ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷനായി വിഎസ് അച്യുതാനന്ദനെ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി എ.കെ.ബാലന്. ഏത് എം.എല്‍.എയ്ക്കും അധ്യക്ഷനാകാം. ഇക്കാര്യത്തില്‍ പാര്‍ട്ടിയോ മുന്നണിയോ തീരുമാനം എടുത്തിട്ടില്ല
ഐസ്ക്രീം പാര്‍ലര്‍ കേസില്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ പുതിയ തെളിവില്ലാതെ സുപ്രിംകോടതിയില്‍ നിലപാട് എടുത്തിരുന്നെങ്കില്‍ സര്‍ക്കാര്‍ അപമാനിക്കപ്പെട്ടേനെ, മുമ്പ് നടന്ന അന്വേഷണങ്ങളില്‍ ഒന്നും കുഞ്ഞാലിക്കുട്ടിക്ക് എതിരെ തെളിവ് ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കോടതിയില്‍ ഇത്തരത്തിലൊരു നിലപാട് എടുത്തതെന്നും മന്ത്രി എ.കെ.ബാലന് നേരേചൊവ്വേയില്‍ പറഞ്ഞു.