മണ്ണിനെയും മനുഷ്യനെയും അടുത്തറിഞ്ഞ നല്ലപാഠം പ്രവർത്തനം

Thumb Image
SHARE

നമ്മുടെ നല്ലപാഠം ഈ ആഴ്ച മലപ്പുറം ജില്ലയിലാണ്. മനോഹരമായ ഈ ജില്ലയിൽ ഒരുപാട് നല്ലപാഠം പ്രവർത്തനങ്ങളാണ് കൂട്ടുകാർ ചെയ്തുവരുന്നത് .

മലപ്പുറം വാണിയമ്പലം ഗവണ്മെന്റ്  എച്എസ്എസിലെ കൂട്ടുകാരുടെ പ്രവർത്തനങ്ങളാണ് നല്ലപാഠത്തിൽ ആദ്യം . നല്ലപാഠം പ്രവർത്തനങ്ങളിൽ ഒരുപാട് ആക്ടിവയാണ് ഇവിടുത്തെ കുട്ടികൾ. രണ്ടരഏക്കർ സ്ഥലത്തു കൃഷിചെയ്യുക, ആട് വിതരണം നടത്തുക കൂടാതെ കൂട്ടുകാർക്ക് വീട് വച്ചുകൊടുക്കുക തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ. 

കൊച്ചി ധനുഷ്ക്കോടി അടിമാലി കുമളി എന്നി ദേശിയ പാതകളുടെ സംഗമ സ്ഥാനമാണ്  അടിമാലി ടൗൺ. മൂന്നാറിലേക്ക് വരുന്ന സഞ്ചാരികളുടെ തിരക്ക് കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്ന നഗര കേന്ദ്രത്തിന് നമ്മുടെ നല്ലപാഠം കൂട്ടുകാർ  ഒരു ഉപകാരം ചെയ്തുകൊടുത്തു, അടിമാലി എസ് എൻ ഡി പി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ കൂട്ടുകാർ നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി സെൻട്രൽ ജംക്ഷനിൽ ഒരു എൽ.ഇ.ഡി ദിശ ബോർഡ് സ്ഥാപിച്ചു. വിവിധ ഭാഗങ്ങളിൽ നിന്ന് അടിമാലിയിലെത്തുന്ന വിനോദസഞ്ചാരികളടക്കമുള്ള വാഹന യാത്രക്കാർക്ക് സഹായമായി ഈ റൂട്ട് ബോർഡ്.. 

MORE IN NATTUPACHA
SHOW MORE