E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

ആണവക്കരാര്‍ അട്ടിമറിക്കാന്‍ അമേരിക്ക

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പ്രഖ്യാപനങ്ങള്‍ കൊണ്ട് ലോകത്തെ ഞെട്ടിക്കുക എന്നത് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് ഹരമാണ്. ഇറാന്‍ ആണവകരാറില്‍ നിന്ന് പിന്‍മാറുമെന്നതാണ്  പുതിയ ബോംബ്. ഇസ്രയേലിന്‍റെ ചങ്ങാതിയായ ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണ കാലം മുതലെ തന്‍റെ ഇരാന്‍ വിരുദ്ധത പരസ്യമാക്കിയിട്ടുള്ളതാണ്. പക്ഷേ പിന്‍മാറുമെന്ന പ്രഖ്യാപനമല്ലാതെ പിന്‍മാറ്റം പ്രായോഗികമാവുമോയെന്ന് പ്രസിഡന്‍റിനോ അദ്ദേഹത്തിന്‍റെ മന്ത്രിസഭാംഗങ്ങള്‍ക്കോ വ്യക്തതയില്ല

ജൂലൈ ലോകം ഏറെ ആഗ്രഹിച്ച സമാധാന ഉടമ്പടിയിലാണഅ 6 ലോകരാജ്യങ്ങളും ഇറാനും ഒപ്പുവച്ചത്. Joint Comprehensive plan of action അഥവാ JCPOA പ്രകാരം ഇറാന്‍ സമ്പുഷ്ട യുറേനിയം ശേഖരം വിട്ടുകൊടുക്കുകയോ നിർവീര്യമാക്കുകയോ ചെയ്യണം. സെൻട്രിഫ്യൂജുകള്‍ നീക്കം ചെയ്യുകയും പ്ളൂട്ടോണിയം റിയാക്ടർ പ്രവർത്തനം നിർത്തുകയും വേണം. ഇതെല്ലാം നടക്കുന്നെന്ന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി ഉറപ്പ് വരുത്തും. ഒത്തുതീർപ്പു വ്യവസ്ഥകളെല്ലാം ഇറാൻ പാലിക്കുന്നുണ്ടെന്നും  അണുബോംബ് നിർമാണത്തിനു സഹായകമായ പ്രവർത്തനങ്ങൾ ഇപ്പോൾ നടക്കുന്നില്ലെന്നും രാജ്യാന്തര ആണവോർജ ഏജൻസി റിപ്പോർട്ട് ചെയ്തതോടെ ഇറാനെതിരെ ചുമത്തിയിരുന്ന സാമ്പത്തിക ഉപരോധങ്ങൾ രാജ്യാന്തര സമൂഹം പിന്‍വലിച്ചു.  വ്യാപാരബന്ധങ്ങള്‍ പുനസ്ഥാപിച്ചതതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഏറ്റവുമധികം എണ്ണ (ക്രൂഡ് ഓയിൽ) കയറ്റി അയയ്ക്കുന്ന രാജ്യമായി ഇറാന്‍. എന്നാല്‍ ഇറാന്‍ ആണവകരാറിനെ തുടക്കം മുതല്‍ എതിര്‍ത്ത ഡോണള്‍ഡ് ട്രംപ് പ്രചാരണവേളയില്‍ തന്‍റെ നയം വ്യക്തമാക്കി. അമേരിക്കന്‍ നയതന്ത്ര ചരിത്രത്തിലെ ഏറ്റവും മോശം കരാറാണ് ഇറാനുമായുള്ളത്. താന്‍ അധികാരത്തിലേറിയാല്‍ കരാര്‍ റദ്ദാക്കും. 

