ഇപ്പോഴത്തെ ചര്‍ച്ചകള്‍ ഉഴവൂരിന്റെ കുടുംബത്തെ അപമാനിക്കുന്നു: തോമസ് ചാണ്ടി

SHARE

ഉഴവൂരിന്റെ മരണം സംബന്ധിച്ച അന്വേഷണത്തില്‍ കാര്യമില്ല; അന്വേഷണം പ്രഖ്യാപിച്ചത് മാധ്യമബഹളം മൂലം മാത്രമാണ്. ഇപ്പോഴത്തെ ചര്‍ച്ചകള്‍ ഉഴവൂരിന്റെ കുടുംബത്തെ അപമാനിക്കുന്നതാണ്. ഉഴവൂര്‍ ഗുരുതര രോഗബാധിതനായിരുന്നു. ആരെങ്കിലും ഫോണില്‍ വിളിച്ചാല്‍ ആരും രോഗിയാവില്ലെന്ന് മന്ത്രി തോമസ് ചാണ്ടി.

ആലപ്പുഴയില്‍ റിസോര്‍ട്ടിനു സമീപം അവസാനിച്ച റോഡ് നീട്ടും. പണി പൂര്‍ത്തിയാക്കുന്ന കാര്യം ഇക്കാര്യം ഫിഷറീസ് വകുപ്പുമായി സംസാരിച്ചു. റോഡിന്റെ പണി റിസോര്‍ട്ടിനടുത്ത് നിലച്ചത് തന്റെ കുറ്റമല്ലെന്നും മന്ത്രി തോമസ് ചാണ്ടി പറഞ്ഞു

ഒരേസമയം താങ്കളുടെ ബിസിനസ് നടത്തുകയും സംസ്ഥാനത്തെ ഒരു മന്ത്രിയായി അധികാരം  കയ്യാളുകയും ചെയ്യുന്നതില്‍ അനൗചിത്യം എന്തായാലുമില്ലേ?

കേരള നിയമസഭയില്‍ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കി. അതിന് മുഖ്യമന്ത്രി എന്നോട് മറുപടി പറയാന്‍ പറഞ്ഞു. ഞാന്‍ ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവിനോട് പറഞ്ഞു പ്രതിപക്ഷത്തുനിന്നുതന്നെ രണ്ടുമൂന്ന് എം.എല്‍.എമാരെ കൂട്ടിക്കൊണ്ട് ആലപ്പുഴയില്‍ വരിക. ആലപ്പുഴ ജില്ലാ കലക്ടറെയും ആര്‍.ഡി.ഒയെയും തഹസില്‍ദാരെയും കുട്ടാനാട്ടിലെ വില്ലേജ് ഓഫീസര്‍മാരെയും എല്ലാവരെയുംകൂടി വിളിച്ചിട്ട് ഒരുസെന്‍റ് ഭൂമി ഞാന്‍ എവിടെയെങ്കിലും കയ്യേറിയതായിട്ടോ ഒരുസെന്റ് ഭൂമി നിയമപരമല്ലാതെ കയ്യേറിയിട്ടുണ്ടെന്ന് കാണിച്ചാല്‍ മന്ത്രിസ്ഥാനവും എല്‍.എല്‍.എ. സ്ഥാനവും രാജിവയ്ക്കാമെന്ന് പറഞ്ഞിട്ട് പ്രതപക്ഷം സ്തംബധരായില്ല.

അങ്ങനെ ചോദിക്കാന്‍ കാരണം എന്‍.സി.പി. പോലൊരു താരതമ്യേന ചെറിയ പാര്‍ട്ടിക്ക് താങ്ങാന്‍  കഴിയാത്ത തരത്തിലുള്ള പ്രശ്നങ്ങളാണ് മറ്റൊരു വഴിക്ക് ഉയര്‍ന്ന് വന്നുകൊണ്ടിരിക്കുന്നത്. അന്തരിച്ച  സംസ്ഥാന പ്രസിഡന്റിന്റെ മരണത്തിന്റെ പേരില്‍ പാര്‍ട്ടി നേതാക്കള്‍ അന്വേഷണം നേരിടേണ്ടിവരുന്ന  സാഹചര്യം കേരളത്തില്‍ മുന്‍പ് ഉണ്ടായിട്ടില്ല. അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആരാണ്?

എന്റെ പാര്‍ട്ടിയില്‍ ഗൂഢാലോചന നടത്തുന്ന ആളുകളൊന്നുമില്ല. അങ്ങനെ ഉണ്ടാകത്തുമില്ല.  എല്ലാവരുമായിട്ട് ഞാന്‍ സ്നേഹത്തിലാണ്. എ.കെ.ശശീന്ദ്രനോടും എല്ലാവരുമായിട്ടും ഞാന്‍  സ്നേഹത്തിലാണ്. ഒരാളുമായിട്ടും ഇന്നുവരെ പിണങ്ങിയിട്ടില്ല, അതുകൊണ്ട് ഒരു വൈരാഗ്യം വരേണ്ട  കാര്യമില്ല

സുല്‍ഫിക്കര്‍ മയൂരി ഉഴവൂര്‍ വിജയനെ ഫോണില്‍ വിളിച്ച് ചീത്ത പറഞ്ഞു എന്നത് ഒരു യാഥാര്‍ഥ്യം  തന്നെയാണ് എന്നാല്‍ അതുകൊണ്ട് വിജയന്‍ കുഴഞ്ഞുവീണ് മരിച്ചു എന്നൊന്നുമല്ല പറയുന്നത്. ഭാര്യയെയും  പെണ്‍മക്കളെയും ചേര്‍ത്തുപറഞ്ഞ ആ അസഭ്യങ്ങള്‍ അദ്ദേഹത്തെ മാനസികമായി വല്ലാതെ തളര്‍ത്തി,  നേതൃസ്ഥാനങ്ങളെല്ലാം ഒഴിയാന്‍ അദ്ദേഹം ആലോചിക്കുന്നിടത്തോളം. ഒട്ടും വൈകാതെ ശാരീരികമായും  അദ്ദേഹം അവശനായി, രോഗങ്ങളെല്ലാം വഷളായി, ആശുപത്രിയിലായി, മരണം സംഭവിച്ചു. ഇതില്‍  ആരോപണവിധേയനായ സുല്‍ഫിക്കര്‍ തങ്കളുമായി അടുപ്പം പുല്‍ത്തുന്നയാളല്ലേ?

അപാനിക്കുന്ന സംഭാഷാണത്തിന്റെ റെക്കോര്‍ഡ് ചെയ്തത് ആരുടയോ കയ്യിലുണ്ടെന്ന് പറയുന്നു.  ടെക്നോളജി ഇത്രയും വളര്‍ന്നകാലമല്ലെ. അത് അദ്ദേഹത്തിന്റെ തന്നെ ശബ്ദമാണോ എന്ന് ചെക്ക്  ചെയ്യാനുള്ള സംവിധാനം പൊലീസിന്റെ കയ്യിലുണ്ട്. മന്ത്രി എന്നനിലയില്‍ അന്വേഷണത്തിലിരിക്കുന്ന  കാര്യത്തെക്കുറിച്ച് ഞാന്‍ അഭിപ്രായം പറയാന്‍ ഇഷ്ടപ്പെടുന്നില്ല.

മന്ത്രിസ്ഥാനം ഏറ്റെടുക്കുന്നത് വൈകിക്കാന്‍ ഉഴവൂര്‍ വിജയന്‍ ആഗ്രഹിച്ചെന്നും മുഖ്യമന്ത്രിയുടെ  നിലപാടാണ് സഹായിച്ചതെന്നും താങ്കള്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ വിജയനുമായുള്ള അഭപ്രായവ്യത്യാസം  ഒരു രഹസ്യമല്ല

മന്ത്രിസ്ഥാനം ഏറ്റെടുക്കുന്നത് താമസിപ്പിക്കാന്‍ ശ്രമിച്ചിട്ടല്ല. ചാനലില്‍ ഒരു വാര്‍ത്തവന്നതിന്റെ  അടിസ്ഥാനത്തില്‍ രണ്ടാമതൊന്ന് ചിന്തിച്ചിട്ട് പോരെ പുതിയ മാറ്റത്തിന് എന്ന് ഉഴവൂര്‍ വിജയന്‍ ചോദിച്ചത്  ന്യായമായ ഒരു ചോദ്യമായിരുന്നു. പക്ഷേ എല്‍.ഡി.എഫിന് അത് സ്വീകാര്യമല്ലായിരുന്നു. അതുകൊണ്ടാണ്  ഉഴവൂര്‍ വിജയന്‍ ഇടപെട്ട് അത് നീട്ടിക്കൊണ്ടുപോകണ്ട നടത്തണമെന്ന് പറഞ്ഞത്.

താങ്കളുടെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട കയ്യേറ്റങ്ങള്‍ സംബന്ധിച്ച 32 ഫയലുകള്‍ എങ്ങനെ ആലപ്പുഴ  നഗരസഭയില്‍നിന്ന് അപ്രത്യക്ഷമായി?

ആലപ്പുഴ മുന്‍സിപ്പാലിറ്റി ഭരിക്കുന്നത് ഇപ്പോള്‍ കോണ്‍ഗ്രസുകാരാണ്. അവര്‍ക്ക് എന്നോട് താല്‍പര്യം  കാണാത്തില്ല അതുകൊണ്ട് ഒരു വാര്‍ത്ത സൃഷ്ടിച്ചെന്നാല്ലാതെ അവിടെന്ന് ഒരു ഫയല്‍ പോലും  പോകത്തില്ല.

ശശീന്ദ്രന്‍ രാജിവച്ചത് ധാര്‍മികതയുടെ അടിസ്ഥാനത്തിലാണ്. മന്ത്രിസഭയുടെ പ്രതിച്ഛായ കരുതിയും  ബോധപൂര്‍വം കുടുക്കിയതാണെന്നും തെളിഞ്ഞു. പക്ഷേ അതിലും ഗുരുതര ആരോപണങ്ങളല്ലേ താങ്കള്‍  ഇപ്പോള്‍ നേരിടുന്നത്?

എന്റെ പേര്‍ക്ക് ഇങ്ങനെ ആരോപണങ്ങള്‍ വന്നുകൊണ്ടിരിക്കുകയല്ലേ. പക്ഷേ വെല്ലുവിളിച്ചിട്ട് ആര്‍ക്കും  അനക്കമില്ലല്ലോ. പ്രതിപക്ഷത്തിനുള്‍പ്പെടെ. ആര്‍ക്കും ആരെക്കുറിച്ചും എന്തും പ്രചരിപ്പിക്കാവുന്ന ഒരു  മേഖലയാണ് ഇപ്പോള്‍ ഈ ദൃശ്യമാധ്യമം

എന്‍.വൈ.സിയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് എങ്ങനെയാണ് മുജീബ് റഹ്മാന്‍ പുറത്തായത്?

എന്റെ പാര്‍ട്ടിയുടെ യുവജനപ്രസ്ഥാനത്തിന്റെ പ്രസിഡന്റ് ആദ്യത്തെദിവസം എനിക്ക് അനുകൂലമായി  സംസാരിച്ചു. അതുകഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ഭാഷ മാറി. അതിന് എന്തെങ്കിലും കാരണം  കാണുമായിരിക്കും. പുറത്താക്കിയത് കേന്ദ്രത്തിനുള്ള തീരുമാനമല്ലേ.

MORE IN Nere Chovve
SHOW MORE