നന്മയുടെ പുതിയ പാഠങ്ങൾ കണ്ടു മനസിലാക്കാം. അതു ജീവിതത്തിലേക്കു പകർത്താം.കുട്ടികളുടെ നല്ല മനസിനെ ഒരേ മനസോടെ നമുക്ക് അഭിനന്ദിക്കാം. വിഷമയമായ പച്ചക്കറികൾ കൊണ്ടുണ്ടാകുന്ന അപകടങ്ങൾ നമ്മുടെ കൂട്ടുകാർ തിരിച്ചറിയുന്നുണ്ട്.
അതുകൊണ്ടാവാം ഇത്തവണ സ്കൂളുകൾ പ്രധാന്യം നൽകുന്നത് സ്കൂൾ മുറ്റത്തൊരു കൃഷിത്തോട്ടം എന്നതിനാണ്. കുട്ടികൾക്ക് കൃഷിയുടെ മാഹാത്മ്യം മനസിലാക്കാം, വിഷമയമല്ലാത്ത ഭക്ഷണം കഴിക്കാം, ഒപ്പം നാടിനു നല്ല മാതൃകയുമാകാം.
തൃശൂർ കുരിയച്ചിറ സെന്റ് പോൾസ് പബ്ലിക് സ്കൂളിലെ നല്ല പാഠം പ്രവർത്തകരുടെ കൃഷിത്തോട്ടം കാണാൻ ചലച്ചിത്രതാരം മഞ്ജു വാര്യർ എത്തി. ഇപ്പോൾ ചലച്ചിത്രതാരം മഞ്ജു വാര്യർ ധാരാളം കൃഷിക്കൂട്ടായ്മകളുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.