ഈ ഓണക്കാലത്തും നമ്മുടെ കൂട്ടുകാർ നല്ലപാഠം പ്രവർത്തനങ്ങളുമായി സജീവമാണ്, ഓരോ സ്കൂളിലും പോകുമ്പോൾ നമുക്ക് അത് നേരിട്ട് മനസിലാക്കാൻ സാധിക്കുന്നു. കഴിഞ്ഞ വര്ഷം നമ്മുടെ നല്ല പാഠത്തിൽ ഒന്നാം സമ്മാനം കിട്ടിയത് പാലക്കാട് മംഗലം ഗാന്ധി സ്മാരക യു പി സ്കൂളിലെ കൊച്ചുകൂട്ടുകാർക്കാണ്, അവരുടെ നല്ലപാഠം പ്രവർത്തനങ്ങളിലെ ഏറ്റവും മികച്ചത് മനോഹരമായി സംരക്ഷിക്കുന്ന ഒരു ശലഭ ഉദ്യാനമാണ്. അവരുടെ മനോഹരമായ ശലഭോദ്യാനത്തിന്റെയും ഔഷത ഉദ്യാനത്തിന്റെയും കാഴ്ചകൾ കാണാം ആദ്യം, കൂടാതെ ഹോക്കി ടീം ക്യാപ്റ്റൻ ശ്രീജേഷുമായി നമ്മുടെ കൂട്ടുകാർ വിശേഷങ്ങൾ പങ്കുവക്കുന്നു