E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in Parayathe Vayya

സിനിമ വെറും സിനിമയായി കാണാൻ ദിലീപ് നമ്മളെ പഠിപ്പിക്കുന്നുണ്ടോ ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സിനിമ വെറും സിനിമയാണെന്ന് ദിലീപ് നമ്മളെ പഠിപ്പിക്കുന്നുണ്ടോ? സിനിമ കല മാത്രമല്ലെന്ന്, കച്ചവടം പോലുമല്ല, അതിനും മുകളില്‍ താല്‍പര്യങ്ങള്‍ കൂടിക്കുഴഞ്ഞ ഒരു വിചിത്രസാമ്രാജ്യമാണെന്ന് ഇന്നെങ്കിലും നമ്മള്‍ തിരിച്ചറിയുന്നുണ്ടോ? ഇല്ലെങ്കില്‍ ഓര്‍ക്കുക, ഈ പൊലിമയില്‍ പിന്നെയും തോല്‍ക്കാന്‍ പോകുന്നത് നമ്മള്‍ തന്നെയാണ്. ദിലീപ് എന്ന വ്യക്തിക്കു വേണ്ടി ഉയരുന്ന എല്ലാ വിലാപങ്ങളോടും ചേര്‍ത്തു പറയട്ടെ. ഹീനമായ ഒരു കുറ്റകൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയതിനാണ് അയാള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. പ്രതിയെ പിടിച്ചു കഴിഞ്ഞല്ലോ, ഇനി കോടതി പറയുന്നതിനായി കാത്തിരിക്കാം എന്ന് കാലും നീട്ടിയിരിക്കാനും വരട്ടെ. ചില കേസുകളിലെങ്കിലും നീതി കോടതിക്കു പുറത്താണ്. കോടതിക്കു ബോധ്യമാകാത്ത തെളിവുകള്‍ ബോധ്യപ്പെടുന്ന മനഃസാക്ഷിയുടെ കോടതി ഉണര്‍ന്നു തന്നെയിരിക്കട്ടെ. അന്തിമവിധിയെന്നാല്‍ നീതിയെന്നല്ല അര്‍ഥമെന്ന് നമുക്കു മറക്കാതിരിക്കാം. 

അറസ്റ്റും, ആരവവും ആഘോഷമായിരുന്നു. പൊലീസ് പുറത്തു നല്‍കുന്ന വിവരങ്ങളനുസരിച്ച് ദിലീപ് ഈ ആഘോഷം അര്‍ഹിക്കുന്നുണ്ട്. സമൂഹത്തിന്റെയോ മാധ്യമത്തിന്റെയോ വിചാരണയെയല്ല, പൊലീസ് കണ്ടെത്തിയ വിവരങ്ങള്‍ മാത്രം ആശ്രയിച്ചാലും കണ്ടെത്താനാകുന്നത് ഹീനമായ ഒരു കുറ്റകൃത്യത്തിന്റെ ആസൂത്രകനെ തന്നെയാണ്. മറിച്ചു വാദിച്ചു ജയിക്കാന്‍ കഴിയുമായിരിക്കും. കോടതിയില്‍ കേസിനെ ബലഹീനമാക്കി ഒരട്ടിമറി പ്രതിഭാഗത്തിന് പ്രയാസമേ ആകില്ലായിരിക്കും. 

പക്ഷേ കുറ്റാരോപിതനായി ആലുവ സബ്ജയിലിലേക്കുള്ള യാത്ര തുടങ്ങുന്ന നിമിഷം പോലും ഒരു നീതി നടപ്പാക്കലാകാം. ആ ഒറ്റനിമിഷത്തിന്റെ നീതി പോലും ഇന്നേ വരെ നിഷേധിക്കപ്പെട്ട സ്ത്രീകള്‍ ഭൂരിപക്ഷമാകുന്ന നാട്ടില്‍, ആ കാഴ്ച പ്രത്യാശ തന്നെയാണ്. കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിയും വരെ, കോടതിയുടെ തീര്‍പ്പെത്തും വരെ, കാത്തിരിക്കാന്‍ തന്നെയാണ് നിങ്ങള്‍ ആ സ്ത്രീകളോടെല്ലാം ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. അവരില്‍ ഒരു കേസിനായി തലയുയര്‍ത്താന്‍ ധൈര്യം കാണിച്ചതിന്റെ പേരില്‍ ജീവിതം പകരം കൊടുക്കേണ്ടി വന്ന സൂര്യനെല്ലി കേസിലെ പെണ്‍കുട്ടി മുതല്‍ സൗമ്യയുടെ അമ്മ വരെ ഒടുങ്ങാത്ത ഒരു നീണ്ട നിരയുണ്ട്. അന്തിമവിധിവാചകമാണ് നീതിയുടെ പര്യായപദമെന്ന് അവര‍്ക്കു മുന്നില്‍ ചെന്നു പറയാന്‍ ധൈര്യമുണ്ടോ എന്നു സ്വയം ഒന്നു ചോദിച്ചു നോക്കണം. 

