പ്ലാസ്റ്റിക് ബോധവത്കരണവുമായി കൂട്ടുകാർ

Thumb Image
SHARE

കാസർഗോഡ് ജില്ലയിലെ കൂട്ടുകാരുടെ മാതൃക പ്രവർത്തനങ്ങളുമായിയാണ് ഇന്ന് നല്ലപാഠം. സമൂഹത്തിനു മാതൃകയാക്കാവുന്ന നിരവധി പ്രവർത്തനങ്ങളുമായി മുന്നേറുകയാണ് ഇവിടുത്തെ കൊച്ചുകൂട്ടുകാർ 

കാർസർഗോഡ് പൊയിനാച്ചി ഭാരത് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കൂട്ടുകാരോടൊപ്പമാണ് ആദ്യം, സമൂഹത്തിന്റെ നിരവധി മേഖലകളെ സ്പർശിക്കുന്ന നിരവധി പ്രവർത്തനങ്ങളാണ് ഇവിടുത്തെ കൂട്ടുകാർ കാഴ്ചവക്കുന്നത്, പ്ലാസ്റ്റിക്കിനെതിരെയുള്ള ബോധവത്കരണം നൽകുന്നു, വീടും പരിസരവും വൃത്തിയും ശുചിത്വവുമായി സൂക്ഷിക്കുന്നവർക്ക് പ്രത്യേക  സമ്മാനം നൽകുന്നു കൂടാതെ വയോജനങ്ങൾക്ക് ആദ്യക്ഷരം എന്ന പദ്ധതിയിലൂടെ പ്രായമായവർക്ക് അറിവ് പകർന്നു നൽകുന്നു ഇങ്ങനെ വ്യത്യസ്‌തമായ നിരവധി നല്ലപാഠം പ്രവർത്തനങ്ങൾ ചെയ്തുവരുന്നു ഇവിടുത്തെ കൂട്ടുകാർ 

കൂടാതെ നിരവധി നല്ലപാഠം പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന കണ്ണൂർ ജില്ലയിലെ പുളിങ്ങോം വിശ്വജ്ഞാൻ ഇംഗ്ലീഷ് സ്കൂളിലെ കൂട്ടുകാരുടെ പ്രവർത്തനങ്ങളും കാണാം

MORE IN NALLAPADAM
SHOW MORE