കാർഷിക മേഖലകളിൽ നിന്നും നമ്മൾ നിരന്തരം കേൾക്കുന്ന വാർത്തകളാണ് കർഷകർക്കുളള പ്രതിസന്ധിയും ആത്മഹത്യകളും. പ്രതിസന്ധികളെ മറിക്കടന്നു നൂറ് ഇരട്ടി വിജയം കൊയ്തെടുത്ത പാലക്കാട് നല്ലേപ്പിളളി സ്വദേശി സ്ക്കറിയ പിളളയെന്ന കർഷകനെ നാട്ടുപച്ചയിലൂടെ പരിചയപ്പെടാം. ഡിസൈനർ ഫാമിലൂടെയാണ് അദ്ദേഹം കാർഷിക രംഗത്തെ പ്രതിസന്ധികളെ അതിജീവിച്ചത്.