അതുകൊണ്ട്, ദിലീപാണ് കുറ്റവാളി എന്നു പ്രഖ്യാപിക്കുന്നത് ശരിയാണോ? പൊലീസ് കണ്ടെത്തിയ വിവരങ്ങള്‍ എന്തായാലും ദിലീപ് നിരപരാധിയാണ് എന്നല്ല തെളിയിക്കുന്നത്. കുറ്റത്തില്‍ പങ്കാളിത്തമുണ്ടെന്നതിന്റെ വ്യക്തമായ സൂചനകള്‍ പൊലീസ് പുറത്തു വിട്ടിട്ടുണ്ട്. കോടതിയില്‍ തെളിയിക്കേണ്ടത് പ്രോസിക്യൂഷന്റെയും പൊലീസിന്റെയും ഉത്തരവാദിത്തം തന്നെയാണ്. പക്ഷേ ദിലീപ് കുറ്റം ചെയ്തിട്ടുണ്ട് എന്നു പറയാന്‍ ധൈര്യം കാണിച്ച കേരളാപൊലീസും പൊലീസിന് അതിനുള്ള സ്വാതന്ത്ര്യം നല്കിയ ഇടതുസര്‍ക്കാരും ഒരു സല്യൂട്ട് അര‍്‍ഹിക്കുന്നുണ്ടെന്ന് പറയാതെ വയ്യ. 

പൊലീസ് അല്‍ഭുതങ്ങളെന്തെങ്കിലും പ്രവര്‍ത്തിച്ചിട്ടില്ല. കടമയാണ്, അതുമാത്രമാണ് ചെയ്തത്. ഒരു കുറ്റകൃത്യത്തിനു പിന്നിലാര് എന്ന് സത്യസന്ധമായി കണ്ടു പിടിക്കേണ്ട ഉത്തരവാദിത്തം പൊലീസിന്റേതാണ്. പക്ഷേ വമ്പന്‍മാര്‍ കുറ്റാരോപിതരായ കേസുകളില്‍ ഈ സുതാര്യത കേരളാപൊലീസില്‍ നിന്നുണ്ടാകുന്നത് അല്‍ഭുതപ്പെടുത്തും. പ്രത്യേകിച്ചും അത് പരിചയമില്ലാത്ത കേരളത്തില്‍. ലൈംഗികാതിക്രമങ്ങളില്‍ അപമാനിതരാകുന്നത് ഇരകളല്ലെന്നും കുറ്റം ചെയ്യുന്നവരാണ് തലകുനിക്കേണ്ടതെന്നും ഒരു നിമിഷമെങ്കിലും സമൂഹത്തിന് തോന്നിയെങ്കില്‍ ഈ കേസ് കേരളത്തിന്റെ ചരിത്രത്തില്‍ തെളിഞ്ഞു നില്‍ക്കേണ്ടതാണ്. എന്റെ അഭിമാനത്തിനല്ല ക്ഷതമേറ്റത്, കുറ്റവാളികളാണ് അപമാനിതരാകേണ്ടതെന്ന് തീരുമാനിച്ച ഒരു പെണ്‍കുട്ടിയുടെ ഇച്ഛാശക്തിയുടെ വിജയമാണത്. 

പൊലീസിനെ ഈ കേസ് പിന്തുടരാന്‍ പ്രേരിപ്പിച്ചവരുണ്ട്. ഉറച്ച നിലപാടെടുത്ത് ഒപ്പം നിന്ന ഒരു പാട് പേരുണ്ട്. മുഖ്യമന്ത്രിയെ കണ്ട് ഇത് ഞങ്ങളുടെ ആവശ്യമാണ്, അവകാശമാണ് എന്നുറപ്പിച്ചു പറഞ്ഞ സിനിമയിലെ വനിതാകൂട്ടായ്മയുണ്ട്. അവരെല്ലാം ചേര‍്ന്ന് നീതിയിലേക്കുള്ള ഒരു പാത തുറക്കുക മാത്രമാണ് സംഭവിച്ചിരിക്കുന്നത്. തുടക്കം മാത്രം. ഈ വഴി എവിടെയെത്തുമെന്ന ആശങ്കയേക്കാള്‍ വലുത് തന്നെയാണ് ആ വഴി തുടങ്ങിയിരിക്കുന്നുവെന്നത്. 

ഇനി ദിലീപ് കുറ്റം ചെയ്തുവെന്ന് തെളിയുമോയെന്ന ആശങ്ക മാത്രം ഉയര്‍ത്തുന്നവരോട്, അതിനുള്ള ശേഷി നമ്മുടെ സംവിധാനങ്ങള്‍ക്കുണ്ടോ എന്നു സംശയിക്കുന്നവരോട്. കാത്തിരിക്കുകയെന്നേ പറയാനാകൂ, നേരത്തേ പറഞ്ഞത് പോലെ നിയമമെന്നാല്‍ നീതിയെന്നല്ല. പക്ഷേ കുറ്റാരോപിതന്റെ സല്‍ക്കര്‍മങ്ങളും പെരുമാറ്റവും ഉയര്‍ത്തി പ്രതിരോധിക്കാന്‍ അണിനിരക്കുന്നവരോട്. എന്താണ് ആ കുറ്റം എന്ന് ഇടയ്ക്കിടെ സ്വയം ചോദിക്കാന്‍ മറന്നു പോകരുത്. ഈ പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെട്ടത്, ആ കുറ്റകൃത്യം ആര്‍ക്കു വേണ്ടി ആസൂത്രണം ചെയ്യപ്പെട്ടതാണ് എന്നതാണ് അടിസ്ഥാന ചോദ്യം. ആര്‍ക്കു വേണ്ടിയാണ് ആ കുറ്റം സൃഷ്ടിക്കപ്പെട്ടത് എന്ന ചോദ്യം തരും എല്ലാ സംശയങ്ങള്‍ക്കുമുത്തരം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :