ഭരണം അലോസരപ്പെടുത്താതിരിക്കാന്‍ രാഷ്ട്രീയം മിണ്ടരുതെന്ന് സി.പി.എമ്മിന്റെ അഭ്യര്‍ഥന. ഇടതുരാഷ്ട്രീയമാണോ നടപ്പാക്കുന്നതെന്ന സി.പി.ഐയുടെ ചോദ്യത്തിനുള്ള മറുപടി വിളിച്ചുപറയുന്നത് സി.പി.എമ്മിന്റെ നിവൃത്തികേടും രാഷ്ട്രീയ നിസഹായതയുമാണ്. ഇടതുകക്ഷികളുടെ ഏറ്റുമുട്ടലിനെ കാത്തിരുന്നവരെ നിരാശരാക്കിയ കോടിയേരിയുടെ പക്വമായ സമീപനം പ്രശംസനീയം തന്നെ. എന്നാല്‍ ഇടതുരാഷ്ട്രീയമെവിടെയെന്ന സി.പി.ഐ ചോദ്യത്തിന് തല്ക്കാലം ഭരണം, രാഷ്ട്രീയം പിന്നീടാവാമെന്ന ദൈന്യത സി.പി.എമ്മിന് ചേരുന്നതല്ലെന്ന് പറയാതെ വയ്യ
Advertisement