നല്ലപാഠത്തിൽ പങ്കെടുത്ത കുട്ടികളുടെ പ്രകടനങ്ങൾ വിലയിരുത്തി വിവിധ മേഖലയിലെ പ്രമുഖർ. സംവിധായകൻ ലാൽജോസ്, മജീഷ്യൻ ഗോപിനാഥ് മുതുകാട്, സാമൂഹ്യപ്രവർത്തക രാജശ്രീ വാര്യർ എന്നിവർ വിധികർത്താക്കളായി. സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് നടത്തിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് പൊങ്ങാടി ഗവൺമെന്റ് എൽ.പി സ്ക്കൂളിനെ ഒന്നാമത് എത്തിച്ചത്.
ആറുപതിറ്റാണ്ട് മുമ്പ് ഉപയോഗിച്ചിരുന്നതും ജലസേചനത്തിന് ഉപയോഗിക്കാനാവുന്നതുമായ മുള്ളോട്ടുഡാം സംരക്ഷിക്കാൻ ഇറങ്ങിതിരിച്ചതോടെ നാട്ടുകാരും കുട്ടികളോടൊപ്പം കൂടി. ജലസംരക്ഷണത്തിന്റെ ഭാഗമായി ജനപ്രതിനിധികളും ജില്ലാകളക്ടറും ഒന്നരകോടി രൂപയുടെ പദ്ധതി തയാറാക്കി. വിദ്യാർഥികളുടെ പഠനത്തിൽ ശ്രദ്ധതിരിക്കാൻ പഠനവീട് പദ്ധതി തയാറാക്കി. മഴക്കുഴി പദ്ധതി, ജീവിതശൈലി മാറ്റുന്നതിന്റെ ഭാഗമായി യോഗയും പ്രകൃതിസംരക്ഷണവും പൊങ്ങാടി എൽപി സ്ക്കൂൾ നടത്തി.