സൂഫികളെ വേട്ടയാടി ഇസ്‌ലാമിക് സ്റ്റേറ്റ്

Thumb Image
SHARE

തീവ്രവാദവിരുദ്ധ പോരാട്ടങ്ങള്‍ ശക്തമാകുമ്പോള്‍ കരുത്തു തെളിയിക്കാന്‍ നിരപരാധികളുടെ ചോരവീഴ്ത്തുന്നത് തുടരുകയാണ് ഭീകരര്‍. ഈജിപ്തിലെ മുസ്ലീം പള്ളിയിലുണ്ടായ ആക്രമണത്തിൽ മുന്നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. ഇസ്്ലാമിക് സ്റ്റേറ്റിന്‍റെ പതാകയേന്തിയാണ് ഭീകരക്കൂട്ടം പള്ളിയിലേക്ക് ഇരച്ചു കയറിയത്. അൽ റവ്ദ ദേവാലയം . സൂഫിവര്യന്റെ ഓർമയിൽ പണികഴിപ്പിച്ച പ്രാർഥനാലയം. വെള്ളിയാഴ്ച പ്രാർഥനയിൽ മുഴുകിയിരിക്കുകയായിരുന്നു കുട്ടികൾ ഉൾപ്പെടെയുള്ള വിശ്വാസികൾ. 

പെട്ടന്നാണ് പള്ളിക്കുള്ളിൽ സ്ഫോടനമുണ്ടായത്. സംഭവിക്കുന്നതെന്തെന്ന് മനസിലാകും മുമ്പ് വിശ്വാസികൾക്കിടയിലേക്ക് പാഞ്ഞുകയറിയ ആയുധധാരികൾ തലങ്ങും വിലങ്ങും വെടിയുതിർത്തു.പ്രധാന കവാടത്തിലും ജനാലകൾക്കടകത്തും നിന്ന് തുരുതുരാ ഉണ്ടായ വെടിവയ്പ്പിൽ 27 കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് മ നുഷ്യർ പിടഞ്ഞു വീണു. പ്രാണരക്ഷാർഥം ജനം ചിതറിയോടി. ഉന്തിലും തള്ളിക്കും നിരവധി പേർക്ക് .പരുക്കേറ്റു. ആകെ മരണം 300. ആധുനിക ഈജിപ്തിന്റെ ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ ആക്രമണം 

ആക്രമണത്തിന്റെ സ്വഭാവം വച്ചു നോക്കിയാൽ പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് തന്നെ. തീവ്രനിലപാടുകാരുടെ കണ്ണിലെ കരടാണ് സൂഫിസം ആയുധം കൊണ്ടല്ല ,ആശയം' കൊണ്ട് തീവ്രനിലപാടുകാരെ ചോദ്യം ചെയ്യുന്നവരാണ് സൂഫികൾ .അതുകൊണ്ടുതന്നെ ഐ എസിന്റെ മുഖ്യ ശത്രുക്കളും. വിശുദ്ധരെ ആരാധിക്കുന്നതും വ്യത്യസ്ത പ്രാർഥനാ രീതികളുമെല്ലാം സൂഫികളെ വ്യത്യസ്തരാക്കുന്നു. ഇതെല്ലാം അനിസ്ലാമിക മെന്നാണ് ഐ എസ് നിലപാട്. സ്നേഹത്തിലധിഷ്ഠിതമാണ് യഥാർഥ ഖലിഫേറ്റെന്ന് പഠിപ്പിക്കുന്ന സൂഫിസത്തിന് വിശ്വാസ പാഠങ്ങളിലൂടെ തന്നെ യുവാക്കളെ തീവ്ര നിലപാടുകളിൽ നിന്ന് പിന്തിരിപ്പിക്കാനാവുന്നു .അതുകൊണ്ടുതന്നെ തീവ്രവാദികൾക്ക് സൈനിക നീക്കം പോലെ അപകടകരവും. 

നൂറ്റാണ്ടുകളായി സൂഫിസത്തിന്റെ ശക്തി കേന്ദ്രമായ സീനായ് മേഖല കാലങ്ങളായി തീവ്രനിലപാടു കാരുടെ സലഫികളുടെ നോട്ടപ്പുള്ളിയാണ്.പ്രാദേശിക തീവ്രവാദ ഗ്രൂപ്പായ അൻസാർ ബയത് അൽ മഖ്ദിസ് ആയിരുന്നു മുഖ്യ ശത്രുക്കൾ. ഇവർ 2014ൽ ഇസ്ലാമിക് സ്റ്റേറ്റിനോട് അനുഭാവം പ്രഖ്യാപിച്ചിരുന്നു .2016ൽ ബലൂചിസ്ഥാനിലെ സൂഫി ആരാധാനാലയത്തിൽ IS നടത്തിയ ആക്രമണത്തൽ 50 പേർ കൊല്ലപ്പെട്ടിരുന്നു. വിശുദ്ധരെ ആരാധിക്കുന്ന സൂഫികളെ വിഗ്രഹാരാധകരെന്നാണ് IS വിശേഷിപ്പിക്കുന്നത്. 

അൽ ഖായിദ്ദ ഉൾപ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകളും പല രാജ്യങ്ങളിലും സൂഫികൾക്കെതിരെ ആക്രമണം അഴിച്ചുവിട്ടിട്ടുണ്ട്. 

സീനായ് ആക്രമണത്തോട് കടുത്ത ഭാഷയിലായിരുന്നു പ്രസിഡന്റ് അബ്ദുൾ ഫത്താ അൽ സിസി പ്രതികരിച്ചത്. കുറ്റവാളികൾക്ക് മാപ്പില്ല എന്ന പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സീനായിലെ തീവ്രവാദ കേന്ദ്രങ്ങളിൽ സൈന്യം ആഞ്ഞടിച്ചു. Hold അൽ സിസി സർക്കാരിന് നിരന്തര തലവേദനയാണ് സീ നാ യി ലെ തീവ്രവാദ സംഘങ്ങൾ. പക്ഷേ അവയെ ഇല്ലായ്മ ചെയ്യാൻ അൽ സിസി നടത്തുന്ന ശ്രമങ്ങൾ ശരിയായ ദിശയിലല്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു .സീനായ് മേഖലയുടെ സാമ്പത്തിക പിന്നോക്കാവസ്ഥയാണ് അവിടം തീവ്രവാദ ആശയങ്ങൾക്ക് വേഗം സ്വീകാര്യത ലഭിക്കാനുള്ള ഒരു കാരണം. ഈജിപ്ത് എന്ന രാജ്യം തങ്ങളെ ആ രാജ്യത്തെ പൗരൻമാരായി അംഗീകരിക്കുന്നു എന്ന തോന്നൽ പോലും സീനായ് വാസികൾക്കില്ല. 

എന്നാൽ തീ വ്രവാദ വേട്ടയുടെ പേരിൽ സൈന്യം നടത്തുന്ന അതിക്രമങ്ങൾക്ക് കുറവുമില്ല. ഇതെല്ലാം തീ പ്രവാദികൾക്ക് പ്രാദേശിക പിന്തുണ കാര്യമായിത്തന്നെ ലഭിക്കുന്നതിന് കാരണമാകുന്നു . ' .അൽ സിസി സർക്കാരിനെതിരായ ജനരോഷം തീവ്രവാദികൾ മുതലെടുക്കുന്നുവെന്ന് പറയാം. മുപ്പതോളം തീവ്രവാദികൾക്ക് ഇസ്ലാമിക് സ്റ്റേറ്റ് പതാകയുള്ള വാഹനങ്ങളിൽ പട്ടാപ്പകൽ വന്ന് നൂറുകണക്കിനാളുകളെ കൊന്നൊടുക്കാനായതിന്റെ കാരണവും ഈ പ്രാദേശിക പിന്തുണ തന്നെ. യുദ്ധക്കോപ്പുകൾ വാങ്ങിക്കൂട്ടുന്നതിൽ ഉൽസുകരായ സർക്കാർ രഹസ്യാന്വേഷണ വിവരശേഖരണത്തിൽ ഏറെ പിന്നിലും.ഏതായാലും സിറിയയും ഇറാഖും കൈവിട്ടതോടെ ഇസ്ലാമിക് സ്റ്റേറ്റ് പുതിയ താവളങ്ങൾ ഉറപ്പിക്കുന്നു എന്നതിന്റെ സൂചനയായി വേണം സീനായ് ആക്രമണത്തെ കാണാൻ ഇസ്ലാമിന്റെ പേരിൽ നടത്തുന്ന ആക്രമണം ഖുർ ആൻ ഓതുന്ന നൂറു കണക്കിന് നാവുകളെയാണ് സീനായിൽ നിമിഷ നേരം കൊണ്ട് ഇല്ലാതാക്കിയത്. ഈ ചോര ചിന്തലിന്റെ ലക്ഷ്യം വിശ്വാസ സംരക്ഷണമല്ലെന്നതിന് മറ്റെ ന്തു തെളിവു വേണം ? 

MORE IN LOKA KARYAM
SHOW MORE