അമ്മമാർക്ക് ലൈബ്രറി ഒരുക്കി നല്ലപാഠം കൂട്ടുകാർ

Thumb Image
SHARE

നമുക്കെല്ലാവർക്കും മാതൃകയാകുകയാണ് വളർന്നുവരുന്ന പുതിയ തലമുറ, ഒരുപാടു കാര്യങ്ങൾ പഠിക്കാനുണ്ട് നമുക്ക് അവരിൽനിന്ന്. നിരവധി നല്ല പാഠങ്ങളാണ് അവർ ചെയ്തു വരുന്നത്, അവരുടെ നിരവധി മാതൃക പ്രവർത്തനങ്ങൾ നമുക്ക് കണ്ടു മനസിലാക്കാം നല്ലപാഠത്തിലൂടെ.

പുനലൂർ തൊളിക്കോട് ഗവ എൽ.പി സ്കൂളിലെ കൂട്ടുകാരോടൊപ്പമാണ് ഇന്ന് ആദ്യം, എല്ലാതവണയും ഇവിടുത്തെ കൂട്ടുകാർ ഒരുപാടു നല്ലപാഠം പ്രവർത്തനങ്ങളാണ് കാഴ്ചവക്കുന്നത്, എല്ലാതവണയും അവരുടെ പ്രവർത്തനങ്ങളിൽ എന്തെങ്കിലുമൊക്കെ വെത്യസ്ഥത പുലർത്തുവാൻ ശ്രമിക്കാറുണ്ട്. ഇത്തവണ അവർ നടപ്പിലാക്കുന്ന പ്രധാന പരുപാടി എന്നത് അമ്മ ലൈബ്രറിയാണ്, അതായത് സ്കൂളിൽ കുട്ടികലെയാകാൻ വരുന്ന അമ്മമാർക്ക് പുസ്തകങ്ങൾ വായിക്കുവാനുള്ള സൗകര്യം ഒരുക്കുകയാണ് , അമ്മമാർക്ക് ഒരുമണിക്കൂറോളം ഇവിടെയിരുന്ന് പുസ്തകങ്ങൾ വായിക്കാം ഇതുകൂടാതെ ഇവിടുത്തെ കുട്ടികൾക്ക് റേഡിയോ ക്ലബ് ഉണ്ട് , കൃഷിചെയ്യുന്നുണ്ട്, അവർ കൃഷിചെയ്യുന്ന പച്ചക്കറികൾ ലേലത്തിന് വയ്ക്കുന്നുണ്ട് അങ്ങിനെ നിരവധി നല്ലപാഠം പ്രവർത്തനങ്ങൾ കാണാം 

കൂടാതെ നിരവധി നല്ലപാഠം പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന അക്കരപ്പാടം ഗവ യു.പി സ്കൂളിലെ കൂട്ടുകാരുടെ പ്രവർത്തനങ്ങളും കാണാം 

MORE IN NALLAPADAM
SHOW MORE