തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് പറയാറായിട്ടില്ലെന്ന് മുന്‍ ഗവര്‍ണര്‍ കെ.ശങ്കരനാരായണന്. തമിഴ്നാട്ടിലേത് വിശദമായ പരിശോധന ആവശ്യപ്പെടുന്ന സാഹചര്യമാണ്. പെട്ടെന്ന് തീരുമാനം വേണമെന്ന് ശഠിക്കുന്നത് ശരിയില്ല. ജനങ്ങള്‍ ഏത് പക്ഷത്തെന്ന് ഗവര്‍ണര്‍ക്ക് നോക്കേണ്ട കാര്യമില്ല. തോഴി മുഖ്യമന്ത്രിയാകരുതെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല. സമ്മര്‍ദ്ദത്തില്‍ രാജിവെച്ചെന്ന് പറയുന്നത് പനീര്‍സെല്‍വത്തിന് ഭൂഷണമല്ലെ. പക്ഷെ സ്വയം അങ്ങനെ പറയേണ്ടിവന്നത് ഒരു മുഖ്യമന്ത്രിയുടെ കഴിവുകേടാണെന്നും അദ്ദേഹം പറഞ്ഞു.
അണികള്‍ ബി.ജെ.പിയിലേക്ക് ചോരുന്നുവെന്ന് എ.കെ. ആന്റണി പറഞ്ഞത് ഗൗരവത്തോടെ ചര്‍ച്ച ചെയ്യണമെന്ന് കെ.ശങ്കരനാരായണന്. വല്ലപ്പോഴും ഒരു യോഗം വിളിച്ചതുകൊണ്ട് കാര്യമില്ല. കേരളത്തിലെ കോണ്‍ഗ്രസില്‍ ചര്‍ച്ചയും കൂട്ടായ നേതൃത്വവും ഇല്ലെന്നും ശങ്കരനാരായണന് നേരേ ചൊവ്വേയില്‍ പറഞ്ഞു.