മലപ്പുറം ജില്ലയിലെ അരക്കുപറമ്പ് പുത്തൂരുള്ള വി പി എ എം യു പി സ്കൂളിലാണ് നമ്മളിന്നുള്ളത്. ഒരുപാട് കാര്യങ്ങളാണ് സ്കൂളിനകത്തും പുറത്തുമായി ഈ കൂട്ടുകാർ ചെയ്തത്.
സ്കൂളിനോടടുത്തുള്ള ഒരു ഗ്രാമത്തെ ഈ കൂട്ടുകാർ ദത്തെടുത്തിട്ടുണ്ട്. അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക, പഠനസൗകര്യങ്ങൾ ഉയർത്തുന്നതിനുവേണ്ടിയുള്ള കാര്യങ്ങൾ ചെയ്യുക, അതിനോടൊപ്പം തന്നെ സ്കൂളിലെ കൃഷിയും മറ്റു കാര്യങ്ങളും ഇവർ ചെയ്യുന്നുണ്ട്. ഇവരുടെ പ്രവർത്തനങ്ങളൊക്കെ ഓരോന്നായി നമുക്ക് കാണാം നല്ലപാഠത്തിൽ