ചൂഷണം കൊണ്ട് ഒരു വ്യവസായവും വളരില്ല: വി.കെ.മാത്യൂസ്

SHARE

 മുപ്പത്തിയൊന്‍പതാമത്തെ വയസ്സില്‍ എമിറേറ്റ്സ് എയലൈന്‍സിന്‍റെ ഐ.ടി. വിഭാഗം മേധാവി എന്ന ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് വരുമ്പോള്‍ താങ്കളുടെ  മനസ്സില്‍ എന്താണ് ഉണ്ടായിരുന്നത്?

ശരിക്കുപറഞ്ഞാല്‍ ആത്മവിശ്വാസം ഉണ്ടായിരുന്നു, ചെറിയ പേടിയും ഉണ്ടായിരുന്നു. കാരണം ഒരു ശമ്പളത്തിന്‍റെ സംരക്ഷണത്തില്‍നിന്ന് വളരെ വലിയ  ഫാമിലിയായതുകൊണ്ട് ഒരു  സംരംഭം തുടങ്ങാനുള്ള അതിന്‍റേതായിട്ടുള്ള ഒരു പേടി ഉണ്ടായിരുന്നു. പക്ഷേ എനിക്ക് ഇത് നന്നായി കൊണ്ടുപോകാന്‍ പറ്റും എന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. 

പക്ഷേ അന്ന് അവിടെ താങ്കള്‍ക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല. അപ്പോള്‍ അതിനേക്കാള്‍ ഒക്കെ വലിയ പണക്കാരനാകണം എന്ന ഒരു ആഗ്രഹമായിരുന്നോ താങ്കളെ നയിച്ചത്?

അതായിരുന്നില്ല കാരണം, അന്ന് കിട്ടുന്ന ശമ്പളം തന്നെ പൂര്‍ണമായിട്ടും ചെലവാക്കാനുള്ള ഒരു സമയം ഉണ്ടായിരുന്നില്ല. വളരെയധികം ആത്മാര്‍ഥതയോടെയും സന്തോഷത്തോടെയും ആയിരുന്നു ജോലി ചെയ്തത്. വ്യോമയാന രംഗമായിരുന്നു എന്‍റെ പ്രവര്‍ത്തന മേഖല. ഇവിടെ ഐ.ടിയില്‍ ഒരു പ്രത്യേകത എന്നുവച്ചാല്‍ ലോകത്തില്‍ ആദ്യം കംപ്യൂട്ടര്‍ ഉപയോഗിച്ച ഒരു വിഭാഗമായിരുന്നു ഏവിയേഷന്‍. സാങ്കേതികവിദ്യ വളരെ പഴയതായിരുന്നു. അതുകൊണ്ടുള്ള പോരായ്മകളെക്കുറിച്ചും ഞാന്‍ ബോധവാനുമായിരുന്നു. നമുക്ക് ഐ.ടി. സപ്ലൈയേഴ്സ് ഉണ്ട് ഞാന്‍ അതിന്‍റെ ഉപഭോക്താവാണ്. ആ ഒരു യൂസര്‍ ഗ്രൂപ്പിന്‍റെ വളരെ ആക്ടീവായിട്ടുള്ള ഒരു മെംബറും അതിന്‍റെ  ചെയര്‍പേഴ്സണും ആയിരുന്നു ഞാന്‍ അതുകൊണ്ട് എന്താണ് ഇവിടുത്തെ കുറവ്  എന്നത് വളരെ നന്നായി അറിയാമായിരുന്നു. 

പക്ഷെ ന്യൂനത അറിഞ്ഞാല്‍മാത്രം പോരല്ലോ അതിന് പരിഹാരം ഉണ്ടായെങ്കിലല്ലേ നമ്മള്‍ ഉള്ള ജോലി ഉപേക്ഷിച്ചിട്ട് പുറത്തേക്ക് വരാന്‍ കഴിയുകയുള്ളൂ?

പരിഹാരം ഉണ്ടാക്കാന്‍ പറ്റും എന്നത് ഒരു തോന്നലാണ്.  ഈ ന്യൂനത രണ്ട് രീതിയില്‍ കിട്ടും 1. ഞാന്‍ പല ഐ.ടി. കമ്പനിയുമായിട്ട് ആലോചിച്ചു അവര്‍ക്ക് ‍ഞങ്ങള്‍ ഉദ്ദേശിക്കുന്ന രൂപത്തിലുള്ള ഒരു സര്‍വീസ് ആന്‍ഡ് പ്രോഡക്ട് ലഭ്യമാക്കണം. പലര്‍ക്കും അതിന് താല്‍പ്പര്യം ഉണ്ടായില്ല. പക്ഷേ ആ ഉല്‍പ്പന്നത്തിന്‍റെ പ്രധാന്യം എനിക്ക് വളരെ വ്യക്തമായി അറിയായിരുന്നു. 

താങ്കള്‍ പലപ്പോഴും പറയാറുണ്ട്  ഒരാള്‍ കരിയറിലെ ഏറ്റവും നല്ല സമയത്താണ് ജോലി ആ വിട്ടത് ഇപ്പോള്‍ പുറത്ത് വന്ന് വിജയിച്ചതുകൊണ്ട് താങ്കള്‍ക്ക്  അത് എളുപ്പത്തില്‍ പറയാം പക്ഷേ അതിലെ റിസ്ക് കാണാതിരിക്കാനാകുമോ?

എന്‍റെ ഒരു അനുഭവം വച്ചിട്ട് വളരെ ആത്മാര്‍ത്ഥമായിട്ടുള്ള ഒരു പ്രസ്താവനയാണ് അത് . ശരിയായ കാരണം നമ്മള്‍ പുറത്ത് പോകുന്നത് നമുക്ക് ഒരു  പ്രയാസം ഉണ്ടാകുമ്പോഴല്ല .  നമുക്ക് മോശമായിട്ടുള്ള അവസ്ഥ വരുമ്പോള്‍ പുറത്ത് പോകുന്നത് ആരും ചെയ്യുന്നതാണ്. 

താങ്കള്‍ എപ്പോഴും പറയാറുണ്ട്  കേരളത്തില്‍ ഒരു വ്യവസായം തുടങ്ങുന്നത് പ്രശ്നം ഇല്ല, വ്യവസായ സൗഹൃദം ഉണ്ട് പറയുന്നതുപോലെയല്ല എന്നൊക്കെ താങ്കള്‍പ്പോലും കേരളത്തെ  തിരഞ്ഞെടുത്തതാണോ? അങ്ങനെ സംഭവിച്ചുപോയതല്ലേ?

സംഭവിച്ചുപോയതാണ്, കാരണം ഇന്ത്യയ്ക്ക് പുറത്തുനിന്ന് നോക്കുമ്പോള്‍ ഒരു ഐ.ടി. സംരംഭം തുടങ്ങനായിട്ട്  കേരളം ഒരു സാധാരണ തിരഞ്ഞെടുപ്പ് ആയിരുന്നില്ല. ഒരു വിശ്വാസം പോലെയായിരുന്നു. അതില്‍ ആദ്യത്തെ കാരണം എന്‍റെ ബന്ധു അന്ന് ഐ.ഐ.ടിയില്‍  പ്രഫസറായിട്ട് ചെന്നൈയില്‍  ഉണ്ടായിരുന്നു അന്ന് അദ്ദേഹം എന്നോട് പറഞ്ഞു കേരളത്തിലേക്ക് വരണം ഒന്നുപോയി നോക്കണം എന്ന്. അത് കഴിഞ്ഞിട്ട് ഞാന്‍ ശരിക്കും ടെക്നോപാര്‍ക്കില്‍  പോകാന്‍ വേറൊരു വ്യക്തികൂടി കാരണക്കാരനായി എ.വി.ടിയിലെ എം.കെ.കോശി എന്ന വ്യക്തി. അദ്ദേഹം വിജയരാഘവനെ വിളിച്ചതും എനിക്ക് നിയമനം കിട്ടിയതും ടെക്നോപാര്‍ക്കില്‍ പോയതും 

കേരളത്തിലെ അനുകൂല കാലാവസ്ഥയും താങ്കളുടെ വിജയത്തില്‍ പങ്ക് വഹിച്ചു എന്ന് മുഖ്യമന്ത്രി ഈയിടെ പറഞ്ഞിരുന്നു. ആ വ്യാഖ്യാനം ശരിയാണോ?

ശരിയാണ് എന്ന് പറയേണ്ടിവരും അതിന്‍റെ കാരണം രണ്ട് മൂന്ന് എണ്ണം പറയാം, കേരളത്തില്‍ ഐ.ബി.എസ്. തുടങ്ങുക എന്നത് പരമരഹസ്യം  ആക്കിവച്ചിട്ടാണ് ഞാന്‍ വന്നത്, എന്‍റെ ബന്ധുക്കള്‍ക്കോ പരിചയക്കാര്‍ക്കോ ആര്‍ക്കും അറിയില്ല. എം.കെ.കോശിക്ക് മാത്രമെ അറിവുണ്ടായിരുന്നുള്ളു. പറഞ്ഞാല്‍  അവര്‍ എല്ലാവരും എന്നെ നിരുല്‍സാഹപ്പെടുത്തും. മറ്റുള്ളവരെ ചൂഷണം ചെയ്ത് ഒരു വ്യവസായം കേരളത്തില്‍ വളരില്ല. നിയമത്തെയും അവകാശങ്ങളെയും  കൂടുതല്‍ അറിയുന്ന ഒരു ജനതയാണ് ഇവിടെയുള്ളത്. സമരങ്ങളുെടയും മറ്റും ഒരു അതിപ്രസരം ഉണ്ടെങ്കില്‍ത്തന്നെ നമുക്ക് നല്ല ഒരു ടീം ഉണ്ടെങ്കില്‍ എല്ലാം നല്ല  രീതിയില്‍ നടത്തിക്കൊണ്ടുപോകുവാന്‍ സാധിക്കും. ഇതാണ് എന്റെ ഒരു കാഴ്ചപ്പാട്. കേരളം പല കാര്യങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ മുന്‍പന്തിയിലാണ്,  ഒന്നാമത് കേരളത്തിന്‍റെയത്ര മനുഷ്യവിഭവശേഷി വേറെയൊരു സംസ്ഥാനത്തിനും അവകാശപ്പെടാന്‍ പറ്റില്ല, മാത്രമല്ല ഇവിടുത്തെ ഉദ്യോഗസ്ഥവൃന്ദം ഏതു  സമയത്തും എല്ലാവര്‍ക്കും സമീപിക്കാവുന്ന തരത്തിലുള്ളതാണ്. 

 പിണറായി വിജയന്‍ അധികാരമേറ്റെടുത്തപ്പോള്‍ മുതല്‍ പറഞ്ഞിരുന്നു വികസനം ആണ് പ്രധാന അജന്‍ഡ എന്ന്. ഇത്തരം ഒരു നിശ്ചയദാര്‍ഢ്യം അദ്ദേഹത്തിന്  ഉള്ളതായിട്ട് താങ്കള്‍ക്ക് തോന്നിയിട്ടുണ്ടോ ?

വികസനം എന്നതാണ് ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. IBS തുടങ്ങുന്ന സമയത്തിനേക്കാളും ഏറെ മാറിയിരിക്കുന്നു കേരളം. വന്നാല്‍ അപ്പോള്‍ തന്നെ  വ്യവസായം തുടങ്ങാന്‍ പറ്റും എന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുന്നു. മറ്റൊരു പ്രധാനപ്പെട്ടകാര്യം നമ്മുടെ ആള്‍ക്കാരുടെ കാഴ്ചപ്പാട് ഏറെ മാറേണ്ടിയിരിക്കുന്നു. 

മൂന്ന് വര്‍ഷം മുന്‍പ് നരേന്ദ്രമോദി നല്‍കിയ പ്രതീക്ഷകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ എന്ന് വാദിക്കുന്നുണ്ടോ?

എന്ന് വാദിക്കുന്നില്ല പക്ഷേ നമ്മള്‍ സംരംഭമൊക്കെ നടത്തുന്ന ആളായതുകൊണ്ട് നമ്മളുടെയെല്ലാം ആലോചനകള്‍ക്ക് കുറച്ച് വ്യത്യാസം ഉണ്ട്.

മോദിയുടെ ഉദ്ദേശ്യം എത്ര ശുദ്ധമാണെങ്കിലും ആ ഉദ്ദേശ്യങ്ങള്‍ സാധിക്കുന്നതിന് വര്‍ഗീയ വേര്‍തിരിവ് ഇന്ത്യയില്‍ ഉണ്ടാക്കുന്നു എന്നത് താങ്കള്‍  അംഗീകരിക്കുന്നുണ്ടോ?

എനിക്ക് പ്രധാനമന്ത്രിയുടെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ചിട്ട് ഒരിക്കലും ഒരു തെറ്റായിട്ട് തോന്നിയിട്ടില്ല.  

ചെറിയകാര്യങ്ങള്‍ക്ക് ദേഷ്യം വരുന്ന ഒരു സ്വഭാവം ഉണ്ട് വി.കെ.മാത്യൂസിന് എന്ന് കേട്ടിട്ടുണ്ട്. അത് വീട്ടില്‍ മാത്രമാണോ അതോ പുറത്തേക്കും ഉണ്ടോ? 

ഒരു പ്രശ്നത്തിലേക്ക് ആരെങ്കിലും ചാടും എന്ന് തോന്നിക്കഴിഞ്ഞാന്‍ എനിക്ക് ദേഷ്യം വരും. ഓഫിസില്‍ എനിക്ക് ആരോടും ദേഷ്യം തോന്നിയിട്ടില്ല. 

MORE IN Nere Chovve
SHOW MORE