ലോ അക്കാദമി സമരത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ബി.ജെ.പി മുതലെടുപ്പ് നടത്തിയെങ്കില്‍ കാരണം സര്‍ക്കാരിന്റെ നിസംഗതയാണ്. എപ്പോഴും തങ്ങളാണ് ശരിയെന്ന നിലപാട് തിരുത്തണം. ബി.ജെ.പി ബന്ധമെന്ന ഉമ്മാക്കി കാട്ടി സിപിഐയെ പേടിപ്പിക്കേണ്ടെന്നും കാനം രാജേന്ദ്രന് പറഞ്ഞു
വിവരാവകാശ നിയമ വിവാദത്തില്‍ നിലപാട് ശക്തമാക്കി സി.പി.ഐ. മന്ത്രിസഭാതീരുമാനം പരസ്യമാക്കണം എന്നതില്‍ പിന്നോട്ടില്ല. സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും നീക്കം എല്‍.ഡി.എഫ് നയത്തിന് എതിരാണ്. വിവരാവകാശ ഉത്തരവ് പിന്‍വലിക്കണമെന്ന ഹൈക്കോടതിയിലെ നിലപാട് ശരിയല്ല. നയപരമായ ഇക്കാര്യം ഏതെല്ലാം തലത്തില്‍ ചര്‍ച്ച ചെയ്യേണ്ടതാണ്. അച്ചടക്കമെന്നാല്‍ അടിമത്തമല്ലെന്നും കാനം മുന്നറിയിപ്പ് നല്കി.