E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 07:28 PM IST

Facebook
Twitter
Google Plus
Youtube

More in Nattupacha

നായ്ക്കൾ നൽകും മികച്ചവരുമാനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സാജൻ സജി സിറിയക് .. കോട്ടയം ജില്ലയിലെ പാലായിൽ അറിയപ്പെടുന്ന ഫൊട്ടോഗ്രഫർ . എന്നാൽ ഇതിലും വലിയ ഒരു മേൽവിലാസം കൂടിയുണ്ട് സാജന്. സാജൻ K9 ട്രെയ്നിങ്ങ് സ്കൂൾ എന്ന പേരിൽ കേരളമൊട്ടാകെ അറിയപ്പെടുന്ന,  നായ്ക്കളുടെ ബ്രീഡറും പരിശീലകനും ആണ് ഇദ്ദേഹം. നിരവധി ശ്വാന പ്രദർശന മൽസരങ്ങളിലടക്കം ഏറെ വിജയങ്ങൾ ഇദ്ദേഹത്തിന്റെ ചുണകുട്ടൻമാരായ നായ്ക്കൾ സ്വന്തമാക്കിയിട്ടുണ്ട്.

നായ്ക്കളുടെ സ്വഭാവവും ഗുണങ്ങളും  തിരിച്ചറിയുന്ന, അവയെ ജീവനു തുല്യം സ്നേഹിക്കാൻ കഴിയുന്ന ഒരാൾക്കേ നായ്ക്കളുടെ പരിശീലകനാവാൻ കഴിയൂ. സാജന് നായ്ക്കളോടുള്ള ഇഷ്ടം പെട്ടന്ന് ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല . കുഞ്ഞുന്നാൾ മുതൽ തുടങ്ങിയ ആത്മബന്ധമാണത്. ചെറുപ്പത്തിൽ സാജന്റെ മനസ്സിനെ പിടിച്ചുലച്ച ഒരു സംഭവം മൂലമാണ് വീട്ടുകാർക്ക്  പോലും, സാജന് നായ്ക്കളോടുള്ള ആത്മബന്ധം  എത്ര വലുതാണെന്നുള്ള തിരിച്ചറിവ് നൽകിയത്. 

നായ്ക്കളോടുള്ള ഇഷ്ടം കൂടി കൂടി വരുന്നതനുസരിച്ച് വീട്ടിലെ നായ്ക്കളുടെ എണ്ണവും കൂടി വന്നു.  സ്വദേശി വിദേശി വിത്യാസമില്ലാതെ നായ്ക്കൾ സാജനു പ്രിയപ്പെട്ടവരായി മാറി. ക്രൗര്യവും ആക്രമണ സ്വഭാവവുമുള്ള നായ്ക്കൾ ഇദ്ദേഹത്തിനു മുന്നിൽ അനുസരണയുള്ളവരായി... കാരണം, നായ്ക്കളെ മെരുക്കിയെടുക്കാനുള്ള കഴിവും ഭാഷയും അന്നേ സാജനുണ്ടായിരുന്നു.  നായ്ക്കളുടെ  വിവിധ ഇനങ്ങളുടെ പരിപാലനവും  ബ്രീഡിങ്ങും ഒക്കെയായി ജീവിതം മുന്നേട്ട് പോകുമ്പോഴാണ്  നായ്ക്കളുടെ പ്രൊഫഷണൽ പരിശീലകനാവാനുള്ള ആഗ്രഹം സാജനുണ്ടാകുന്നത്. 1997ൽ ഈ ഒരു ലക്ഷ്യം നേടാൻ ഡൽഹിയിലേക്ക് തിരിച്ചു. അവിടെ BSF ന്റെ ഡോഗ് സ്ക്വാഡ്   ട്രെയിനറായ കെ.പി. സഞ്ജയന്റെ കീഴിൽ പരിശീലനം. പിന്നീട് ലോകപ്രശസ്ത  നായ പരിശീലകരായ ഇവാൻ ബാൽ ബലനോവിന്റെയും ബാർട്ട് ബെലന്റെയും കീഴിൽ കൂടുതൽ വിദഗ്ധ പരിശീലനവും നേടി. ഇതിനു ശേഷമാണ് നായ്ക്കളുടെ പരിപാലനം കൂടാതെ നായ്ക്കളുടെ പരിശീലന സ്കൂളും ആരംഭിക്കുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :