധം പയറ്റുകയാണ് ഭരണപക്ഷ നേതാക്കള്‍. പാര്‍ട്ടിയുടെ അധ്യക്ഷനെതിരായ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച ജഡ്ജിയുടെ ദുരൂഹമരണം ചോദ്യമല്ലാതാകുന്നു അപ്പോള്‍. പകരം രാഹുല്‍ ഗാന്ധിയുടെ മതവും വിശ്വാസവുമേതെന്നത് വലിയ ചോദ്യമായും മാറുന്നു. ബിജെപി പരിഹാസപാത്രമായി കാണുന്ന രാഹുല്‍ ഗാന്ധിയുടെ ക്ഷേത്ര സന്ദര്‍ശനങ്ങളെ തലങ്ങും വിലങ്ങും ആക്രമിക്കുന്ന കാഴ്ച. കോണ്‍ഗ്രസ് മൃദുഹിന്ദുത്വ നിലപാടെടുക്കുന്നു എന്ന് ബിജെപി ആരോപിക്കുമ്പോള്‍ അത് വര്‍‌ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ തമാശയാകുന്നു. ബി.ജെ.പി ഭരിക്കുന്ന ഇന്ത്യയില്‍ രാഷ്ട്രീയം അതിന്റെ അവിശ്വസനീയമായ നിലവാരത്തകര്‍ച്ചയില്‍ നിന്ന് ജനാധിപത്യത്തിനു നേരെ പല്ലിളിക്കുകയാണ് എന്ന പറയാതെ വയ്യ.

 

മനുഷ്യര്ക്കു മാത്രമല്ല, ചില വാര്ത്തകള്ക്കും ദുരൂഹമരണങ്ങള് സംഭവിക്കാറുണ്ട്. സമൂഹമനസാക്ഷിയെ എത്രമേല് ഞെട്ടിക്കുന്നതായാലും ചില വാര്ത്തകള്ക്ക് ചോരമണമുള്ള ഗൂഢാലോചനകള് ചരമക്കുറിപ്പെഴുതും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ അധികാരം കൈയാളുന്ന പാര്ട്ടി തീരുമാനിച്ചാല് പിന്നെ ഏതു വാര്ത്തയും അന്ത്യശ്വാസം വലിക്കുമെന്നത് ഇന്ന് പരസ്യമായ രഹസ്യമാണ്. ആ മരണക്കുരുക്കില്് നിന്നു പുറത്തു കടക്കാന് അതിപ്രധാനമായ ഒരു വാര്ത്ത ഈ നിമിഷം വരെയും പൊരുതുകയാണ്, സത്യത്തിന്റെ ശ്വാസം പുറത്തു വരാന് വേണ്ടി. ജനാധിപത്യത്തിന്റെ കൈകാര്യക്കാര് മറുപടി പറയേണ്ട അതിനിഗൂഢമായ ഒരു കൊലപാതകക്കേസിന്റെ യാഥാര്ഥ്യമറിയണമെന്ന് ഉറപ്പോടെ വിളിച്ചു പറയാന് പോലും ആളെണ്ണം തികയാതെ വരുന്നതിന്റെ അടിസ്ഥാനം നമ്മുടെ രാജ്യത്തെ പേടിപ്പിക്കേണ്ടതാണ്.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ ഷേഖ് കൊലപാതകക്കേസില്‍ വാദം കേട്ടുകൊണ്ടിരുന്ന മുംബൈ സിബിഐ പ്രത്യേക കോടതി ജഡ്ജി ബ്രിജ്‌ഗോപാല്‍ ഹരികൃഷ്ണ ലോയയുടെ അപ്രതീക്ഷിത മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവന്നത് കാരവാന് മാഗസിനാണ്. കുടുംബാംഗങ്ങള് ഉന്നയിച്ച സംശയങ്ങളെ അടിസ്ഥാനമാക്കി കാരവാന് കൊണ്ടുവന്ന റിപ്പോര്ട്ടിന് പക്ഷേ രാഷ്ട്രീയമാധ്യമലോകത്തില് നിന്ന്കടുത്ത പ്രതിരോധം നേരിടേണ്ടി വന്നു. ദേശീയമുഖ്യധാരാമാധ്യമങ്ങളാകെ സംശയകരമായ നിശബ്ദത പുലര്ത്തിയപ്പോള്, വാര്ത്ത ഏറ്റെടുത്ത അപൂര് വം ചിലര് അടിസ്ഥാനമില്ലാത്തതെന്ന് വരുത്തിത്തീര്ക്കാനും ശ്രമം നടത്തി. രാജ്യത്തെ ഭരണകക്ഷിയുടെ ദേശീയ അധ്യക്ഷന് പ്രതിയായ കേസില് എന്താണ് നടന്നതെന്ന സത്യം എങ്ങനെ പുറത്തു വരുമെന്നാണ് രാജ്യം കാത്തിരിക്കേണ്ടത്

