സംസ്ഥാനം ജോലി നല്കിയാല് ആദ്യ പരിഗണന അതിനാകുമെന്ന് ഫുട്ബോള്‍ താരം സി.കെ.വിനീത്. തിരിച്ചുവിളിച്ചാല്‍ ഏജീസ് ഓഫീസിലേക്ക് മടങ്ങാന്‍ മടിയില്ല. പക്ഷെ, ഏറ്റുമുട്ടല്‍ കാരണം അവിടെ ചിലര്‍ക്കെങ്കിലും തന്നോട് വിരോധമുണ്ടാകാമെന്നും ഹാജരില്ലെന്ന കാരണം പറഞ്ഞ് ഏജീസ് ഓഫീസില്‍ നിന്ന് കഴിഞ്ഞാഴ്ച പിരിച്ചുവിട്ട വിനീത് മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ മനസ്സ് തുറന്നു. ഏജീസ് ഓഫീസില്‍ നിന്ന് ശമ്പളം വാങ്ങിയിട്ടല്ല താന്‍ മറ്റ് ക്ലബ്ബുകള്‍ക്കായി കളിച്ചത്. അവിടെ ജോലി ചെയ്ത ആദ്യമാസം മാത്രമാണ് അവിടെ നിന്ന് ശമ്പളം പറ്റിയത്. കളിക്കാവുന്ന ടൂര്‍ണമെന്റുകള്‍ ഏജീസിനായി കളിച്ചിട്ടുണ്ടെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും വിനീത് പറയുന്നു.
കായിക താരങ്ങളോടുള്ള നയങ്ങളില്‍ സര്‍ക്കാരുകള്‍ മാറി ചിന്തിച്ചേ മതിയാകൂ. കളിക്കാരെ സംബന്ധിച്ച് ജോലി വലിയ സുരക്ഷിതത്വ ബോധമാണ് നല്‍കുന്നത്. ജോലിയുള്ളപ്പോള്‍ സമ്മര്ദങ്ങവില്ലാതെ കളിയില്‍ മാത്രം ശ്രദ്ധിക്കാനാകും. കളിക്കുന്ന കാലം കഴിഞ്ഞുള്ള ജീവിതം കളിക്കാരെ സംബന്ധിച്ച് വലിയ ആശങ്കയാണെന്നും വിനീത് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയില്‍ ക്രിക്കറ്റിന് ലഭിക്കുന്ന അമിത പ്രധാന്യം, അച്ഛനുമായുള്ള ആത്മബന്ധം, ബ്ലാസ്റ്റേഴ്സിലെ അനുഭവ പാഠങ്ങള്‍, എന്നും ആവേശമായ മമ്മൂട്ടി, കണ്ണൂരെന്ന സ്വന്തം നാട് തുടങ്ങി വിവിധ വിഷയങ്ങളില്‍ വിനീത് മനസ്സ് തുറക്കുന്ന നേരേ ചൊവ്വേ കാണാം