E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 01:08 AM IST

Facebook
Twitter
Google Plus
Youtube

More in Nattupacha

കാന്തല്ലൂരിലെ ജെർബറകൃഷി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൃഷി ചെയ്യുന്നതുകൊണ്ട് മനസ്സിന് ആനന്ദവും പോക്കറ്റിന് മികച്ച ലാഭവും നേടിത്തരുന്ന ഒന്നാണ് പൂകൃഷി.  ജെർബറ എന്നയിനം പൂവിൻറെ കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചവരാണ് കാഞ്ഞിരപ്പള്ളി സ്വദേശികളായ സോജനും മാർട്ടിനും.  പൂകൃഷിക്കായി ഇടുക്കി ജില്ലയിലെ കാന്തല്ലൂരിൽ സ്ഥലം മേടിച്ച് അവിടെ ഹൈടെക്ക് പോളിഹൗസുകൾ പണിതുയർത്തിയാണ് ഇവർ കൃഷി ചെയ്യുന്നത്.  തികച്ചും ശാസ്ത്രീയമായ രീതിയിൽ ഏറെ ശ്രദ്ധയും പരിപാലനവും നൽകിയാണ് ഇവർ കൃഷിയിൽ മികച്ച ലാഭം നേടുന്നത്.  പോളീഹൗസിൻറെ നിർമ്മാണത്തിലും വിത്ത് വാങ്ങുന്നതിനും എല്ലാം സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻറെ ധനസഹായവും ഇവർക്കുണ്ട്.  വിത്ത് നട്ട് നാലാം മാസം മുതൽ വിളവ് എടുക്കാൻ സാധിക്കും.  ഒന്നിരാടൻ ദിവസമാണ് ഇവരുടെ വിളവ് എടുപ്പ് രീതി.  രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് ഇവർ പൂ കയറ്റി വിടുന്നുണ്ട്.  മൊത്ത കച്ചവടം നടത്തുന്നതുകൊണ്ട്തന്നെ ഇപ്പോഴുള്ള ഉൽപാദനം വിപണിയുടെ ആവശ്യത്തിന് തികയുന്നില്ല എന്നതാണ് കൃഷിയുടെ സാധ്യതയെക്കുറിച്ച് പറയുന്പോൾ ഇവർ ചൂണ്ടിക്കാണിക്കുന്നത്.  എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ രോഗകീടബാധകൾകൊണ്ട് നഷ്ടത്തിലേക്ക് കൂപ്പുകുത്തി വീഴാനും ജെർബറ പൂകൃഷിയിൽ സാധ്യതയുണ്ട്.  അത്രയേറെ വേണം ശ്രദ്ധയും പരിചരണവും.  അതിനനുസരിച്ച് ലാഭവും കൂടും.

ഉരുളക്കിഴങ്ങ് കൃഷി

മികച്ച വിളവും അനുകൂല കാലാവസ്ഥയും ഒപ്പം നല്ല വിപണി വിലയും ലഭിച്ചാൽ ഒരു ലോട്ടറി അടിക്കുന്നതുപോലെയാണ് കർഷകർക്ക് ഉരുളക്കിഴങ്ങ് കൃഷി.  വിത്ത് നട്ട് തൊറ്റൂറാം ദിവസം മുടക്കുമുതലിൻറെ ഇരട്ടി ലാഭം നേടിത്തരുന്ന കൃഷി.

പക്ഷേ സാഹചര്യങ്ങൾ അനുകൂലമാവണമെന്ന് മാത്രം.  കാന്തല്ലൂർ മേഖലയിൽ ശീതകാല പച്ചക്കറി കൃഷിയിൽ കർഷകർ ഏറെ താൽപ്പര്യമെടുത്ത് ചെയ്യുന്ന ഒന്നാണ് ഉരുഴക്കിഴങ്ങ് കൃഷി.  ഇവിടുത്തെ കാലാവസ്ഥയും മണ്ണും ഉരുളക്കിഴങ്ങ് കൃഷിക്ക് ഏറെ അനുയോജ്യമാണെന്നതു തന്നെ കാരണം.  മറ്റ് സ്ഥലങ്ങളിലെ ഉരുളക്കിഴങ്ങിനെക്കാൾ ഗുണമേൻമയും സ്വാദും കൂടുതലാണ് ഇവിടെ ഇൽപ്പാദിപ്പിക്കുന്ന ഉരുളക്കിഴങ്ങിന്.

ഉരുളക്കിഴങ്ങിൻറെ കൃഷിയുടെ രീതികൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വളപ്രയോഗം, ജലസേചനം, വിളവെടുപ്പ് എങ്ങനെ തുടങ്ങി ഈ കൃഷിയുടെ സമഗ്രമായ വിവരങ്ങളാണ് നാട്ടുപച്ചയിൽ.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :