കേരളത്തിലെ മികച്ച സാമൂഹ്യപ്രതിബദ്ധതയുള്ള സ്കൂളിനുള്ള 2016 ലെ മലയാള മനോരമ നല്ലപാഠം പുരസ്കാരം പാലക്കാട് മംഗലം ഗാന്ധി സ്മാരക യു.പി.സ്കൂളിന്. കണ്ണൂർ ചെറുപുഴ ജെഎംയുപി സ്കൂളിനു രണ്ടാം സ്ഥാനവും മലപ്പുറം കൊളത്തൂര്‍ നാഷനൽ ഹയർ സെക്കൻഡറി സ്കൂളിനു മൂന്നാം സ്ഥാനവും ലഭിച്ചു.
സംവിധായകൻ ലാൽ ജോസ്, മജീഷ്യൻ ഗോപിനാഥ് മുതുകാട്, നർത്തകിയും എഴുത്തുകാരിയുമായ രാജശ്രീ വാരിയർ എന്നിവരായിരുന്നു വിധികർത്താക്കൾ. നല്ലപാഠത്തിൽ ആറായിരത്തോളം വിദ്യാലയങ്ങൾ പങ്കാളികളായി. ജില്ലാതലത്തിൽ ഒന്നാമതെത്തിയ 14 വിദ്യാലയങ്ങൾ ഗ്രാൻഡ്ഫിനാലെയിൽ പങ്കെടുത്തു.