കേരളത്തിൽ ഹൈറേഞ്ചുകളിൽ വിപുലമായി കൃഷിചെയ്യുന്ന നാണ്യവിളയാണ് ഏലം. വളരെ ശ്രദ്ധയും കൃത്യമായ പരിചരണവും ഏലം കൃഷിക്ക് ആവശ്യമാണ്. തന്റെ 30 ഏക്കർ സ്ഥലത്ത് ഏലംകൃഷി ചെയ്യുകയും സ്വന്തമായി ഏലത്തിൽ ഒരിനം (തടത്തിൽ ഏലം) വികസിപ്പിച്ചെടുക്കുകയും ചെയ്ത അടിമാലി സ്വദേശിയായ കർഷകൻ സി.എം. മാത്യുവിനെയാണ് ഈയാഴ്ച നാട്ടുപച്ചയിൽ പരിചയപ്പെടുത്തുന്നത്. ഏലം കൃഷി ആദായകരമാക്കാൻ കർഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തന്റെ അനുഭവത്തിൽനിന്ന് സി.എം. മാത്യു പറയുന്നു.