 ജനുവരി  29ന്, ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റായി സത്യപ്രതിജ്​ഞ ചെയ്തയുടന്‍  ഇറാൻ അണ്വായുധം വഹിക്കാവുന്ന ബലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു. ഇറാനെതിരെ കർശനമായ ഉപരോധം ഏർപ്പെടുത്തണമെന്ന് 20 പ്രമുഖ സെനറ്റർമാർ പ്രസിഡന്റ് പ്രസിഡന്‍റിനോട് ആവശ്യപ്പെടടു.  ഇറാന്റെ മിസൈൽ പദ്ധതിയുമായി ബന്ധപ്പെട്ട 12 സ്ഥാപനങ്ങൾ‌ക്കും 13 വ്യക്തികൾക്കുമെതിരെ യുഎസ് ഉപരോധം പ്രഖ്യാപിച്ചു.  യുഎസ് ഉപരോധ പ്രഖ്യാപനം തള്ളിയ ഇറാന്‍ മിസൈൽ, റഡാർ സംവിധാനങ്ങൾ പരീക്ഷിക്കാൻ സൈനികാഭ്യാസം നടത്തി. ഇതോടെ ഇറാനെതിരെ ലോകരാജ്യങ്ങളെ അണിനിരത്താനായി അമേരിക്കന്‍ ശ്രമം. ഭീകരപ്രവർത്തനത്തിന്റെ ഏറ്റവും വലിയ പ്രായോജകരായ രാജ്യം ഇറാൻ ആണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് ആരോപിച്ചു. മധ്യപൗരസ്ത്യ മേഖലയിലെ അസ്ഥിരതയ്ക്കു കാരണം ഇറാനാണെന്ന് അറബ്- ഇസ്ലാമിക്- യുഎസ് ഉച്ചകോടിയിൽ ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഭീകരവാദികൾക്ക് ഇറാൻ ആയുധവും പണവുമെത്തിക്കുന്നു. ഇറാനെ ഒറ്റപ്പെടുത്താൻ ലോകരാജ്യങ്ങൾ ഒരുമിച്ചുനിൽക്കണമെന്ന് ട്രംപ് ആഹ്വാനം ചെയ്തപ്പോള്‍ സൗദി അറേബ്യ അദ്ദേഹത്തെ പിന്തുണച്ചു ഇതോടെ ഇറാന്‍ ആണവകരാറില്‍ നിന്ന് ട്രംപ് ഭരണകൂടം പിന്‍മാറുമെന്ന് ഏതാണ്ട് ഉറപ്പായി.

 അന്തിമ തീരുമാനം യുഎസ് കോണ്‍ഗ്രസിന്‍റേതാണ്, പക്ഷേ ട്രംപ് വിചാരിച്ചതുപോലെ ഇറാനെ ഒറ്റപ്പെടുത്തല്‍ അത്ര എളുപ്പമല്ല, കാരണം അദ്ദേഹത്തിന്‍റെ രാജ്യം ഉണ്ടാക്കിയ ഉഭയകക്ഷി കരാറല്ല JCPOA. ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, റഷ്യ, ചൈന ലോകത്തെ മറ്റ് 5 വന്‍ ശക്തികളും കരാറില്‍ ഒപ്പിട്ടവരാണ്. അവരാരും തന്നെ അമേരിക്കയുടെ ഏകപക്ഷീയമായ പിന്‍മാറ്റത്തെ അനുകൂലിക്കുന്നില്ല. വ്യവസ്ഥകള്‍ പാലിക്കുന്ന ഇറാനെ ശിക്ഷിക്കുന്നതിനോട് യോജിക്കുന്നില്ലെന്നും കരാറില്‍ ഉറച്ച് നില്‍ക്കുമെന്നും യൂറോപ്പ് വ്യക്തമാക്കി.

അമേരിക്കന്‍ ദേശീയ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ് ഇറാന്‍ ആണവ കരാറെന്നാണ് ഡോണള്‍ഡ് ട്രംപ് പറയുന്നത്. ഉപരോധങ്ങളിലൂടെ സമ്മര്‍ദ്ദത്തിലാക്കിയാല്‍ കരാര്‍ കൂടുതല്‍ ശക്തമാക്കാന്‍ കഴിയുമെന്ന് അദ്ദേഹം കരുതുന്നു.  പക്ഷെ കടുത്ത വ്യവസ്ഥകളുള്ള കരാര്‍ പ്രായോഗികമാവില്ലെന്ന് കാലം തെളിയിച്ചതാണ്. വര്‍ഷങ്ങള്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകളിലൂടെ എത്തിച്ചേര്‍ന്ന് ധാരണകളില്‍ ഇനിയൊരു പൊളിച്ചെഴുത്ത് അസാധ്യമെന്നു തന്നെ വിദഗ്ധര്‍ കരുതുന്നു. എത്ര സമ്മര്‍ദമുണ്ടായാലും  യുറേനിയം സമ്പുഷ്ടീകരണവും മറ്റ് ആണവപദ്ധതികളും പൂര്‍ണമായി അവസാനിപ്പിക്കില്ലെന്ന് ഇറാന്‍ പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. ഉപരോധങ്ങള്‍ നീക്കിയതിനെ തുടര്‍ന്ന് ഇറാനില്‍ നിക്ഷേപം നടത്തിയ വമ്പന്‍ കമ്പനികള്‍ പുതിയ ഉപരോധങ്ങളെ മറികടക്കാനുള്ള മാര്‍ഗങ്ങള്‍ തേടും.  കര്‍ശന വ്യവസ്ഥകള്‍ കൊണ്ടുവരുന്നത് ഇറാന്‍ രാഷ്ട്രീയത്തിലും വന്‍ ചലനങ്ങളുണ്ടാക്കും. കരാറിനെ എതിര്‍ത്ത യാഥാസ്ഥിതികര്‍ക്ക് ഹസന്‍ റൂഹാനി സര്‍ക്കാരിനെ ആക്രമിക്കാനുള്ള ആയുധമാവും അത്. അതുകൊണ്ടു തന്നെ ഇറാനിലെ രാഷ്ട്രീയ നേതൃത്വവും പുതിയ ചര്‍ച്ചകളോട് സഹകരിക്കാനിടയില്ല. തീവ്രവാദികളെ സഹായിക്കുന്നു തുടങ്ങിയ വിഷയങ്ങളില്‍ അമേരിക്ക നടത്തുന്ന ഏകപക്ഷീയ ഉപരോധങ്ങള്‍ ഫലം കാണാനിടയില്ല. ചുരുക്കത്തില്‍ രാജ്യാന്തര സമൂഹത്തെക്കൂടി അനാവശ്യസമ്മര്‍ദത്തിലാക്കുകയാണ് പ്രസിഡന്‍റ് ട്രംപ് ചെയ്യുന്നത്. ലോകസമാധാനമാണോ അമേരിക്കന്‍ താല്‍പര്യമെന്ന ചോദ്യം വീണ്ടും ശക്തമാക്കുന്നതാണ് ട്രംപിന്‍റെ നയം. സങ്കീര്‍ണമായ നയതന്ത്രപ്രശ്നം ചര്‍ച്ചകളിലൂടെ പരിഹരിക്കാമെന്നതിന്‍റെ സമീപകാലത്തെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു ഇറാന്‍ ആണവകരാര്‍. ഉത്തരകൊറിയന്‍ ഭീഷണി വഷളാവുന്ന ഘട്ടത്തില്‍ പ്രതീക്ഷയ്ക്ക് വക നല്‍കുന്ന സമീപകാലചരിത്രം. ഹിലറി ക്ലിന്‍റണ്‍ ചോദിച്ചതാണ് ഇപ്പോള്‍ലോകമാകെ ഡോണള്‍ഡ് ട്രംപിനോട് ചോദിക്കുന്നത്. ഉത്തരകൊറിയയും ഇറാനും, പ്രകോപിതരായ രണ്ട് ആണവശക്തികള്‍ വേണമെന്ന് താങ്കള്‍ ആഗ്രഹിക്കുന്നത് എന്തിനാണ് ?