കൃഷിയും നല്ലപാഠവുമായി വാർത്തകളിൽ നിറയുന്ന കുട്ടിക്കൂട്ടം

nallapadam
SHARE

കോഴിക്കോട് ജില്ലയിലെ വന്മുകം- എളമ്പിലാട് എംഎൽപി  സ്കൂളിന്  സ്വന്തമായി ഒരു ചാനലുണ്ട്. പത്രമുണ്ട് ഫെയ്സ്ബുക്ക് പേജുണ്ട്. ഇവർ ചെയ്യുന്ന നല്ലപാഠം പ്രവർത്തനങ്ങൾക്കായി  ഇവർ ഫെയ്സ്ബുക്ക് ലൈവ് പോകാറുണ്ട്. അങ്ങനെ ടെക്നോളജിയുമായി കുട്ടുകൂടിയുളള പ്രവർത്തനമാണ് ഇവർ ചെയ്യുന്നത്. വന്മുകം- എളമ്പിലാട് എംഎൽപി സ്കൂൾ 78 കുട്ടികളാണ് ഉളളത്. 

ഇവരെല്ലാവരും ഇവിടത്തെ നല്ലപാഠം പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവരാണ്. വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്തുക മാത്രമല്ല അത് സമൂഹമാധ്യമങ്ങളുടെ സഹായത്തോടെ ജനങ്ങളിൽ എത്തിക്കുകയും ചെയ്യുന്നു. അത് കൊണ്ട്  തന്നെ കുട്ടികൾ ചെയ്യുന്ന കാര്യങ്ങൾ അറിയുവാനും അവരെ സഹായിക്കുവാനും ഒരുപാട് പേർ മുന്നോട്ടു വരുന്നു.

സ്കൂൾ പരിസരത്തെ പത്ത് സെന്റ് സ്ഥലത്ത് കുട്ടികൾ ആരംഭിച്ച കാബേജ് ക്വാളി ഫ്ളവർ കൃഷി രീതിയും വൻ വിജയമാണ്. വിളഞ്ഞു പാകമായി നിൽക്കുന്ന പച്ചക്കറിത്തോട്ടം കാണാൻ ‍നിരവധിയാളുകളാണ് ഇവിടെ എത്തുന്നത്. സ്കൂളിൽ ഉച്ചക്കഞ്ഞി വിതരണത്തിന് ജൈവവച്ചക്കറി ലഭ്യമാക്കുകയാണ്  ഉദ്ദേശ്യം. ലോകതപാൽ ദിനത്തിൽ കൃഷിമന്ത്രി വിഎസ് സുനിൽകുമാറിന് ഉച്ചഭക്ഷണത്തിന് വിഷരഹിത പച്ചക്കറി വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ കത്തയച്ചിരുന്നു. വിദ്യാർഥികൾക്ക് തിരിച്ച് മന്ത്രി കച്ചയച്ചതും വാർത്തകളിൽ ഇടം നേടിയിരുന്നു. 

MORE IN NALLAPADAM
SHOW MORE