അമിത്ഷായ്ക്കെതിരായ കേസ് പരിഗണിച്ചുകൊണ്ടിരിക്കെയുണ്ടായ ജഡ്ജിയുടെ ദുരൂഹമരണം, ചര്ച്ച ചെയ്യപ്പെടേണ്ട ഒരു തലത്തിലേക്കുമെത്താതിരിക്കാന് കനത്ത ജാഗ്രത കറുത്ത മതിലുകള് തീര്ത്തുവെന്നത് ചരിത്രം അടയാളപ്പെടുത്തേണ്ട സന്ദര്ഭമാണ്. സത്യം എന്തായാലും അതു പുറത്തുവരണമെന്നു നിലപാടെടുക്കേണ്ട രാഷ്ട്രീയവൃത്തങ്ങളാകെ ഒഴിഞ്ഞും മറിഞ്ഞും വാര്ത്തയെ ഉപേക്ഷിച്ചുകളഞ്ഞു. ചോദ്യങ്ങള് ഏറ്റെടുക്കാന്, അതു മുന്നോട്ടു കൊണ്ടുപോകാന് ശേഷിയുള്ളവരാരും രംഗത്തെത്തിയില്ല എന്നതാണ് വസ്തുത. സുപ്രീംകോടതി മുന്ജസ്റ്റിസ് തന്നെ സത്യം കണ്ടെത്താന് മുന്കൈയെടുക്കണമെന്ന് സുപ്രീംകോടതിക്കു കത്തെഴുതിയിട്ടും നടപടിയുണ്ടായില്ല. മുന് നാവികസേനാമേധാവി തന്നെ നേരിട്ടാവശ്യപ്പെട്ടിട്ടും അന്വേഷണത്തിനു നടപടിയുണ്ടായില്ല. കേസ് പരിഗണിച്ചുകൊണ്ടിരുന്ന ജഡ്ജിയുടെ ദുരൂഹമരണവും വ്യാജഏറ്റുട്ടല്കേസ് പിന്നീട് കടന്നു പോയി, സ്വയം ചരമടഞ്ഞ വഴികളിലുണ്ടായ ദുരൂഹനടപടികളും പകല് പോലെ വ്യക്തമായിട്ടും പുനരന്വേഷണം പോലും ഉറപ്പിക്കാനാകാത്ത നിവൃത്തികേടിലാണ് നമ്മുടെ ജനാധിപത്യരാജ്യം.

സത്യമറിയുകയേ വേണ്ടൂ. അമിത് ഷായ്ക്കെതിരായ കേസ് പരിഗണിച്ച ജഡ്ജിമാര്ക്ക് എന്താണ് നേരിടേണ്ടി വന്നത്. അവരിലൊരാള് അസ്വാഭാവികമരണത്തിനു കീഴടങ്ങിയതെങ്ങനെയാണ്. ആ ജഡ്ജിക്ക് ഈ കേസില് അനുകൂലനിലപാടെടുക്കാന് 100 കോടി രൂപ കൈക്കൂല് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നുവെന്ന വെളിപ്പെടുത്തലിന്റെയും സത്യമെന്താണ് . ആരോപണങ്ങളെല്ലാം തെറ്റാണെങ്കില് തെറ്റെന്നു തെളിയിക്കണം കേന്ദ്രസര്ക്കാര്. എന്തിനുമേതിനും ആദ്യം നിഷ്പക്ഷമായ അന്വേഷണം നടക്കണം. അതിന് എവിടെയാണ് നമ്മള് പ്രതീക്ഷയര്പ്പിക്കുക. നിഷ്പക്ഷമായ, സ്വതന്ത്രമായ സത്യാന്വേഷണം ഈ സര്ക്കാരില് നിന്ന് നമ്മുടെ രാജ്യം എങ്ങനെയാണ് പ്രതീക്ഷിക്കുക

ജസ്റ്റിസ് ലോയ മരിക്കുമ്പോള്‍ അമിത് ഷാ ബിജെപിയുടെ ദേശീയ അധ്യക്ഷനായി കഴിഞ്ഞിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ സ്ഥാനാരോഹണച്ചടങ്ങിനായി മുംബൈയിലെത്തിയ അമിത് ഷായ്ക്ക് കോടതി നോട്ടീസില് ഹാജരാക്കാന് മാത്രമെന്താണ് പ്രയാസം എന്നു ചോദിച്ച ജഡ്ജിയാണ് ദിവസങ്ങള്ക്കു ശേഷം ദുരൂഹമരണത്തിനു കീഴടങ്ങിയത്. ഗുജറാത്തും, വ്യാജഏറ്റുമുട്ടല്ക്കേസുകളും തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില് കൃത്യമായ ഒളിച്ചുകടത്തലാണെന്നതു മാത്രമാണ് ബി.ജെ.പിക്കുള്ള പ്രതിരോധമെന്നോര്ക്കണം. അതല്ലാതെ കേസിന്റെ നാള് വഴിയില് ഇന്നേ വരുണ്ടായ ദുരൂഹതകളൊന്നും ആര്ക്കും , യുക്തിസഹമായി നിഷേധിക്കാന് കഴിയുന്നതേ അല്ല.

