തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കരുത്

സരിത തിളങ്ങുന്നു..
Thumb Image
SHARE

അബ്ദുല്ലക്കുട്ടിയെ അറിയില്ലേ. മുമ്പൊരിക്കല്‍ സിപിഎമ്മിന്റെ അത്ഭുതകുട്ടിയായിരുന്നും കക്ഷി. വിദ്യാര്‍ഥി രാഷ്ട്രീയത്തിലെ വിപ്ലവകരമായ പ്രവര്‍ത്തികള്‍ക്കു ശേഷം നേരെ പാര്‍ലമെന്റിലേക്ക് കുത്തിച്ചവനാണീ അബ്ദുല്ലക്കുട്ടി. പക്ഷേ ഇപ്പോള്‍ അതൊക്കെ പൂര്‍വ്വാശ്രമത്തിലെ കഥകളാണെന്നുമാത്രം. ഇന്ന് അബ്ദുല്ലകുട്ടി വെറുമൊരു കുട്ടിയല്ല. സഖാവുമല്ല. ഇടത്തുനിന്നൊഴിഞ്ഞ് വലതുമാറിയാണ് ഇപ്പോഴത്തെ കളി. അതുകൊണ്ട് സോളര്‍ കേസിലെ സരിത നായരുടെ പട്ടികയില്‍ പേരുവരെ വരാനുള്ള ഭാഗ്യവുമുണ്ടായി. 

ഇങ്ങനെ ശിക്ഷ ചോദിച്ചു വാങ്ങുമ്പോള്‍ നമുക്ക് തോന്നും അബ്ദുല്ലക്കുട്ടി നിരപരാധിയാണെന്ന്. അതുതന്നെയാണ് അബ്ദുല്ലക്കുട്ടി പറഞ്ഞുവരുന്നതും. കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടി പറഞ്ഞില്ലേ നൂറില്‍ ഒരു തെറ്റ് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്താമെന്നൊക്കെ. അതാണ് കുട്ടിയുടേയും ലൈന്‍. അത്രമാത്രം കോണ്‍ഫിഡന്‍റാണ് അബ്ദുല്ലക്കുട്ടി. 

അയ്യോ, അങ്ങനെയൊന്നും പറയല്ലേ.ഇങ്ങനെ പോയാല്‍ ഈ നാട്ടിലെ നേതാക്കളെല്ലാം വിആര്‍എസ് എടുത്ത് നാടിനെ ഇങ്ങനെ അനാഥമാക്കാരുത്. ഞങ്ങളെ സേവിക്കാന്‍ നിങ്ങളെപ്പോലുള്ളവര്‍ ഇനിയും ഇവിടെ ഇതുപോലെയൊക്കെ ഉണ്ടാവണം. എല്ലാവരുടെ നന്‍മമരങ്ങളായാല്‍ പിന്നെ നന്‍മയ്ക്കൊന്നും ഒരുവിലയും കാണില്ല. അതുകൊണ്ട് ഇത്തരം ആത്മഹത്യാപരമായ തീരുമാനങ്ങള്‍ എടുക്കരുത്. 

ഓഹോ അങ്ങനെയാണല്ലേ.അതൊരു വലിയ പോയിന്‍റാണ്. മുഖ്യമന്ത്രി പിണറായി വിജയനോ എഫ്ഐആര്‍ ഇട്ട പൊലീസോ വേണ്ടരീതിയില്‍ അത് ശ്രദ്ധിച്ചുകാണില്ല. എന്നാല്‍ പിന്നെ അബ്ദുല്ലക്കുട്ടിക്ക് ഒരു പ്രൈവറ്റ് ഡിറ്റക്ടീവായിക്കൂടെ. അവര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കുന്ന ഒരു അന്വേഷണ രീതിയുണ്ടല്ലോ. പ്രത്യേകിച്ചും ഒരു ശരീരം അതിങ്ങനെ കൈയ്യിലെടുത്ത് എടുത്തെറിഞ്ഞതാണോ അതോ സ്വയം ചാടിവീണതാണോ എന്നൊക്കെ കണ്ടെത്തുന്ന വളരെ ശാസ്ത്രീയമായ രീതികള്‍. അത്തരം രീതികളുപയോഗിച്ച് അബ്ദുല്ലക്കുട്ടിക്ക് ഈ സൈസ് വിഷയത്തെ വിശദീകരിക്കാവുന്നതാണ്. 

അതങ്ങനെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മനപാഠമാകും എന്നകാര്യത്തില്‍ ചിലവ്യക്തതകള്‍ വരുത്തേണ്ടതുണ്ട് ശ്രീ അബ്ദുല്ലക്കുട്ടി. താങ്കളുടെ ബോധ്യം വച്ച് പറഞ്ഞതാണെങ്കില്‍ പോട്ടെ. പക്ഷേ നാട്ടുകാര്‍ക്ക് അറിയാമെന്ന് നിര്‍ബന്ധം പിടിക്കരുത്. ഏതായാലും ഇത്രയും ലൂപ് ഹോള്‍സ് സ്വന്തം നിലയ്ക്ക് കണ്ടെത്തിയ സ്ഥിതിക്ക് അത് പരിശോധിച്ച് തെളിയിക്കാവുന്നതാണ്.

MORE IN KERALA
SHOW MORE