എന്നാല് ഗുരുതരമായ ഈ ചോദ്യങ്ങളുന്നയിക്കാനും ഏറ്റെടുക്കാനും സത്യം പുറത്തുകൊണ്ടുവരാനും ആരുണ്ട് എന്നതാണ് ചോദ്യം. മുഖ്യധാരാദേശീയമാധ്യമങ്ങളില്ല, പ്രതിപക്ഷം വഴിപാട് പ്രതികരണത്തിനപ്പുറം പോയിട്ടില്ല. സത്യമറിയാനുള്ള അവകാശം ജനതയ്ക്കുണ്ടെന്നും അതുറപ്പുവരുത്താനുള്ള ബാധ്യത ഭരണകൂടത്തിനുണ്ടെന്നും അറിഞ്ഞതായിപ്പോലും നടിക്കാത്ത ബി.ജെ.പി. തല്സമയം എന്തു ചെയ്യുകയാണ് രാഹുല്ഗാന്ധിയുടെ ജാതിയും മതവും വിശ്വാസവുമേതെന്ന് ഗവേഷണം നടത്തുകയാണ്. ഈ പാര്ട്ടി , അതുയര്ത്തിപ്പിടിക്കുന്ന രാഷ്ട്രീയസംസ്കാരം എത്രമാത്രം ഹീനവും പുരോഗമനവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമാണെന്ന് വിളിച്ചുപറയാന് ഒരു ലജ്ജയും പ്രകടിപ്പിക്കുന്നില്ലെന്നതാണ് നമ്മുടെ രാജ്യം നേരിടുന്ന വര്ത്തമാനദുരന്തം. ബി.ജെ.പിക്കറിയേണ്ടത് ചോദ്യങ്ങളുയര്ത്തുന്നവരുടെ ജാതിയും മതവും വിശ്വാസവുമാണ്.

ഭരണത്തിനു നേതൃത്വം നല്കുന്ന പാര്ട്ടിയുടെ അധ്യക്ഷനെതിരെ ഗുരുതരമായ ഒരു ചോദ്യം നിലനില്ക്കുമ്പോള് ബി.ജെ.പി. രാജ്യത്തോട് ഉത്തരവാദിത്തം കാണിച്ച ചോദ്യമാണ് രാഹുല്ഗാന്ധി ഹിന്ദുവാണോ എന്നത്. ഗുജറാത്തിലെ സോംനാഥ് ക്ഷേത്രസന്ദര്ശനത്തിനിടെ

എന്റെ മതവും വിശ്വാസവും തീരുമാനിക്കാന് നിങ്ങളാരാണ് എന്നത് തന്നെയാണ് ചോദ്യം. ചോദ്യത്തിനു ഞാന് ഉത്തരം പറയണമെന്ന് നിങ്ങള് തീരുമാനിക്കുന്നത് ഏത് രാഷ്ട്രീയാധികാരത്തിന്റെ ബലത്തിലാണ്. ഈ രാജ്യത്ത് രാഷ്ട്രീയപ്രവര്ത്തനം നടത്താന്,ചോദ്യങ്ങളുന്നയിക്കാന് ഒരിന്ത്യന് പൌരനുണ്ടായിരിക്കേണ്ട യോഗ്യത ആ വ്യക്തിയുടെ മതവിശ്വാസമാകുന്നത് ഏതടിസ്ഥാനത്തിലാണ്. ഒരാള് ഹിന്ദുവാണോ ക്രിസ്ത്യനാണോ മുസ്ലിമാണോ എന്ന് തീരുമാനിക്കാന് സംഘപരിവാറിനെ ആരാണ് അധികാരപ്പെടുത്തിയത്. എന്റെ മതം എന്റെ തിരഞ്ഞെടുപ്പാണ്, എന്റെ വിശ്വാസം എന്റെ തിരഞ്ഞെടുപ്പാണ് എന്ന് ഈ അല്പബുദ്ധികള് എപ്പോഴാണ് തിരിച്ചറിയുക. രാഹുല് ഗാന്ധിയോട് മതമേത് എന്നു ചോദിക്കുന്നവരോട് ജയ് ഹിന്ദുവല്ല എന്നു വിളിച്ചുപറഞ്ഞ് ആക്രോശിക്കുന്നവരോട് ഒരൊറ്റ വാചകം പറഞ്ഞു നിര്ത്തുന്നു. ഹിന്ദുവാരെന്നു തീരുമാനിക്കാന് നിങ്ങള്ക്കെന്താണ് അധികാരം. ഹിന്ദുവാര്, അഹിന്ദുവാര് എന്നു വിധിയെഴുതാന് നിങ്ങളെ ആരേല്പിച്ചു വിശ്വാസത്തിന്റെ കുത്തകാവകാശം . ആ ചോദ്യത്തിന്റെ അര്ഥം മനസിലാക്കാനുള്ള മാനസികവളര്ച്ച പോലും നിങ്ങള്ക്കില്ലെന്ന് നമ്മുടെ രാജ്യം എപ്പോഴാണ് രാഷ്ട്രീയമായി അംഗീകരിക്കുക.

MORE IN PARAYATHE VAYYA
SHOW MORE